സെറ സ്റ്റൈല്‍ സ്റ്റുഡിയോ തിരുവനന്തപുരത്ത് തുറന്നു

സ്റ്റുഡിേയാ എന്ന രീതിയിലുള്ള സെറയുടെ വിപുലീകരണം അനിവാര്യമായിരുന്നെന്ന് അതുല്‍ സാംഗ്‌വി പറഞ്ഞു.

രാജ്യത്തെ പ്രമുഖ സാനിട്ടറിവെയര്‍ നിര്‍മാതാക്കളായ സെറയുടെ പുതിയ സ്റ്റൈല്‍ സ്റ്റുഡിയോ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. ആര്‍ക്കിടെക്റ്റുകള്‍, വ്യാപാര പങ്കാളികള്‍, ഡവലപ്പേഴ്‌സ് തുടങ്ങിയവരുെട സാന്നിധ്യത്തില്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ അതുല്‍ സാംഗ്‌വി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു.

വ്യത്യസ്തമായ ശ്രേണിയിലുള്ള സാനിട്ടറിവെയറുകള്‍, ടൈലുകള്‍, ഫോസറ്റ്, വെല്‍നസ് ഉത്പ്പനങ്ങള്‍, മിറര്‍, കിച്ചന്‍ സിങ്ക്, വാട്ടര്‍ഹീറ്ററുകള്‍ തുടങ്ങിയവയെല്ലാം 8000 സ്‌ക്വയര്‍ഫീറ്റിലുള്ള സ്റ്റുഡിയോയില്‍ ഉണ്ട്.

സെറയുടെ പ്രീമിയം റേഞ്ചായ സെനേറ്റര്‍ സാനിട്ടറിവെയര്‍, ഫോസറ്റ്, ചുമര്‍കണ്ണാടികള്‍, വെല്‍നസ് ഉത്പ്പനങ്ങള്‍ എന്നിവയും ലക്ഷ്വറി ഇറ്റാലിയന്‍ വിഭാഗത്തില്‍പ്പെട്ട ഇസ്വിയ സാനിട്ടറിവെയറും കാബിനറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സ്റ്റുഡിേയാ എന്ന രീതിയിലുള്ള സെറയുടെ വിപുലീകരണം അനിവാര്യമായിരുന്നെന്ന് അതുല്‍ സാംഗ്‌വി പറഞ്ഞു.

ആര്‍ക്കിടെക്റ്റുകളായ എന്‍.മേഹഷ്, എ. ധര്‍മകീര്‍ത്തി, സുധീഷ് സുധര്‍മ്മന്‍, ബ്രിേജഷ് ഷൈജല്‍, എല്‍. ഗോപകുമാര്‍, പി.ടി സുഭാഷ്, വിനോദ് സിറിയക്, രമേഷ് നായര്‍, ചിത്ര നായര്‍ തുടങ്ങിയവരും, ഡവലപ്പേഴ്‌സ്- പങ്കാളിത്ത മേഖലകളില്‍ നിന്നുള്ള കെ. ശ്രീകാന്ത്, എസ്. കൃഷ്ണകുമാര്‍, രജനീഷ് ക്ലെമന്റ്, എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, വി.എസ് ജയചന്ദ്രന്‍, സുരേഷ്‌കുമാര്‍ എസ് തുടങ്ങിയവരും പരിപാടിയില്‍ പെങ്കടുത്തു.

About editor 68 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*