സെനേറ്റര്‍ കുസിനുമായി സെറ മോഡുലാര്‍ കിച്ചന്‍ രംഗത്തേക്കും

ഇന്ത്യയുടെ പ്രീമിയം ഹോം സൊല്യൂഷന്‍സ് ദാതാവും ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ സാനിറ്ററിവെയര്‍, ഫോസറ്റ്, ടൈല്‍ ബ്രാന്‍ഡുകളിലൊന്നുമായ സെറ, സെനേറ്റര്‍ കുസിന്‍ അവതരിപ്പിച്ചതോടെ മോഡുലാര്‍ കിച്ചന്‍ വിപണിയിലേക്കും പ്രവേശിച്ചു.

സെനേറ്റര്‍ കുസിന്‍ ഉത്പന്നങ്ങളുടെ അനന്യ ശേഖരമാണ് മുംബൈ എയ്സ് ടെക്കില്‍ 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റാളില്‍ അവതരിപ്പിച്ചത്.

ALSO READ: ഡിബിസൂപ്പര്‍ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

ഈ ദേശീയ തല പ്രദര്‍ശനത്തിന് കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് കൊച്ചി മറൈന്‍ ഡ്രൈവിലെ സെറ സ്റ്റൈല്‍ സ്റ്റുഡിയോയിലും ഇവ പ്രദര്‍ശിപ്പിച്ചിരുന്നു. പൂര്‍ണ്ണമായും ഇറ്റലിയില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഇവ.

കിച്ചന്‍,ഫര്‍ണിച്ചര്‍ രംഗങ്ങളില്‍ അമ്പതു വര്‍ഷത്തെ പരിചയ സമ്പത്തുള്ള ഇറ്റാലിയന്‍ കമ്പനി ആയ സ്പാഗ്നോള്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് സെറ ഈ മോഡുലാര്‍ കിച്ചണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

കിച്ചന്‍ രംഗത്തേക്കുള്ള സെറയുടെ പ്രവേശനം ഹോം സൊല്യൂഷന്‍സ് പ്രൊവൈഡര്‍ എന്ന നിലയ്ക്ക് സെറയുടെ സ്ഥാനം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നു എന്ന് സെറ എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒ യുമായ അതുല്‍ സാംഘ്വി പറഞ്ഞു.

ആദ്യ വര്‍ഷം ഇന്ത്യയിലുടനീളം സെനേറ്റര്‍ കുസിന്‍ ഉത്പന്നങ്ങള്‍ക്കായി മുപ്പത് സ്റ്റുഡിയോകള്‍ തുറക്കുകയാണ് ലക്ഷ്യം.

വൈവിധ്യമാര്‍ന്ന സാമഗ്രികളും ആക്സസറികളും ഉപയോഗിച്ച് തികച്ചും വ്യക്തിഗതവും അതിമനോഹരവുമായാണ് ഇവയോരോന്നും രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്.

ALSO READ: നഗരനടുവിലെ ഗ്രാമ്യവസതി

ലാക്വേര്‍ഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ജലത്തെ അടിസ്ഥാനമാക്കിയുള്ള വാര്‍ണിഷ്, അതിമനോഹരവും, ഹാനികരമായ വസ്തുക്കളുടെ ബഹിര്‍ഗമനം തൊണ്ണൂറു ശതമാനത്തോളം കുറയ്ക്കുന്നതും, കുട്ടികള്‍ക്ക് പോലും സുരക്ഷിതമായ EN 71.3 മാനദണ്ഡങ്ങള്‍ പാലിക്കുന്നവയുമാണ്.

യൂറോപ്യന്‍ വിപണി മാനദണ്ഡങ്ങളെക്കാള്‍ അഞ്ചുമടങ്ങു കുറവ് ഫോര്‍മല്‍ ഡിഹൈഡ് പുറന്തള്ളുന്ന ഹൈഡ്രോ റിപ്പല്ലന്‍റ് സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കപ്പെടുന്നത്.

വാതക ബഹിര്‍ഗമനം വളരെ കുറവായ ഐ ഡി ആര്‍ ഒ എല്‍ ഇ ബി ബോര്‍ഡ് ഉപയോഗിച്ചാണ് സെനേറ്റര്‍ കുസിന്‍ നിര്‍മ്മിക്കപ്പെടുന്നത്.

ക്ളൗഡ് അടിസ്ഥാനമാക്കിയ നൂതന ഡിസൈനിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സ്വന്തം അടുക്കള തികച്ചും വ്യക്തിഗതമായി രൂപകല്‍പ്പന ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ സന്നദ്ധരും പരിചയസമ്പന്നരുമായ കിച്ചന്‍ ഡിസൈനര്‍മാര്‍ സെനേറ്റര്‍ കുസിന്‍ സ്റ്റുഡിയോകളിലെല്ലാം ഉണ്ടാകും.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ALSO WATCH

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*