ചേട്ടാ ഒരു ചായ!

ആര്‍ക്കിടെക്ചറും, ഇന്‍റീരിയര്‍ ഡിസൈനിങ്ങും സമൂഹത്തിന്‍റെ ഏതു മേഖലയില്‍ ഉള്ളവര്‍ക്കും സാധ്യമായ ഒന്നാണ് എന്നു കൂടി വെളിവാക്കുന്നു ഈ പ്രോജക്റ്റ്.

കോട്ടയം നഗരത്തിലെ ചായപ്രേമികളുടെ ഹൃദയം കവര്‍ന്ന ചായക്കടയാണ് ‘ചേട്ടാ ഒരു ചായ’. നഗര ഹൃദയത്തോട് ഏറെ അടുത്തുള്ള പ്രാദേശികമായ ഡിസൈന്‍ മികവോടെ രൂപകല്പന ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ക്ലാരറോസ് ജോസ് കെ. ആണ്.

ALSO READ: ക്വാളിറ്റി ഡിസൈന്‍ സ്പേസുകള്‍ ഉണ്ടാവണം: ആര്‍ക്കിടെക്റ്റ് ക്ലാര റോസ് ജോസ് കെ

ചായക്കടയുടെ പേരിന്‍റെ മൊഴിമാറ്റം പോലെ തന്നെ ഡിസൈന്‍ നയത്തിലുമുണ്ട് ഒരു വിവര്‍ത്തനം.

ആര്‍ക്കിടെക്റ്റ് ക്ലാര റോസ് ജോസ് കെ കുടുംബത്തോടൊപ്പം.

പ്രാദേശികമായ ഡിസൈന്‍ നയത്തെ സമകാലിക ചുറ്റുപാടിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. അതില്‍ പ്രാദേശികമായ വസ്തുക്കളും രീതികളും അങ്ങനെ പലതുമുണ്ട്.

YOU MAY LIKE: അഭിരുചിയെ പിന്തുടര്‍ന്നു: ആര്‍ക്കിടെക്റ്റ് കെ. വിജയന്‍

തിരക്കേറിയ നഗരത്തിന്‍റെ ഓരത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റിനും ബസ് സ്റ്റോപ്പിനും സമീപത്ത് ജനത്തിരക്കുള്ള, ലാന്‍ഡ്മാര്‍ക്കായ, എല്ലാത്തരം ആളുകളും വന്നു പോകുന്ന ഒരു സ്ഥലമാണിത്.

ചൂടുള്ള നാടന്‍ ചായയുടെ രുചിക്കൊപ്പം ഊഷ്മളമായ, ആരോഗ്യകരമായ അനുഭവം പകരുന്ന വ്യത്യസ്ത ടെക്സ്ചറുകള്‍ നിറഞ്ഞ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

തൊട്ടടുത്ത പട്ടണത്തില്‍ നിന്നും ശേഖരിച്ചിട്ടുള്ളവയാണ് സീലിങ്ങില്‍ നിന്നും തൂക്കിയിട്ടിരിക്കുന്ന കളിമണ്‍ കുടങ്ങളും. ഇവ അന്തരീക്ഷം കുളിര്‍പ്പിക്കുന്നു.

പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. വളരെ ചെറിയ ഏരിയ അതായത് വെറും 200 സ്ക്വയര്‍ഫീറ്റ് മാത്രമാണിവിടെ ഉള്ളത്.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

നിഴലും വെളിച്ചവും ഇടകലര്‍ന്ന് നാടകീയത തീര്‍ക്കുന്ന ചായക്കടയ്ക്കുള്ളില്‍ നിരന്തരമൊഴുകിയെത്തുന്ന ശാന്തമായ കാറ്റ് സീലിങ്ങില്‍ തൂക്കിയിട്ടിരിക്കുന്ന കളിമണ്‍പാത്രങ്ങളില്‍ തട്ടി കടന്നുപോകുമ്പോള്‍ ചലനം സൃഷ്ടിക്കുകയും ഈ ചലനാത്മകത ചായക്കടയുടെ അകത്തളത്തെ ജീവനുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

വശങ്ങളിലെ ചുമര് അലങ്കരിക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ചണച്ചാക്കുകളില്‍ നിന്നുമുള്ള ചണക്കയര്‍ പോലുള്ള പ്രാദേശികവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ വസ്തുക്കളുടെ ഉപയോഗത്തിലൂടെ പ്രോജക്റ്റിന്‍റെ മൊത്തം ചെലവ് ചുരുക്കി എന്നാല്‍ സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

കുറഞ്ഞ ബഡ്ജറ്റിലുള്ള രൂപകല്പന, കാലാതീതവും എന്നാല്‍ നാടിന്‍റെ പാരമ്പര്യത്തിന് ഇണങ്ങുന്നതുമായ അന്തരീക്ഷം സമൂഹത്തിലെ എല്ലാത്തരം ആളുകളെയും ലക്ഷ്യമിട്ടുള്ള, സ്വാഗതമോതുന്ന ഇടമാകുന്നു.

ALSO READ: എലഗന്റ് ലുക്ക് + മിനിമലിസം= ‘നോട്ടിക്കല്‍’ തീം

ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍ ഡിസൈനിങ് സമൂഹത്തിന്‍റെ ഏതു മേഖലയില്‍ ഉള്ളവര്‍ക്കും സാധ്യമായ മേഖലയാണ് എന്നു കൂടി വെളിവാക്കുന്നു ഈ പ്രോജക്റ്റ്.

ഏറ്റവും ചെലവു കുറഞ്ഞതും സുസ്ഥിര വാസ്തുകലയുടെ തത്ത്വങ്ങള്‍ പാലിച്ചിട്ടുള്ളതുമായ ഈ പ്രോജക്റ്റിന് ആകെ ചെലവു വന്നത് 5 ലക്ഷവും അതില്‍ ഇന്‍റീരിയറിന് 3.50 ലക്ഷം രൂപയുമാണ് എന്നത് ഉന്നതര്‍ക്ക് മാത്രമല്ല മറിച്ച് ഏതു പദവിയില്‍ ഉള്ളവര്‍ക്കും പ്രാപ്യമായ ഒന്നാണ് എന്ന് ഈ പ്രോജക്റ്റ് വെളിവാക്കുന്നു.

ALSO READ: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

സമൂഹത്തിലെ എല്ലാ സാമ്പത്തിക നിലയില്‍ ഉള്ളവരേയും ഒരുപോലെ വരവേല്‍ക്കുന്ന ഒരു ഇടം എന്ന ഡിസൈനറുടെ ആശയം ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയും ഒപ്പം കാലികമായ മാറ്റങ്ങള്‍ക്കൊത്ത് ഉയര്‍ന്ന് നഗരവാസികളുടെ ജീവിത നിലവാരമുയര്‍ത്തുകയും ഹൃദയം കവരുകയും ചെയ്യുന്നു.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*