നിറപ്രൗഢി

എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും കൊളോണിയല്‍ പ്രൗഢി വിളംബരം ചെയ്യുന്ന വീട്

മെറ്റീരിയലുകളുടെ പ്രൗഢമായ വിഭവസമൃദ്ധിയെ, മികവുറ്റ രൂപകല്‍പ്പന കൊണ്ട് ഒന്നു കൂടി പ്രോജ്വലമാക്കിയ വീടാണിത്. ലളിതമായ എക്സ്റ്റീരിയറും ആഡംബരമൂറുന്ന അകത്തളങ്ങളും ചേര്‍ത്താണ് ഡിസൈനര്‍ വീട്ടുകാരുടെ സ്വപ്നഭവനം സാക്ഷാത്കരിച്ചത്.

ഈ വീട് രൂപകല്‍പ്പന ചെയ്തത് മുഹമ്മദ് നാജിം (ഡീ ഡോട്ട്, താമരശ്ശേരി) ആണ്. കോഴിക്കോടുള്ള ആര്‍ടെക്ക് ഗ്രൂപ്പ് ആയിരുന്നു സ്ട്രക്ച്ചറല്‍ വര്‍ക്ക് ചെയ്തത്. ഫര്‍ണിച്ചര്‍ വര്‍ക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എഫ്ആര്‍ജെ ഗ്ലോബല്‍ കണ്‍സെപ്റ്റ്സ് ആണ്.

മുഹമ്മദ് നാജിം (ഡീ ഡോട്ട്, താമരശ്ശേരി) .

കൊളോണിയല്‍ ശൈലിയുടെ മികച്ച ആവിഷ്കാരമാണ് ഈ വീടിന്‍റെ എക്സ്റ്റീരിയര്‍. ബാഹ്യമായ ഡിസൈന്‍ പാറ്റേണും കളര്‍കോമ്പിനേഷനും എല്ലാം അകത്തളത്തെ അപേക്ഷിച്ച് ലളിതമാണ്.

ALSO READ: ജേണി എന്ന കൂട്

ബോക്സും സോളിഡ് പില്ലറുകളും ക്ലാസിക്ക് ആര്‍ച്ച് വിന്‍ഡോകളും മേധാവിത്വം പുലര്‍ത്തുന്ന സ്ലോപ്പ് റൂഫിന്‍റെ പ്രാതിനിധ്യമുള്ള എക്സ്റ്റീരിയര്‍ എടുപ്പാര്‍ന്നതാണ്.

വൈറ്റ്- വുഡന്‍ നിറങ്ങളുടെ കോമ്പിനേഷനാണ് ബാഹ്യരൂപത്തിന്‍റെ ലാളിത്യമാര്‍ന്ന പ്രൗഢിയ്ക്ക് കാരണം. പില്ലറുകളില്‍ നല്‍കിയ വാള്‍ ലൈറ്റുകളും വീടിന് ഭംഗിയേറ്റുന്നു. നിലവാരമുള്ള ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളുമുണ്ട്.

സെറാസ്റ്റോണും കോബിള്‍ സ്റ്റോണും ആണ് മുറ്റം ഒരുക്കാന്‍ ഉപയോഗിച്ചത്. പനകളും ചെടികളും പുല്‍ത്തകിടിയും ഗ്രീന്‍ എലമെന്‍റായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റോണ്‍ പര്‍ഗോള റൂഫും ഇന്‍ബില്‍റ്റ് സ്റ്റോണ്‍ ഇരിപ്പിടങ്ങളും ഉളള ഗസീബോ ലാന്‍ഡ്സ്കേപ്പില്‍ വിശ്രമ ഇടമായി ഒരുക്കി.

കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഫോയര്‍, ഫോര്‍മല്‍ ലിവിങ്, ലേഡീസ് ലിവിങ്, ബാത്ത്റൂം- ഡ്രെസിങ് റൂം അറ്റാച്ച്ഡ് ആയ ആറു ബെഡ്റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ, ഹോംതിയേറ്റര്‍, അപ്പര്‍ലിവിങ് ഏരിയ, വാക്ക് ഇന്‍ വാഡ്രോബ് റൂം, ബാല്‍ക്കണി, ടെറസ് എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍.

RELATED READING ;സ്വകാര്യത നല്‍കും വീട്

ഈ വീടിന്‍റെ അകത്തളങ്ങളെ അസാധാരണമാം വിധം സമ്പന്നമാക്കിയതില്‍ ഫര്‍ണിഷിങ്ങിന് തന്നെയാണ് മുഖ്യപങ്ക്. അറബിക്ക് ഇന്‍റീരിയര്‍ ഒരുക്കങ്ങളുടേതു പോലെയുള്ള ഫര്‍ണിഷിങ് രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.

ഫര്‍ണിഷിങ് കസ്റ്റമൈസേഷന്‍റെ പരിപൂര്‍ണത ഇവിടെ കാണാം. സോഫാസെറ്റികള്‍, ഇരിപ്പിടങ്ങള്‍,വാഡ്രോബുകള്‍, മിറര്‍ ഉള്‍പ്പെടുന്ന ഡ്രെസിങ് യൂണിറ്റുകള്‍, കട്ടിലുകള്‍, ഗോവണി കൈവരികള്‍ എന്നിവയിലെല്ലാം തുടരുന്ന കൊത്തുപണികളും രൂപകല്‍പ്പനാ മികവും രാജകീയ അകത്തളങ്ങളെ ഓര്‍മിപ്പിക്കുന്നു.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

സോളിഡ് തേക്കു തടികളാണ് ഫര്‍ണിച്ചര്‍ ഒരുക്കാന്‍ തെരഞ്ഞെടുത്തത്. ഫര്‍ണിഷിങ്ങിലെ പ്രൗഢിയുടെ രഹസ്യവും ഇതുതന്നെയാണ്. വുഡന്‍- ബെയ്ജ്-ഗോള്‍ഡന്‍ തീമിലാണ് അകത്തളം ഒരുക്കിയത്.

ബെയ്ജ് നിറമുള്ള ഫാബ്രിക്ക് കര്‍ട്ടനുകള്‍, വാം- കൂള്‍ ഫീല്‍ ഒരുക്കുന്ന വെളിച്ചസംവിധാനങ്ങള്‍, വിദേശ നിര്‍മ്മിതമായ ഷാന്‍ലിയറുകള്‍, തുര്‍ക്കി നിര്‍മ്മിതമായ പരവതാനികള്‍ എന്നിവയുടെയെല്ലാം കൃത്യമായ വിന്യാസം ഫര്‍ണിഷിങ്ങിനെ കൂടുതല്‍ കുറ്റമറ്റതാക്കുന്നു.

അകത്തളത്തിലെ ശ്രദ്ധാകേന്ദ്രമാണ് പ്രൗഢി വിളംബരം ചെയ്യുംവിധം ഒരുക്കിയ മജ്ലിസ്. തുര്‍ക്കി റഗും ഹാഫ് ഹൈറ്റുള്ള കുഷ്യന്‍ ഇരിപ്പിടങ്ങളും ജാലകവിരികളും സീലിങ്- ലൈറ്റ് പാറ്റേണുകളും അന്താരാഷ്ട്ര നിലവാരമുള്ള അന്തരീക്ഷമൊരുക്കുന്നു, ഇവിടെ.

YOU MAY LIKE: കായലരികത്ത്‌

ഗോള്‍ഡന്‍ ഫിനിഷുള്ള പില്ലറുകള്‍ ഹാളിലെ ഹൈലൈറ്റാണ്. കോപ്പര്‍ മൊസൈക്ക് ടൈലുകളാണ് ഈ പില്ലറുകള്‍ക്ക് ഗോള്‍ഡന്‍ ഫിനിഷിങ് നല്‍കുന്നത്.

കുഷ്യന്‍ ഇരിപ്പിടങ്ങളില്‍ നല്‍കിയ ഗ്ലിറ്റര്‍ എലമെന്‍റുകള്‍ ഒറിജിനല്‍ സ്വരോവ്സ്കി ക്രിസ്റ്റലുകളാണ്. ‘കര്‍വി’ റൂഫുപോലെ പണിത കൊത്തുപണികള്‍ നിറഞ്ഞ കട്ടിലാണ് മാസ്റ്റര്‍ ബെഡ്റൂമിന്‍റെ പ്രത്യേകത.

ഓരോ കിടപ്പുമുറിയ്ക്കും തനതായ തീം തെരഞ്ഞെടുത്തിട്ടുണ്ട്. ജാളി വര്‍ക്കുകളും അറബിക്ക് ചിത്രാക്ഷരങ്ങളും അകത്തളങ്ങളെ അലങ്കരിക്കുന്നു. മള്‍ട്ടിവുഡില്‍ ആന്‍റിക്ക് ഫിനിഷ് നല്‍കിയാണ് ജാളി വര്‍ക്കുകള്‍ ചെയ്തത്.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

പാനലിങ് ചെയ്യാന്‍ പ്ലൈവുഡും വെനീറും തെരഞ്ഞെടുത്തു. ഒറ്റ സ്പര്‍ശം കൊണ്ട് തുറക്കുന്ന വിധത്തിലുള്ള ക്യാബിനറ്റുകളാണ് ഐലന്‍ഡ് രീതിയില്‍ ചെയ്ത കിച്ചനില്‍ ഒരുക്കിയിട്ടുള്ളത്.

ഇവിടുത്തെ ഡ്രോയറുകളുടെ ഉള്‍ഭാഗം സ്റ്റീല്‍ കൊണ്ട് ഒരുക്കി, ലാക്ക്വേഡ് ഗ്ലാസു കൊണ്ട് ഫിനിഷ് ചെയ്തു. കൊറിയന്‍ ടോപ്പ് കൊണ്ട് കൗണ്ടര്‍ടോപ്പ് ഒരുക്കി. അകമേയും പുറമേയും നിറയുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രൗഢി തന്നെയാണ് ഈ സ്വപ്നഭവനത്തില്‍ നിറയുന്നത്.

Project Highlights

  • Designer: Muhammed Najim T.C
  • Project Type: Residential house
  • Owner: Basheer C.K
  • Location: Omassery, Calicut
  • Year Of Completion: 2018
  • Area: 7100 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*