
കാലം കടഞ്ഞെടുത്ത കാവ്യം
ചില നിര്‍മ്മിതികള്‍, കാലത്തിന്റെ കൈ കൊണ്ടെഴുതിയ കാവ്യം പോലെ അമൂല്യത കൊണ്ട് വേറിട്ടു നില്ക്കും; അപൂര്‍വമായ തേജസ് പരത്തും; പ്രഹേളിക പോലെ നിഗൂഢത ജനിപ്പിക്കും. ഭക്തിനിര്‍ഭരവും ഐശ്വര്യസാന്ദ്രവുമായ ഓര്‍മകളുടെ ജീവത്തുടിപ്പാണ് ഈ നാലുകെട്ട്. രൂപവും ഭാവവും കൊണ്ടു മാത്രമല്ല, ഇവിടം വിശേഷപ്പെട്ടതാകുന്നത്. അതിന്റെ തന്മയത്വവും അന്തഃസത്തയും കൊണ്ടു കൂടിയാണ്. […]