Interior

Thursday, October 6th, 2016

ഫാംഹൗസ് പോലെ

മുഖശ്രീയുള്ള ഒരു നിര്‍മ്മിതിയുടെ ഡിസൈനു പിന്നില്‍ പുറത്തറിയാത്ത നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടാവും. വരയ്ക്കലും മായ്ക്കലും, കൂട്ടിച്ചേര്‍ക്കലും, എടുത്തുമാറ്റലും എല്ലാമായി ആരുമറിയാത്ത പരിശ്രമങ്ങള്‍. അതിനെല്ലാമൊടുവിലാവും കാച്ചിക്കുറുക്കിയെടുത്തപോലെ, പ്രഥമ ദൃഷ്ട്യാ കണ്ണുകളെ പിടിച്ചു നിര്‍ത്തുന്ന നിര്‍മ്മിതികളുടെ പിറവി നടന്നിട്ടുണ്ടാവുക. ഇത്തരം ദൃശ്യഭംഗി ആ നിര്‍മ്മിതിയുടെ നാലുവശത്തുനിന്നുമാവുമ്പോള്‍ അതിനു പ്രാധാന്യമേറുകയായി. മഞ്ചേരിയില്‍ കളത്തുംപടിയിലുള്ള, അഡ്വ. ബാബുനായരുടെയും കുടുംബത്തിന്റെയും വീട് ഏതുവശത്തുനിന്നു നോക്കിയാലും മുഖശ്രീയുള്ള ഒന്നാകുന്നു. മുന്നില്‍ നിന്നും വീതി കുറഞ്ഞ് പുറകോട്ട് വരും തോറും വീതി കൂടി വരുന്ന 9 സെന്റ്

Monday, February 15th, 2016

പാതിയില്‍ നിന്ന്

  മുംബൈയില്‍ താമസമാക്കിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ കാളിദാസ് മേനോനും കുടുംബവും സ്വന്തം നാടായ തൃശ്ശൂരില്‍ കുറച്ച് സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചത് ഏറെ പ്രതീക്ഷകളോടെയാണ്. പക്ഷേ, പണി പാതി വഴിയില്‍ മുടങ്ങി. പ്ലാനും ആഗ്രഹങ്ങളും തമ്മില്‍ ഒക്കാത്തതാണ് കാരണം.വീടു പണി പൂര്‍ത്തിയാക്കാന്‍ നല്ലൊരു ഡിസൈനറെ അന്വേഷിച്ച് മടുത്ത കാളിദാസ് തിരിച്ച്...

Tuesday, December 8th, 2015

നടുമുറ്റങ്ങള്‍ക്കൊരിടം

  പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വീട് എന്ന പഴയ ആശയത്തില്‍ നിന്നും കടമെടുത്തതാണ് ഇന്നു കണ്ടുവരുന്ന ഇന്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പിങ് അഥവാ ഇന്റീരിയര്‍ സ്‌കേപ്പിങ്. ഇതിന്റെ ഭാഗമായി പൂച്ചെടികളും ഫലവൃക്ഷങ്ങളും ഒക്കെ നമ്മുടെ വീടുകളുടെ ഉള്‍ത്തളങ്ങളില്‍ സ്ഥാനം പിടിച്ചു. ചെറിയ പൂന്തോട്ടങ്ങളും, മുറ്റവുമെല്ലാം ഇന്റീരിയര്‍ സ്‌കേപ്പിങ്ങിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളാണ്. പരമ്പരാഗതമോ, കന്റംപ്രറിയോ, ശൈലി...

Friday, June 5th, 2015

ജ്യാമിതീയ ബംഗ്ലാവ്

ജ്യാമിതീയ രൂപങ്ങളുടെ സമ്മിശ്രണമായ ഒരു വീട്. വര്‍ത്തുളാകൃതിയും ചതുരവും സമചതുരവും ത്രികോണവും പിരമിഡുമെല്ലാം കൃത്യമായ അനുപാതത്തില്‍ സംയോജിപ്പിച്ച് ഒരൊറ്റ രൂപമാക്കിയ മനോഹരമായ നിര്‍മിതി. ത്രികോണാകൃതിയിലുള്ള മുഖപ്പോടു കൂടിയ കൂറ്റന്‍ കാര്‍പോര്‍ച്ചും, പിരമിഡ് ആകൃതിയിലുള്ള സ്‌കൈലൈറ്റും, വര്‍ത്തുളാകൃതിയിലുള്ള പൂളും, ചതുരവും സമചതുരവും വര്‍ത്തുളാകൃതിയും പിന്‍തുടരുന്ന മുറികളുമെല്ലാം ചേര്‍ത്ത് വീട് ഡിസൈന്‍ ചെയ്തത് കണ്ണൂരിലെ...

Thursday, March 26th, 2015

മാറിയത് ശൈലി

  ട്രഡീഷണല്‍ ശൈലിയിലുള്ള ഒരു വീടിന്റെ നിര്‍മ്മാണം അങ്ങനെ പുരോഗമിക്കുകയാണ്. നിര്‍മാണത്തിന്റെ പാതി ഘട്ടം പിന്നിട്ടു കഴിഞ്ഞപ്പോള്‍ വീടൊന്ന് കന്റംപ്രറി ശൈലിയിലേക്ക് മാറ്റിയാലെന്തെന്ന മോഹം ക്ലൈന്റിന്റെ മനസിലുദിക്കുകയായിരുന്നു. അപ്പോഴേക്കും വീടിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ആഗ്രഹം തീരുമാനമായി മാറിയതോടെ ആര്‍ക്കിടെക്റ്റുമായി ചര്‍ച്ച നടത്തി വീടിന്റെ ഫസ്റ്റ് ഫ്‌ളോര്‍ കന്റംപ്രറി ശൈലിയിലാക്കി....

Monday, March 16th, 2015

കാലത്തിനൊത്ത്‌

വീട് പണിയും ഇന്റീരിയര്‍ ഒരുക്കലും ഒരുതരം ഹരമായിരുന്നു രാമകൃഷ്ണന്. 15 വര്‍ഷം മുമ്പ് പണിത വീടിന്റെ ഇന്റീരിയര്‍ പഴഞ്ചനായി തോന്നിയതിനാലാണ് കാലത്തിനൊത്ത ഇന്റീരിയറോട് കൂടിയ പുതിയൊരു വീട് പണിയാന്‍ രാമകൃഷ്ണന്‍ തീരുമാനിച്ചത്. രാമകൃഷ്ണന്റെ വീടിന്റെ സ്ട്രക്ചര്‍ ഡിസൈന്‍ ചെയ്ത ഐഡിയല്‍ കണ്‍സ്ട്രക്ഷനിലെ ഡിസൈനര്‍ ജോഫി സെബാസ്റ്റ്യനൊപ്പം ഇന്റീരിയര്‍ മനോഹരമാക്കിയിരിക്കുന്നത് വുഡ്‌നെസ്റ്റ് ഇന്റീരിയേഴ്‌സിലെ...

Monday, July 7th, 2014

ക്ലീന്‍ ഡിസൈന്‍

ഡോക്ടര്‍മാരായ റെജിചന്ദ്രനും രാഗിയും തറവാട് വീടിനോട് ചേര്‍ന്ന് ഒരു പ്ലോട്ട് ലഭിക്കുവാനുള്ള അന്വേഷണത്തിലായിരുന്നു ഏറെക്കാലം. കൊല്ലം ജില്ലയിലെ തങ്കശ്ശേരി എന്ന പ്രദേശം തിരക്കേറിയ റെസിഡന്‍ഷ്യല്‍ ഏരിയയാതുകൊണ്ട് അവിടെ മനസ്സിനിണങ്ങിയ പ്ലോട്ട് ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. മാത്രവുമല്ല, തറവാട് വീട്ടില്‍ നിന്നും ദൂരേക്ക് മാറാന്‍ റെജിക്കും രാഗിക്കും തീരെ ആഗ്രഹമില്ലായിരുന്നു. അങ്ങനെ തറവാടിനോട്...

Monday, March 17th, 2014

ചതുരത്തിലൊരു വീട്‌

അല്പം മോടിയുള്ള ഒരു എക്‌സ്റ്റീരിയറും, ഒതുക്കവും ലാളിത്യവുമുള്ള ഇന്റീരിയറും ഒരുക്കണം” മുഹമ്മദ് അലി ബേയ്‌സ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ഡിസൈനര്‍മാരായ മിഥുനെയും ഷിംജിത്തിനെയും സമീപിച്ചത് ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു. അപ്പോള്‍ വീടിന്റെ സ്ട്രക്ച്ചര്‍ മാത്രം പൂര്‍ത്തിയായ ഘട്ടത്തിലായിരുന്നു. എഞ്ചിനിയര്‍ എം.പി. സുനീഷാണ് സ്ട്രക്ച്ചര്‍ ഡിസൈന്‍ ചെയ്തത്. ബാക്കി പണികള്‍ കഴിവതും നേരത്തേ...

Wednesday, February 12th, 2014

ഹൃദയത്തില്‍ നിന്ന്‌

മെക്കാനിക്കല്‍ എഞ്ചിനീയറായ ലിജോ തറയിലിന്റെ ആഗ്രഹമായിരുന്നു എന്നെങ്കിലും ഒരു വീട് ഡിസൈന്‍ ചെയ്യുകയെന്നത്. അറിയാവുന്ന പണി ചെയ്താല്‍ പോരേ എന്ന മറ്റുളളവരുടെ ചോദ്യത്തിന് സ്വന്തം വീടിന് സ്വയം ഡിസൈന്‍ ഒരുക്കി അദ്ദേഹം മറുപടി നല്കി. അങ്കമാലിയിലാണ് പാശ്ചാത്യ ഭവനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഈ വീട്. തന്റെ ഡിസൈനിന് പ്രൊഫഷണലിസം പോരാ എന്ന് തോന്നിയപ്പോഴാണ്...

Wednesday, February 12th, 2014

കൂര്‍ഗിന്റെ ചന്തത്തോടെ

കര്‍ണാടകത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം പോകേണ്ടത് കൂര്‍ഗിലാണെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആര്‍ക്കിടെക്റ്റ് പ്രമോദ് ജയ്‌സ്വാള്‍ പറയും. കാരണം അത്രയധികം കൂര്‍ഗിന്റെ സൗന്ദര്യം അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഗോത്രസംസ്‌കാരം നിലവിലുള്ള ഈ പ്രദേശം സുന്ദരികളുടെയും സുന്ദരന്മാരുടെയുമത്രേ. കടുത്ത നിറങ്ങളുടെ ആരാധകരാണിവര്‍. ആചാരങ്ങളും ആഘോഷങ്ങളും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കൂര്‍ഗ് സ്വദേശികളായ...

Page 1 of 2 1 2