Tuesday, April 10th, 2018
ആമ്പല്‍പ്പൂ പോലെ നൈര്‍മല്യത്തോടെയും ലാളിത്യത്തോടെയും വിടര്‍ന്നു നില്‍ക്കണം തന്റെ വീടെന്ന് ആര്‍ക്കിടെക്റ്റ് നിഷാനും ഭാര്യ ലിലിയയും ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ തെറ്റു പറയാനില്ല. അഴകുള്ള ആമ്പല്‍പ്പൂക്കള്‍ ആരുടെയും നയനങ്ങളെ ഒന്ന് മാടി വിളിക്കും. തന്റെ വീടിനും അത്തരമൊരു ആകര്‍ഷണം വേണമെന്ന നിര്‍ബന്ധമാണ് ‘ലിലി’ എന്ന സ്വപ്ന ഭവനത്തിന് അടിത്തറയാകുന്നത്. തന്റെ ഭാര്യയുടെ പേരായ ലിലിയയില് നിന്നും കടമെടുത്ത ‘ലിലി’ക്ക് ആമ്പലിനേക്കാള്‍ സൗന്ദര്യമുണ്ട്. ആമ്പലിന്റെ ഭംഗി മാത്രമല്ല മറിച്ച് അതിന്റെ എല്ലാ പ്രത്യേകതകളും വെളിവാകുന്ന രീതിയിലാണ് ഈ വീടും പണിതുയരാന്‍
Thursday, April 5th, 2018
ദീര്‍ഘ നാളത്തെ ഗള്‍ഫ് വാസം അമറിനെ അറേബ്യന്‍ നാടുകളുടെ ആരാധകനാക്കിയിരുന്നു. എന്നാല്‍ ഗൃഹാതുരത്വം നിറഞ്ഞ ചില കേരളീയ സ്മരണകള്‍ മനസ്സിലുള്ളതിനാല്‍ താന്‍ വയ്ക്കുന്ന വീട് അറബ് ശൈലിയും കേരളീയ ശൈലിയും ഇടകലരുന്നതാകണം എന്ന നിര്‍ബന്ധമായിരുന്നു അമറിന്. നാട്ടിലൊരു വീടു പണിയുവാനായി അദ്ദേഹം സമീപിച്ചത് എഞ്ചിനീയര്‍ ബാബു ജോസിനെയായിരുന്നു. ദീര്‍ഘകാലത്തെ സുഹൃദ്ബന്ധമാണ് അമറിന്...
Sunday, September 3rd, 2017
വീടിനോട് ചേര്‍ന്നുള്ള അഷ്ടമുടിക്കായലിന്റെ സൗന്ദര്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് ലാന്‍ഡ്സ്കേപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ വീടിന്റെ മുന്‍വശത്തെയും പിറകുവശത്തെയും ലാന്‍ഡ്സ്കേപ്പിന് ഒരുപോലെ പ്രാധാന്യമുണ്ട്. വീടിന്റെ പിറകുവശത്തെ ലാന്‍ഡ്സ്കേപ്പില്‍ നിന്നാല്‍ അഷ്ടമുടി കായല്‍ കാണാം. പച്ചപ്പുല്ലു വിരിച്ച വിശാലമായ ലാന്‍ഡ്സ്കേപ്പാണ് ഇവിടുത്തേത്. ഇടയില്‍ തെങ്ങുകള്‍ക്കും ചെടികള്‍ക്കും സ്ഥാനമുണ്ട്. വീടിന് മുന്‍വശത്ത് വാക്വേയോട് ചേര്‍ന്ന് ചെറിയ...
Friday, January 13th, 2017
ഗേറ്റു മുതല്‍ വീടിന്റെ അകത്തളം വരെ ഒരൊറ്റ തീമിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് പച്ചപ്പരവതാനിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു വെണ്ണക്കല്‍ ശില്പം. അതാണ് സാബു ജോസിന്റെ കുരീയ്ക്കല്‍ വീട്. പെരുമ്പാവൂരിനടുത്ത് വല്ലം കൂവപ്പടിയിലാണ് ഈ സ്വപ്നഗേഹം പണികഴിപ്പിച്ചിട്ടുള്ളത്. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും വെള്ളരി പ്രാവുകളെ ആവാഹിച്ചെടുത്ത് വീട്ടിലേക്കു ക്ഷണിച്ചിരിക്കുകയാണ് വീട്ടുടമസ്ഥരായ സാബു...
Thursday, January 12th, 2017
മുഖപ്പോടു കൂടിയ കൂറ്റന്‍ കാര്‍പോര്‍ച്ചും, പിരമിഡ് ആകൃതിയിലുള്ള സ്കൈലൈറ്റും, വര്‍ത്തുളാകൃതിയിലുള്ള പൂളും, ചതുരവും സമചതുരവും വര്‍ത്തുളാകൃതിയും പിന്തുടരുന്ന മുറികളുമെല്ലാം ചേര്‍ത്ത് വീട് ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് യു മുഹമ്മദാണ് ജ്യാമിതീയ രൂപങ്ങളുടെ സമ്മിശ്രണമായ ഒരു വീട്. വര്‍ത്തുളാകൃതിയും ചതുരവും സമചതുരവും ത്രികോണവും പിരമിഡുമെല്ലാം കൃത്യമായ അനുപാതത്തില്‍ സംയോജിപ്പിച്ച് ഒരൊറ്റ രൂപമാക്കിയ മനോഹരമായ...
Friday, October 7th, 2016
പ്ലോട്ടിന്റെ കുറവുകളും മെച്ചങ്ങളും ഉള്‍ക്കൊണ്ട് പ്ലാന്‍ വരച്ചാല്‍ ഏത് സ്ഥലത്തും വീട് വയ്ക്കാം എന്ന് തെളിയിച്ചു കൊണ്ടാണ് ആര്‍ക്കിടെക്റ്റ് സുജിത് കെ നടേഷ് മോഹന്റെ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കൊച്ചി എളമക്കരയില്‍ ആദ്യമുണ്ടായിരുന്ന നാല് സെന്റ് സ്ഥലത്തെ വീട് പൊളിച്ച് മാറ്റി അതിനോട് ചേര്‍ന്ന് തന്നെ മൂന്ന് സെന്റ് കൂടി വാങ്ങി...
Monday, August 24th, 2015
എറണാകുളത്ത് നോര്‍ത്തിലുള്ള ‘ശ്രേയസ്’ എന്ന ഈ വീടിന് പിന്നില്‍ ശ്രേയസ്സിന്റേതതായ, അഭിവൃദ്ധിയുടേതായ ചില കാര്യങ്ങളുണ്ട്. ബിസിനസ്സുകാരനായ സുരേഷ് നാഗരാജനും കുടുംബവും സ്വന്തമായുണ്ടായിരുന്ന 7 സെന്റ് സ്ഥലത്ത് വീടുപണിയാരംഭിച്ച് തറകെട്ടി ഭിത്തികളും പണിതു. അത്രയുമായപ്പോഴാണ് തന്റെ മനസ്സിലുള്ളതുപോലൊരു വീടല്ല ഉരുത്തിരിയുന്നത് എന്ന് സുരേഷ് തിരിച്ചറിയുന്നത്. റോഡില്‍ നിന്നും നോക്കിയാല്‍ കാണുകയേ ഇല്ലാത്തൊരു...
Monday, July 7th, 2014
പരമ്പരാഗതശൈലിയില്‍ നിന്നും മാറി നില്ക്കുന്ന കാഴ്ചയില്‍ സൗന്ദര്യവും കാര്യത്തില്‍ സൗകര്യവും ഒത്തുചേരുന്ന അത്യാധുനികമായ ഒരു വീടായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ ബിസിനസുകാരനായ ജോജോയുടെയും കുടുംബത്തിന്റെയും ആഗ്രഹം. പച്ചപുതച്ചു കിടക്കുന്ന മുറ്റത്തിന് തിലകക്കുറിയായി പ്രകൃതിസൗന്ദര്യം ഉള്‍ച്ചേര്‍ത്ത് പ്ലോട്ടിന്റെ ആകൃതിയ്ക്കനുസരിച്ച് റിവിന് വി വര്‍ഗീസ് എന്ന ഡിസൈനര്‍ യൂറോപ്യന്‍ മാതൃകയിലുള്ള ഈ വീട് പണിതീര്‍ത്തിരിക്കുന്നത്. ഈ സ്വപ്നഗേഹത്തിന്...
Tuesday, March 18th, 2014
ഓരോ ശൈലിയിലും പാലിക്കേണ്ട രൂപകല്‍പ്പനാ തത്ത്വങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. തിരഞ്ഞെടുക്കുന്ന ശൈലിക്കനുസൃതമായ നയങ്ങളാവണം പ്രൊജക്റ്റിലുടനീളം സ്വീകരിക്കേണ്ടത്. ഇരുശൈലികളുടെ മിശ്രണമാണെങ്കില്‍ അവ പരസ്പരം ചേര്‍ന്നു പോകേണ്ടതുണ്ട്. ഒരേ ഒരു ശൈലി എന്നുതീരുമാനിച്ചാല്‍ കലര്‍പ്പു പാടില്ല താനും. സമകാലിക ശൈലി മാത്രം സ്വീകരിച്ചുകൊണ്ട് 10 സെന്റിന്റെ പ്ലോട്ടില്‍ 3000 സ്ക്വയര്‍ഫീറ്റില്‍ ഒരു വീട് പണിതപ്പോള്‍ എക്സ്റ്റീരിയറിലും...
Wednesday, February 12th, 2014
വലിയ ഇരുനില വീട്. ഓരോ മക്കള്‍ക്കും ഓരോ മുറി. പക്ഷേ എന്തെങ്കിലുമൊരു ആവശ്യത്തിന് ഒരാളെ വിളിക്കണമെങ്കില്‍ വിളിച്ചു കൂവണം. അല്ലെങ്കില്‍ ഫോണില്‍ വിളിക്കണം. വീടിനകത്തുള്ളവര്‍ തമ്മില്‍ ഇടപഴകാനുള്ള സാധ്യതകള്‍ വളരെ കുറവ്. അതൊരു വല്ലാത്ത ഗതികേട് തന്നെയാണ്. എം. പി. ജോണിനും ഭാര്യ ഷെര്‍ലി ജോണിനും തങ്ങള്‍ താമസിച്ചിരുന്ന വീട് അസഹനീയമായത്...