
അപ്പാര്‍ട്ട്മെന്റിന്റെ സ്പേസ് പരിമിതിയെ മറികടക്കുന്ന ഡിസൈന്‍ തനിമയും എത്നിക്ക് ചേരുവകളുടെ അണിയിച്ചൊരുക്കലുമാണ് ഈ അപാര്ട്ട്മെന്റൊരു വ്യത്യസ്തമായ അനുഭവമാക്കുന്നത്
പ്രത്യേകതകള്‍
രൂപകല്‍പ്പനയിലും ഫര്‍ണിച്ചറിലും ആര്‍ട്ട് വര്‍ക്കുകളില്‍ പോലും പിന്തുടര്‍ന്ന സൂഷ്മതയും പൊരുത്തവും കൊണ്ട് സാധ്യമാക്കിയതാണ് ഈ ഇന്റീരിയറിലെ ക്ലാസിക്ക് മികവ്.
അപ്പാര്‍ട്ട്മെന്റിന്റെ സ്പേസ് പരിമിതിയെ മറികടക്കുന്ന ഡിസൈന്‍ തനിമയും എത്നിക്ക് ചേരുവകളുടെ അണിയിച്ചൊരുക്കലുമാണ് ഈ അപാര്ട്ട്മെന്റൊരു വ്യത്യസ്തമായ അനുഭവമാക്കുന്നത്.
ഡിസൈനിങ്ങ് തലത്തിന് അപ്പുറമുള്ള ആര്‍ട്ട് മികവ് ഇവിടെ കാണാം. ഏറെ മിനുക്കിയെടുത്ത പോളിഷ്ഡ് ഫ്ളാറ്റ് ഇന്റീരിയറുകള്‍ക്ക് പകരം എക്സ്പോസ്ഡ് ഡിസൈനിങ്ങിന്റെ സ്വാഭാവികത കൊണ്ടു വന്നിരിക്കുന്നു.
മെറ്റീരിയലുകളിലെ വ്യത്യസ്തത ഓരോരോ സ്പേസുകള്‍ക്കും തനത് ഭംഗി വരുത്തുന്നു.
ജെയ്സല്‍മീര്‍ സ്റ്റോണ്‍, ഹാന്‍ഡ്മെയ്ഡ് ആത്തങ്കുടി ടൈല്‍, വ്യത്യസ്തമായ പെയിന്റിങ്ങുകള്‍, എത്തിനിക്ക് പാറ്റേണിലുള്ള ഫാബ്രിക്ക് ഫിനിഷുകള്‍, ചുമരുകളിലെ വുഡിന്റെയും എക്സ്പോസ്ഡ് ലുക്ക്,റോസ് വുഡ് ഫിനിഷിലുള്ള കൊത്തു പണികളോടു കൂടിയ സ്റ്റോറേജ് സ്പേസുകള്‍, ബുക്ക് ഷെല്‍ഫുകള്‍ എന്നിവയെല്ലാം ചേരുന്ന ഒരു ക്ലാസിക്ക് സങ്കരഭംഗി ഇവിടെ കാണാം.
YOU MAY LIKE: കായലരികത്ത്
ലിവിങ് സ്പേസ്, ഡൈനിങ് ഏരിയ, മൂന്നു ബെഡ്റൂമുകള്‍, അറ്റാച്ച്ഡായ മൂന്നു ബാത്ത്റൂമുകള്‍, കിച്ചന്, ബാല്‍ക്കണി, സെക്കന്‍ഡ് ലിവിങ് കം ലൈബ്രറി എന്നിവയാണ് ഇവിടുത്തെ ഏരിയകള്‍.
ലിവിങ് , ബാല്‍ക്കണി

വിശാലതയും ഡിസൈന്‍ ഘടകങ്ങളുടെ അംഗപൊരുത്തവും ആണ് ലിവിങ് ഏരിയയെ നിലവാരമുള്ളതാക്കുന്നത്. ഗ്ലാസ് ഡോറിനപ്പുറത്തുള്ള ബാല്‍ക്കണിയിലേക്കും സിറ്റിസ്കേപ്പിലേക്കും ലയിച്ചു ചേര്‍ന്ന വിധത്തിലാണ് ലിവിങ് സ്പേസ്.
ഗ്ലാസ് ഡോര്‍ മടക്കിവെച്ചാല്‍ ലിവിങ്- ബാല്‍ക്കണി ഏരിയകള്‍ ഒറ്റ സ്പേസ് ആയി മാറുന്നു. പ്രിന്റുകളും ടെക്സ്ചറുകളും ചേര്‍ന്ന എത്നിക്ക് ഫാബ്രിക്ക് ഫിനിഷിലുള്ള ഫര്‍ണിച്ചറും ഡിസൈന്‍ ഘടകങ്ങളുമാണ് കാഴ്ചാമികവിന്റെ കാരണം.
RELATED READING ;സ്വകാര്യത നല്‍കും വീട്
മഞ്ഞ നിറത്തിലുള്ള ജെയ്സല്‍മീര്‍ സ്റ്റോണ്‍ തെളിഞ്ഞ ഫ്ളോറിങ് മികവൊരുക്കുന്നു.എക്സ്പോസ്ഡ് വൈറ്റ് ബ്രിക്ക് വാള് ഇവിടെ കോണ്ട്രാസ്റ്റാകുന്നു. എ.വി ഇളങ്കോയുടെ പെയിന്റിങ് പീസും മ്യൂറല്‍ വാള് പെയിന്റുമാണ് അലങ്കാരങ്ങള്‍.
പോട്ടഡ് പ്ലാന്റുകളാണ് പച്ചപ്പൊരുക്കുന്നത്. ഇളങ്കോയുടെ പെയിന്റിങ്ങിന് ചുവടെയായി കൊത്തു പണികളുള്ള സ്റ്റോറേജ് യൂണിറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഹാന്‍ഡ്മെയ്ഡ് ആത്തംങ്കുടി ടൈലാണ് ബാല്‍ക്കണിയില്‍ ഫ്ളോറിങ്ങിന് തെരഞ്ഞെടുത്തത്. ടെക്സ്ച്ചര്‍ വാള്, കൊത്തുപണികളുള്ള വാള് മിറര്‍, ഇന്‍ബില്‍റ്റ് ഇരിപ്പിടം, സിംഗിള്‍ പീസ് സ്റ്റൂള്, പച്ചപ്പുള്ള ചെടികള്‍ എന്നിവയും ബാല്‍ക്കണിയെ മനോഹരമാക്കുന്നു.
ഡൈനിങ്, കിച്ചന്
തുറന്ന ആശയത്തിലാണ് ഡൈനിങ് കിച്ചന് ഏരിയകള്‍. പഴയ ഡൈനിങ് ടേബിളില്‍ ചില കൈപ്പണികള്‍ ചെയ്താണ് ഇവിടെ വിന്യസിച്ചത്. ഫ്ളോറല്ഫാബ്രിക്ക് ഫിനിഷിലുള്ള കുഷ്യന് ചെയറുകളാണ് ഇരിപ്പിടങ്ങള്‍.
ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍ക്കൊള്ളുന്നതാണ് കിച്ചന്. മെറ്റല്‍ ഫിനിഷ് റസ്റ്റിക്ക് ലുക്കുള്ള ടൈലാണ് ഇവിടെ ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. ബ്ലാക്ക് ഫിനിഷിലുള്ള വുഡന്‍ കാബിനറ്റുകള്‍ മറ്റ് സ്റ്റോറേജ് സ്പേസുകളോട് ചേര്‍ന്ന് പോകുന്നു.
ബെഡ്റൂമുകള്‍, ലൈബ്രറി

വിന്റേജ്-കന്റംപ്രറി രീതികള്‍ മാസ്റ്റര്‍ ബെഡ്റൂമിന്റെ രൂപകല്‍പ്പനയില്‍ സ്വീകരിച്ചിരിച്ചു. എക്സ്പോസ്ഡ് ചുമര്, പഴയ മട്ടിലുള്ള കട്ടില്, ട്രങ്ക് സ്റ്റോറേജ് സ്പേസ്, സമകാലീനരീതിയിലുള്ള റീഡിങ് ലാംപ്, എന്നിവയെല്ലാം കിടപ്പുമുറിയെ വ്യത്യസ്തമാക്കുന്നു.
ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം
വിന്റേജ് പെയിന്‍ിങ്, ഫ്ളോറല്‍ പാറ്റേണിലുള്ള സബ്യസാചി ഡിഡൈന്‍ഡ് വാള് പേപ്പര്‍ എന്നിവയും ശ്രദ്ധേയമാണ്. വുഡന്‍ പാറ്റേണ്‍ ടൈലാണ് ബെഡ്റൂമുകളിലെ ഫ്ളോറിങ്ങിന് തെരഞ്ഞെടുത്തത്.
വിശാലമായ വാഡ്രോബുകള്‍ ഉള്‍ക്കൊള്ളിച്ചു. മാസ്റ്റര്‍ ബെഡ്റൂമിന്റെ ഭാഗമായുള്ള വാക്ക് ഇന്‍ വാഡ്രോബ് ശ്രദ്ധേയമാകുന്നത് അതിന്റെ വ്യത്യസ്തമായ ക്രമീകരണം കൊണ്ടാണ്.
സില്‍ക്ക് സാരികളുടെ വലിയ ശേഖരം തന്നെയുള്ള ക്ലയന്റിന്റെ സാരികള്‍ വ്യത്യസ്തമായി ക്രമീകരിച്ചതിനാല്‍ വാക്ക് ഇന്‍ വാഡ്രോബിനുള്ളില്‍ ഒരു സാരിവാള് തന്നെ രൂപപ്പെട്ടിരിക്കുകയാണ്.

ലിവിങ് ഏരിയയുടെ എതിര്‍ഭാഗം ലൈബ്രറിക്ക് തത്തുല്യമായ സ്പേസ് ആണ്. സ്വകാര്യത കൊണ്ടുവന്നെങ്കിലും വിശാലതയും ഡിസൈന്‍ മികവും ഒട്ടും കുറയ്ക്കാതെയാണ് ഇവിടം ഒരുക്കിയത്.
സ്വാസ്ഥ്യ പൂര്‍ണമായ റീഡിങ് ഏരിയ, കാഴ്ചഭംഗിക്ക് പ്രധാന്യം നല്കി ഒരുക്കിയ ബുക്ക് ഷെല്‍ഫ്, സ്റ്റോറേജ് സ്പേസ് എന്നിവയെല്ലാം ലൈബ്രറിയുടെ ഭാഗമാണ്.
- ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ഗായത്രി വിജയന് & ആര്‍ക്കിടെക്റ്റ് കാര്‍ത്തിക് (ഓഡിറ്റി, ബാഗ്ലൂര്)
- പ്രോപ്പര്‍ട്ടി: ബ്രിഗേഡ് എക്സോട്ടിക്ക, ബാഗ്ലൂര്
- വിസ്തീര്‍ണം: 3600 സ്ക്വയര്‍ഫീറ്റ്
- ക്ലയന്റ്: മേനക രാമന്
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
7 Trackbacks / Pingbacks