DREAM HOME

അടിമുടി ആധുനികം

ശ്രദ്ധേയമായ രൂപകല്‍പ്പനാ മികവും സൂക്ഷ്മമായ നിറഭേദങ്ങളും ആധുനിക സൗകര്യങ്ങളും വിശാലതയും ചേരുന്ന ഭവനം. ലൂവര്‍ പാറ്റേണാണ് അടിസ്ഥാന ഡിസൈന്‍. ഗേറ്റ് മുതല്‍ വീടിന്‍റെ ഓരോ കോണും ഈ ഡിസൈന്‍ തുടര്‍ച്ച കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഡബിള്‍ ഹൈറ്റ് സ്പേസുകള്‍ ഇടങ്ങളുടെ വിശാലതയേറ്റുന്നു. ആര്‍ക്കിടെക്റ്റുകളായ ജോസു ബി സെബാസ്റ്റ്യന്‍, കോളിന്‍ ജോസ് […]

DREAM HOME

വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

വിവിധ ശൈലി ഘടകങ്ങള്‍ സമന്വയിപ്പിച്ച് വൈറ്റ്, ഗ്രേ നിറക്കൂട്ടിലൊരുക്കിയ വീടാണിത്. ആധുനിക സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഈ വീട് പടുത്തുയര്‍ത്തിയത് ആര്‍ക്കിടെക്റ്റ് ദമ്പതിയായ അനൂപ് ചന്ദ്രനും, മനീഷ അനൂപും (അമാക് ആര്‍ക്കിടെക്റ്റ്സ് തൃശൂര്‍) ആണ്. ഈ വീടിന്‍റെ മുന്‍വശത്തുനിന്നുള്ള കനോലി കനാലിന്‍റെയും പിന്നില്‍ നിന്നുള്ള ചേറ്റുവ പാലത്തിന്‍റെയും ദൃശ്യം ഏറെ […]

DREAM HOME

ജീവസ്സുറ്റ അകത്തളം

സ്ട്രെയിറ്റ് ലൈന്‍ നയവും ബ്ലാക്ക് വൈറ്റ് കളര്‍ തീമും എല്ലാം ചേര്‍ന്ന കന്‍റംപ്രറി നയത്തിന്‍റെ പ്രതിരൂപമായ ഈ വീടിന്‍റെ ഉള്ളില്‍ കയറിയാല്‍ കന്‍റംപ്രറി ഡിസൈന്‍ നയം സെമി കന്‍റംപ്രറിയിലേക്ക് വഴിമാറുന്നത് കാണാം. തടിയുടെ മിതമായ ഉപയോഗത്താല്‍ എടുത്തു നില്‍ക്കുന്ന വിശാലവും തുറന്ന സമീപനവും സ്വീകരിച്ചിട്ടുള്ള ഈ വീടൊരുക്കിയിരിക്കുന്നത് ടീം […]

DREAM HOME

കാലത്തിനൊത്ത പ്രൗഢശില്പം

പിന്നിലേക്കെത്തും തോറും വീതികുറഞ്ഞു വരുന്ന പ്ലോട്ടില്‍ വെണ്‍മയുടെ നൈര്‍മല്യവും തടിയുടെ പ്രൗഢിയും സമന്വയിപ്പിച്ച് ഒരുക്കിയ വീടാണിത്. ആര്‍ക്കിടെക്റ്റ് വിനയ് മോഹന്‍ (വി.എം. ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട്) ആണ് സമകാലിക ശൈലിക്കു പ്രാമുഖ്യം നല്‍കി ഇവിടം രൂപകല്പന ചെയ്തത്. ഇരുനിലകളിലും ഫാമിലി ലിവിങ്ങുകളുള്ള അഞ്ച് കിടപ്പുമുറികളുള്ള വീട് എന്നതായിരുന്നു വീട്ടുടമയുടെ ആവശ്യം. […]

DREAM HOME

ലളിതം സമകാലീനം

വെണ്‍മയുടെ നൈര്‍മല്യവും സമകാലീന ശൈലിയുടെ സ്പഷ്ടതയും കൊണ്ട് നിര്‍വചിക്കപ്പെട്ടതാണ് തൃശൂരിലെ ഒളരിയിലുള്ള ഈ വീട്. എക്സ്റ്റീരിയറിലെ ലാളിത്യവും ഇന്‍റീരിയറിലെ കന്‍റംപ്രറി ഡിസൈന്‍ ഘടകങ്ങളുമാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. ഹുസൈന്‍, ഷെമീര്‍, ഷെഹിം, സലിം (ലൈവ് ക്യൂബ് ഡെസിഗ്നോ ഇന്‍റീരിയോ, തൃശൂര്‍) എന്നിവര്‍ ചേര്‍ന്നാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. […]

DREAM HOME

മിതത്വമാണ് മുഖശ്രീ

കൊളോണിയല്‍ ക്ലാസ്സിക്കല്‍ ശൈലികള്‍ സ്വാംശീകരിച്ചൊരുക്കിയ വീടിന്‍റെ ശില്‍പ്പി ആര്‍ക്കിടെക്റ്റ് ദീപ്തി ആര്‍. നായര്‍ (ഡി.ജെ.ആര്‍ക്കിടെക്ചര്‍,കൊച്ചി) ആണ്. പ്ലോട്ടിന്‍റെ കിടപ്പനുസരിച്ച് തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് വീടൊരുക്കിയത്. പരമ്പരാഗത അമേരിക്കന്‍ ശൈലിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്ചുറ്റുമതിലില്‍ പിക്കറ്റ് ഫെന്‍സുകള്‍ സ്ഥാപിച്ചിരിക്കുന്നു. ദേശീയ പാതയോരത്തുനിന്ന് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് പടിഞ്ഞാറുഭാഗത്തെ പ്രധാന ഗേറ്റിലൂടെയാണ് പ്രവേശനം. […]

DREAM HOME

പ്രശാന്തം; മിനിമല്‍ ഡിസൈന്‍ മികവിനെ എടുത്തു കാണിക്കുന്ന കന്‍റംപ്രറി വീട്

കന്‍റംപ്രറി ശൈലിക്കൊപ്പം മിനിമലിസം നടപ്പാക്കിയപ്പോള്‍ ഉയര്‍ന്നത്, പ്രശാന്തിയുടെ പ്രതീകം പോലൊരു വീട്. പ്രവാസിയായ വീട്ടുടമസ്ഥനും കുടുംബത്തിനും നാട്ടിലെത്തുമ്പോള്‍ താമസിക്കാനും റിട്ടയര്‍മെന്‍റ് ജീവിതം ആസ്വാദ്യകരമാക്കാനുമാണ് ഈ വീട് പണിതത്. ആത്മീയതയും സ്വകാര്യതയും ചേര്‍ന്ന ശാന്തത സ്ഫുരിക്കുന്ന വീട് പണിയാനാണ് വീട്ടുടമസ്ഥന്‍ , ആര്‍ക്കിടെക്റ്റ് മധു വിജയനോട് (ആര്‍ക്കിടെക്റ്റ്സ് ഐ, കൊച്ചി) […]

DREAM HOME

വേറെ ലെവലാണ്! മൂന്നു ലെവലുകളില്‍ ഒരുക്കിയ എടുപ്പുള്ള വീട്

ലെവല്‍ വ്യത്യാസത്തിന്‍റെ ഡിസൈന്‍ സാധ്യതകളെ മികവോടെ ഉപയോഗപ്പെടുത്തി ഒരുക്കിയ മോഡേണ്‍ കന്‍റംപ്രറി ശൈലിയിലുള്ള ഈ വീട് ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ജബ്ബാര്‍ (എ.ജെ ആര്‍ക്കിടെക്റ്റ്സ്, തലശ്ശേരി, കോഴിക്കോട്) ആണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്‍റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് ശ4 ഇന്‍റീരിയേഴ്സ് ആണ്. ലെവല്‍ വ്യത്യാസം വീടിന്‍റെ എടുപ്പും ഉയരവും കൂട്ടുന്നുണ്ട്. ബ്ലാക്ക്- […]

DREAM HOME

കാലാവസ്ഥയ്ക്കിണങ്ങിയ മോഡേണ്‍ വീട്

നാടിന്‍റെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ആധുനിക ശൈലി, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ട്രോപ്പിക്കല്‍ മോഡേണ്‍ സ്റ്റൈല്‍. സ്ലോപ്പ് ഫ്ളാറ്റ് റൂഫ് പാറ്റേണ്‍, ടവര്‍ ഡിസൈന്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ഈ വീട് ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റുകളായ ഐസക്ക് ജോണ്‍സണ്‍, മിനു ബെന്നി (ഡിസൈന്‍ നോട്ട് സ്റ്റുഡിയോ, ഇരിങ്ങാലക്കുട) എന്നിവര്‍ ചേര്‍ന്നാണ്. അനാവശ്യ […]

DREAM HOME

മിതത്വത്തിന്‍റെ മഹത്വം

സൂക്ഷ്മവും മിതത്വമുള്ളതുമായ ഡീറ്റെയ്ലുകള്‍ ഇഴചേരുന്ന ട്രോപ്പിക്കല്‍- ക്ലാസിക്കല്‍ ഡിസൈന്‍. ഇളം നിറങ്ങളുടെയും വുഡിന്‍റെയും പ്രൗഢി. എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും ഒരു പോലെ അഭിജാത്യം വിളംബരം ചെയ്യുന്ന ഈ ഭവനത്തിന്‍റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് അനിലും (അനില്‍ അസോസിയേറ്റ്സ്, കോഴിക്കോട്) ഇന്‍റീരിയര്‍ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ക്കിടെക്റ്റുകളായ ഇര്‍ഫാന്‍ ബെയ്ഗും […]