Tuesday, April 24th, 2018
തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഡിഇ സ്റ്റുഡിയോയിലെ ആര്‍ക്കിടെക്റ്റ് ആല്ബിന് പോള്‍ സാജുവിനു വേണ്ടി തൃശൂരിലെ ചൊവ്വൂരില്‍ ചെയ്തിരിക്കുന്ന 2850 സ്ക്വയര്‍ ഫീറ്റിലുള്ള വീട് അതിന്റെ നിര്‍മ്മാണ ശൈലിയും, സങ്കേതങ്ങളും കൊണ്ടു ശ്രദ്ധേയമാണ്. പരമ്പാരഗതമായ ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ ചൊവ്വൂര്‍ ഗ്രാമം പ്രശസ്തമാണ്. നാല് അംഗങ്ങളുള്ള ഈ കുടുംബത്തിനുവേണ്ടി ലളിതമായ ഒരു ഡിസൈനാണ് അകത്തും പുറത്തും സ്വീകരിച്ചത്. ക്യൂബാകൃതിയില്‍ സ്ട്രക്ചര്‍ വീടിരിക്കുന്ന പ്ലോട്ടിന്റെ പ്രത്യേകത മൂലം ഒരു ക്യൂബ് ഡിസൈനിലാണ് വീടിന്റെ നിര്‍മ്മിതി. ഗൃഹനാഥനായ സാജുവിന്റെ ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍
Saturday, April 21st, 2018
കൊച്ചി നഗരത്തിന്റെ നടുവില്‍ കു ടുംബവകയായി ഉണ്ടായിരുന്ന 82 സെന്റ് പ്ലോട്ടില്‍ എന്തെങ്കിലുമൊരു കമേഴ്സ്യല്‍ കെട്ടിടം പണിയാമെന്നാണ് ഇല്ല്യാസ് ആദ്യം തീരുമാനിച്ചത്. പരിസര പഠനത്തിനൊടുവില്‍ ഒരു കല്ല്യാണമണ്ഡപമാണ് അവിടെ ഉചിതമാകുക എന്ന് അദ്ദേഹത്തിന് തോന്നി. തല്പ്രദേശത്തെ നിവാസികള്‍ക്ക് കല്യാണം പോലുള്ള ചടങ്ങുകളും, ആഘോഷപരിപാടികളും നടത്താന്‍ പറ്റിയ ഒരു ഹാള്‍ അടുത്തെങ്ങുമില്ലെന്ന് മനസ്സിലാക്കിയതാണ്...
Tuesday, April 10th, 2018
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മിച്ചിട്ടുള്ള ഈ വീട് രണ്ട് കുടുംബങ്ങള്‍ക്ക് വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ്. രണ്ട് വീടുകള്‍ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി ചെയ്തിരിക്കുന്നു. മൊത്തം 3570 സ്ക്വയര്‍ഫീറ്റ് ഏരിയയില്‍ 1502 സ്ക്വയര്‍ഫീറ്റ് ഗ്രൗണ്ട് ഫ്ളോറിനും 1753 സ്ക്വയര്‍ഫീറ്റ് ഫസ്റ്റ് ഫ്ളോറിനും 280 സ്ക്വയര്‍ഫീറ്റ് കാര്പോര്ച്ചിനുമായി വിഭജിച്ചിരിക്കുന്നു. ഏഴുസെന്റില്‍ വളരെ കോംപാക്റ്റ് ഡിസൈനിലുള്ള...
Tuesday, April 10th, 2018
ഇസ്ലാമിക് ആര്‍ക്കിടെചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വടകരയിലുള്ള ഡോ. നസീറിനു വേണ്ടി കോഴിക്കോടുള്ള വി.എം. ആര്‍ക്കിടെക്റ്റ്സിലെ ആര്‍ക്കിടെക്റ്റ് വിനയ് മോഹന്‍ ഈ വീടിന് രൂപം നല്‍കിയത്. ആധുനികവും പരമ്പരാഗതവുമായ ഘടകങ്ങളുടെ കൂടിച്ചേരല്‍ ഇവിടെ കാണാം. ഏറെ തിളക്കമാര്‍ന്ന, എടുത്തുനില്‍ക്കുന്ന തരം അകത്തളമാണീ വീടിന്റേത്. നവീകരണത്തിലൂടെ ഒരു പുതിയ അന്തരീക്ഷവും സുഗമസഞ്ചാരത്തിനുള്ള സ്ഥലസൗകര്യവും...
Friday, April 6th, 2018
കാണാന്‍ ഭംഗിയുണ്ടായതു കൊണ്ടു മാത്രം എന്തെങ്കിലുമൊന്ന് പൂര്‍ണ്ണമായും നന്നെന്ന് പറയാനാകുമോ? താമസിക്കുന്നവര്‍ക്ക് മനോസുഖം പകരുന്ന അന്തരീക്ഷം പ്രദാനം ചെയ്യുവാന്‍ കഴിയുമ്പോഴാണ് ഒരു വീടിന്റെ വാസ്തുകല പൂര്‍ണമാവുക. ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന് പഴമക്കാര്‍ പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരിതന്നെ. പ്രഥമദൃഷ്ട്യാ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി ലക്ഷ്യമിട്ടു ചെയ്യുന്ന ഒരു കെട്ടിടത്തിനുള്ളിലെ അന്തരീക്ഷം അതിന്റെ...
Friday, April 6th, 2018
ആധുനിക ശൈലിയിലാകണം വീട്; എന്നാല്‍ പരമ്പരാഗത രീതി എന്ന് തോന്നിക്കുകയും വേണം. ഗൃഹനാഥന്റെ ഈ ആവശ്യപ്രകാരമാണ് ആര്‍ക്കിടെക്റ്റ് നൗഷാദ് ഇത്തരത്തിലുള്ള ഒരു ഫ്യൂഷന്‍ വീടിന് ജന്മം കൊടുത്തത്. അതാണ് ‘ഫസീന്‍ വില്ല’. ഫൈസലും ജാബിനുമാണ് കോഴിക്കോട് പന്നിയങ്കര മേലഴിപ്പാടത്തുള്ള മിശ്രിത ശൈലീ വീടിന്റെ ഉടമസ്ഥര്‍. 10 സെന്റ് പ്ലോട്ടില്‍ 2900 സ്ക്വയര്‍...
Wednesday, April 4th, 2018
പ്രത്യേകതകള്‍ പുറംകാഴ്ചയ്ക്ക് വിക്ടോറിയന്‍ ശൈലിയില്‍ ഉള്ള ഒരു വീടാണിത്. അകത്തളങ്ങളില്‍ കന്റംപ്രറി ശൈലിയും. സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നുവരുന്ന അകത്തളങ്ങള്‍ ഡബിള്‍ഹൈറ്റ് റൂഫിനടിയിലാണ്. വൈറ്റ് കളര്‍ തീമാണ് പെയിന്റിങ്ങിന്. ഫര്‍ണിച്ചറില്‍ മിനിമലിസ്റ്റിക് നയവും. ക്ലൈന്റ്: ബോബി സെബാസ്റ്റ്യന്‍ സ്ഥലം: തിരുവാങ്കുളം പ്ലോട്ട്: 7 സെന്റ് വിസ്തീര്‍ണ്ണം: 2600 സ്ക്വയര്‍ഫീറ്റ് ചെലവ്: 50...
Thursday, January 12th, 2017
ഒന്നുപോലെ മറ്റൊന്ന് ഉണ്ടാവില്ല. ഓരോ വീടും, ഓരോ വീട്ടുകാരും അവരുടെ ആവശ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അതിനനുസരിച്ച് വീടും ഓരോരോ കുടുംബങ്ങള്‍ക്കുമുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടും അവരെ മനസ്സിലാക്കിയും നിര്‍മ്മിക്കുന്ന ഒരു സിഗ്നേച്ചര്‍ ഹോം. ‘ഒരാള്‍ക്ക് ഒരു വീട്’ ഒന്നുപോലെ മറ്റൊന്ന് ഉണ്ടാവില്ല. ഓരോ വീടും, ഓരോ വീട്ടുകാരും അവരുടെ ആവശ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അതിനനുസരിച്ച് വീടും....
Thursday, October 6th, 2016
പരമാവധി തുറന്നതും, ഏറെ വായുസഞ്ചാരമുള്ളതും, എല്ലായിടത്തും മിനിമലിസ്റ്റിക് നയം പിന്തുടരുന്നതുമായ ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് കോഴിക്കോട് എന്സംബ്ലിയിലെ ചീഫ് ആര്‍ക്കിടെക്റ്റ് ബിജിത്ത് ഭാസ്കറാണ്. ലാളിത്യം മുഖമുദ്രയാക്കി ക്കൊണ്ടും പരമ്പരാഗത ശൈലിയെ കന്റംപ്രറി ശൈലിയോട് ചേര്‍ത്തു നിര്‍ത്തിയും മലപ്പുറത്ത് ഐക്കരപാടിയില് പണിതിട്ടുള്ള ഈ വീട് ഒരു കോംപാക്റ്റ് ഡിസൈന്‍ ആണ്. അതിലുപരി ആര്‍ക്കിടെക്ചറിന്റെ തത്ത്വങ്ങളെ...
Monday, February 15th, 2016
സ്ഥിരതാമസം നാട്ടിലല്ലെങ്കിലും എന്നെങ്കിലും നാട്ടില്‍ തിരികെ എത്തുന്ന കാലത്തേക്കു വേണ്ടി ഒരു നിക്ഷേപമെന്ന മട്ടില്‍ നാട്ടില്‍ നല്ലൊരു വീടു പണിതിടുക എന്നതാണ് പ്രവാസി മലയാളികളുടെ പൊതുവേയുള്ള രീതി. മുംബൈയിലാണ് ജോലിയും താമസവുമെങ്കിലും ജീസ് ലാസറും കുടുംബവും കേരളത്തില്‍ നല്ലൊരു വീടു പണിതിടുവാന് തീരുമാനിച്ചത് ഈ പറഞ്ഞ കാഴ്ചപ്പാടോടെ തന്നെ. നാട്ടില്‍...