BUDGET HOME

Wednesday, March 18th, 2015

പ്ലാനിങ്ങും ധാരണയും

    കുറച്ച് കാശ്, കൂടുതല്‍ ഭംഗി എന്ന നയമാണ് ചേര്‍ത്തല സ്വദേശി ജേക്കബിന്റെ വീടിന് ആധാരമായത്. സമകാലിക ശൈലിക്ക് മോടി കൂട്ടുന്ന പര്‍ഗോള, ക്ലാഡിങ് തുടങ്ങിയ പരീക്ഷണങ്ങള്‍ വരെ സ്ട്രക്ചറില്‍ ഉള്‍പ്പെടുത്തിയിട്ടും ജേക്കബിന് വീടിന്റെ സ്ട്രക്ചര്‍ വര്‍ക്കില്‍ ചെലവായത് 20 ലക്ഷം രൂപ മാത്രമാണ്. ”കൃത്യമായ പ്ലാനിങ്, ലോക്കല്‍ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, ഡിസൈനറും ക്ലൈന്റും തമ്മിലുള്ള പരസ്പര ധാരണ- ഈ മൂന്ന് കാര്യങ്ങള്‍ പാലിച്ചാല്‍ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വീട് സ്വന്തമാക്കാം” എന്ന് ജേക്കബിന്റെ വീട്

Wednesday, March 18th, 2015

കന്റംപ്രറി ശൈലിയില്‍

  കന്റംപ്രറി ഡിസൈനിങ് നയത്തിലുള്ള ഈ വീടിനുള്ളില്‍ തുറന്ന സമീപനമാണ്. ഇടഭിത്തികള്‍ ഒഴിവാക്കി. ബെഡ്‌റൂമിനു മാത്രം സ്വകാര്യത തീര്‍ത്തു. മൂന്ന് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിവ ഉള്‍പ്പെടെ 1600 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടിന്റെ ഡിസൈന്‍ തിരുവനന്തപുരത്ത് കാസാബില്‍ഡേഴ്‌സ് & ഡിസൈനേഴ്‌സിലെ അലക്‌സ് നളിനന്റേതാണ്. സൈറ്റിലുണ്ടായിരുന്ന പാറപൊട്ടിച്ചാണ് അടിത്തറയ്ക്ക് ഉപയോഗിച്ചത്....