Project Specifications

ചെലവ് 30 ലക്ഷത്തില്‍ ഒതുക്കിയെങ്കിലും സൗകര്യങ്ങളില്‍ കുറവൊട്ടും വരുത്തിയിട്ടില്ല ഈ ഇരുനില വീടിന്. എറണാകുളം ജില്ലയില്‍ തേവക്കലില്‍ ഉള്ള വീട് ദിനേശിനും കുടുംബത്തിനും വേണ്ടി ഡിസൈനര്‍ പീറ്റര്‍ ജോസ് ആണ് രൂപകല്‍പ്പന ചെയ്തത്. അഞ്ച് സെന്റ് പ്ലോട്ടില്‍ 1900 സ്‌ക്വയര്‍ഫീറ്റിലാണ് ഈ വീട്.

കന്റംപ്രറിയുടെ സൗകര്യങ്ങളോടെ

ഗ്രനൈറ്റ് പേവിങ്ങും, പുല്‍ത്തകിടിയും, കുറച്ചു ചെടികളും ഉള്‍ക്കൊള്ളിച്ച് മുറ്റത്ത്, ചെറിയ തോതില്‍ ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കിയിട്ടുണ്ട്. ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത കന്റംപ്രറി രീതിയിലാണ് എക്സ്റ്റീരിയറും, ഇന്റീരിയറും ചെയ്തത്. ചെങ്കല്ല് കൊണ്ടുള്ള റബിള്‍ ഫൗണ്ടേഷനില്‍ തുടങ്ങി മിനിമലിസ്റ്റിക്ക് രീതിയിലാണ് വീട് മൊത്തം പണിതത്. ഇഷ്ടികയ്ക്ക് പകരം ചെങ്കല്ല് കൊണ്ടു തന്നെ ചുമരുകള്‍ പണിതത് ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. ബ്രൗണ്‍- വൈറ്റ് കളര്‍ കോമ്പി നേഷനില്‍ ലളിതമായ ഡിസൈനിലാണ് വീടൊരുക്കിയത്.

ഒന്നാം നിലയിലെ ബെഡ്‌റൂമിന് താഴെ വരുന്ന ഗ്രൗണ്ട് ഫ്‌ളോറിലെ ഭാഗത്താണ് കാര്‍ പോര്‍ച്ച്. പോര്‍ച്ചിനോട് ചേര്‍ന്ന് ചെറിയ സിറ്റൗട്ട്. ടെറാക്കോട്ട നിറമുള്ള മാറ്റ് ഫിനിഷ് ഉള്ള വിട്രിഫൈഡ് ടൈല്‍ കൊണ്ടാണ് എല്ലായി ടത്തും ഫ്‌ളോറിങ്ങ് ചെയ്തത്. സിറ്റൗട്ടില്‍ നിന്ന് ഫോയറിലേക്കാണ് പ്രവേശനം. സ്റ്റെയര്‍ കെയ്‌ സിന്റെ ലാന്‍ഡിങ് ഏരിയ കൂടിയാണ് ഇവിടം. ലിവിങ് – ഡൈനിങ് ഏരിയകള്‍ ക്കിടയില്‍ വിഭജനം ഒഴിവാക്കി തുറസായി ചെയ്തു. ഡബിള്‍ ഹൈറ്റിലാണ് ലിവിങ് ഏരിയ ഒരുക്കിയത്. റെഡിമെയ്ഡ് സോഫ ഇരിപ്പിടമായി നല്‍കി. ടി.വി യൂണിറ്റ് പ്ലൈവുഡ്- മൈക്ക ലാമിനേഷനില്‍ ചെയ്തു. ലിവിങ്ങിന്റെ ഭാഗമായി പ്രയര്‍ ഏരിയയും സജ്ജീകരിച്ചിരിക്കുന്നു. ഡൈനിങ് ഏരിയയിലെ കസേരകള്‍ റെഡിമെയ്ഡ് വാങ്ങിച്ചുവെങ്കിലും ഡൈനിങ് ടേബിള്‍ കസ്റ്റമൈസ്ഡ് ആണ്.

ലളിതമായി കിടപ്പുമുറികള്‍

മറൈന്‍ പ്ലൈവുഡ്- മൈക്ക ലാമിനേറ്റഡ് കബോഡുകളാണ് കിച്ചനിലേത്. കൗണ്ടര്‍ ടോപ്പിന് ഗ്രനൈറ്റ് ഉപയോഗിച്ചു. കിച്ചനോട് ചേര്‍ന്ന വര്‍ക്ക് ഏരിയയില്‍ പ്ലൈവുഡില്‍ പെയിന്റ് ഫിനിഷ് ചെയ്ത കബോഡുകളാണുള്ളത്. ടഫന്‍ഡ് ഗ്ലാസും, സ്റ്റെയിന്‍ലെസ് സ്റ്റീലും ചേര്‍ന്നുള്ള ഗോവണി യുടെ പടികള്‍ ചെയ്തത് കോണ്‍ക്രീറ്റ് സ്ലാബിന് ടൈല്‍ ടോപ്പ് നല്‍കിയാണ്. ഗോവണി യ്ക്ക് ചുവടെ പെബിളുകള്‍ നിരത്തി മുള നട്ടിരിക്കുന്നു. ഗോവണി കയറിയെത്തുന്ന ഇടം അപ്പര്‍ ലിവിങ് ഏരിയ ആണ്.z

ഗ്രൗണ്ട് ഫ്‌ളോറിലെ ലിവിങ് ഏരിയയിലേക്ക്നോട്ടം എത്തുന്ന വിധത്തിലാണ് ഇവിടം ഒരുക്കിയത്. ടി.വി ഏരിയ, ഇരിപ്പിട സൗകര്യം എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു കിടപ്പുമുറിയും, ഫസ്റ്റ് ഫ്‌ളോറില്‍ രണ്ടെണ്ണ വുമാണുള്ളത്. പ്ലൈവുഡ്-മൈക്ക ലാമിനേറ്റഡ് ആയിട്ടാണ് കിടപ്പുമുറികളിലെ വാഡ്രോബുകള്‍ ചെയ്തത്. പ്ലൈവുഡും ആഞ്ഞി ലിയും ചേര്‍ന്ന കട്ടിലുകള്‍ സൈറ്റില്‍ വച്ചു തന്നെ ഉണ്ടാക്കി. എല്ലാ കിടപ്പുമുറികളും ടോയ്‌ലറ്റ് അറ്റാച്ച്ഡ് ആണ്. ‘ആഡംബര – അലങ്കാര ഘടകങ്ങള്‍ ഒഴിവാക്കിയാണ് ഇന്റീരിയര്‍ ഒരുക്കിയത്. ഫൗണ്ടേഷനും ചുമരുകള്‍ക്കും ചെങ്കല്ല് ഉപയോഗിച്ചതിനു പുറമേ ജനല്‍ ഫ്രെയ്മുകള്‍ മൈല്‍ഡ് സ്റ്റീല്‍ കൊണ്ട് ചെയ്തതും, സീലിങ് വര്‍ക്കുകള്‍ ഒന്നും ഉള്‍ക്കൊള്ളിക്കാത്തതും ചെലവ് കുറയാന്‍ കാരണമായി.’ ഡിസൈനര്‍ പീറ്റര്‍ ജോസ് പറയുന്നു.

PETER JOSE

Leave a Reply

Your email address will not be published. Required fields are marked *