Celebrity Home

Thursday, March 26th, 2015

സത്യന്റെ ചില ‘വീട്ടു’കാര്യങ്ങള്‍

  എന്റെ വീട് എന്നു പറയുന്നത് ഞാനും എന്റെ കുടുംബവും ഒത്തു ചേരുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും ചേരുന്ന ഇടമാണ്. എന്റെ സ്‌നേഹതീരം” മലയാളികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന അനവധി അനശ്വര കഥാപാത്രങ്ങളും സിനിമകളും മലയാളത്തിനു സമ്മാനിച്ച സത്യന്‍ അന്തിക്കാടിന് പറയാനുണ്ട് ഇത്തരം ചില ‘വീട്ടു’കാര്യങ്ങള്‍. തൃശൂരിലെ അന്തിക്കാട് ഗ്രാമത്തില്‍, രണ്ടര ഏക്കര്‍ പുരയിടത്തിനു നടുവില്‍ കുളവും തെങ്ങും, മാവും, നെല്ലിയും, പുളിയുമെല്ലാമുള്ള നാടന്‍ ചെടികള്‍ പൂവിട്ടു നില്‍ക്കുന്ന മുറ്റവും, പുല്ലു വളര്‍ന്ന തൊടിയും, നീളന്‍ വരാന്തയും ചാഞ്ഞ