Project Specifications
വിക്ടോറിയന്‍ ശൈലിയിലെ ചില അംശങ്ങള്‍ മുഖപ്പില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് എലിവേഷന് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍ലോക്കിങ് ബ്രിക്കുകളാണ് വീടിന് ഉപയോഗിച്ചത്. റൂഫിങ്ങിന് ജി ഐ ട്രസ് വര്‍ക്ക് ചെയ്ത് ഓടിട്ടിരിക്കുന്നു. ഇത് നിര്‍മാണച്ചെലവ് കുറച്ചു. ജിപ്സം ബോര്‍ഡു കൊണ്ടണ്ട് അകത്ത് ഫാള്‍സ് സീലിങ്ങും നല്കി. ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലാണ്. ജനലുകള്‍ക്ക് ഇരുള്ത്തടിയാണ് ഉപയോഗിച്ചത്. വീടിന്റെ മുന്‍വാതില്‍ തീര്‍ത്തത് മഹാഗണിയുടെ തടിയിലാണ്. അടുക്കളയുടെ കബോര്‍ഡുകള്‍ക്ക് ഫെറോസിമന്റ് ഫ്രെയിമും, എം ഡി എഫുമാണ് ഉപയോഗിച്ചത്. 3 കിടപ്പുമുറികള്‍, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചന്, വര്‍ക്കേരിയ, പൂജാമുറി ഇത്രയുമാണ് ഈ വീട്ടിലെ സൗകര്യങ്ങള്‍.