
Project Specifications
കാലടിയിലാണ് പ്രവാസി ബിസിനസ്സുകാരനായ ജോയിയുടെയും കുടുംബത്തിന്റെയും വീട്. വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചത് സിവില്‍ എഞ്ചിനീയറും, വാസ്തുവില്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്റ്റുമായ അനൂപ് കെ.ജി. (കാഡ് ആര്‍ടെക്, അങ്കമാലി)യാണ്. ചരിഞ്ഞ മേല്‍ക്കൂരയും, ഒന്നിലധികം മുഖപ്പുകളും, കിളിവാതിലും, ക്ലാഡിങ് സ്റ്റോണ്‍ പതിപ്പിച്ച പില്ലറുകളും, ഗ്രേ & വൈറ്റ് കളര്‍ കോമ്പിനേഷനുമെല്ലാം ചേര്‍ത്ത് 10 സെന്റിന്റെ പ്ലോട്ടില്‍ 3600 സ്ക്വയര്‍ഫീറ്റില്‍ ഒരുക്കിയ വീടിന് കൊളോണിയല്‍ ശൈലിയാണ് പൊതുവേ സ്വീകരിച്ചിട്ടുള്ളത്. പ്ലോട്ടില്‍ ഏറ്റവും പിന്നി ലേക്ക് ഇറക്കിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് ഫ്ളാറ്റ് സ്ലാബു തീര്‍ത്ത് വിബോ ര്‍ഡ് അടിച്ച് ട്രസ് വര്‍ക്ക് ചെയ്ത് ഷിംഗിള്‍സ് വിരിച്ചിരിക്കുകയാണ്. ലാന്‍ഡ്സ്കേപ്പിനായി വീടി ന്റെ ഇരുവശങ്ങളിലും കുറച്ച് സ്ഥലം ഒഴിച്ചിട്ട് ബാക്കി ഏരിയകളില്‍ മുഴുവനായി പേവിങ് ടൈല്‍ വിരിച്ചിരിക്കുകയാണ്. വീടിന്റെ മുന്‍വശത്ത് തന്നെയാണ് പോര്‍ച്ചിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയത്.
അകത്തളം സ്പേഷ്യസാണ്
ഓപ്പണ്‍ നയത്തിലാണ് പൂമുഖം ചെയ്തിട്ടുള്ളത്. ഇരുഭാഗത്തും സിറ്റിങ് സ്പേസും ക്രമീകരി ച്ചിരിക്കുന്നു. ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്, അപ്പര്‍ ലിവിങ്, അഞ്ച് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകള്‍ എന്നിങ്ങനെയാണ് വീട്ടിലെ ഏരിയകള്‍ സജ്ജീകരി ച്ചിരിക്കു ന്നത്. പ്രധാന വാതില്‍ കടന്ന് പ്രവേശിക്കുന്ന ഫോര്‍മല്‍ ലിവിങ്ങില്‍ ‘L’ ഷേപ്പില്‍ ക്രീം കളറില്‍ കസ്റ്റംമെയ്ഡായി ചെയ്ത സോഫയാണ് സജ്ജീകരിച്ചിട്ടുള്ളത്. സോഫാസെറ്റിക്ക് അഭിമുഖമായുള്ള ഭിത്തിയില്‍ ഫാമിലി ഫോട്ടോയ്ക്ക് ഇടം നല്കിയിരിക്കുന്നു. ഇന്‍ഡയറക്റ്റ് ലൈറ്റിങ്ങും മറ്റും നല്കി ഈ ഏരിയ ആകര്‍ഷകമാക്കിയിരിക്കുന്നു. ഫോര്‍മല്‍ ലിവിങ്ങില്‍ നിന്നും മള്ട്ടിവു ഡില് ഡിസൈന്‍ വര്‍ക്കു ചെയ്ത വാതില്‍ കടന്നെത്തുന്നത് വിശാലമായി ഒരുക്കിയ ഡൈനിങ് സ്പേസിലേക്കാണ്. ഡൈനിങ്ങിനോട് ചേര്‍ന്നാണ് പ്രയര്‍റൂം ഒരുക്കിയിരിക്കുന്നത്. ഡൈനി ങ്ങിനോടു ചേര്‍ന്ന ഭിത്തി മള്‍ട്ടിവുഡില്‍ സിഎന്‍സി വര്‍ക്കു ചെയ്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
സ്റ്റെയര്കേസാണു ഹൈലൈറ്റ്
ഫോര്‍മല്‍ ലിവിങ്ങിന്റെ പുറകില്‍ ഡൈനിങ്ങിന്റെ വലതുഭാഗത്തായാണ് ഫാമിലി ലിവിങ് റൂം. ക്രീം & ബെയ്ജ് കളറിലുള്ള ‘L’ ഷേപ്പ് സോഫാസെറ്റാണ് ഇവിടെയുള്ള ത്. ഇതിനഭിമുഖമായുള്ള ടിവി യൂണിറ്റിന്റെ ഭിത്തി പ്ലൈവുഡും തേക്കിന്റെ വെനീറും ഉപയോഗിച്ച് പാനലിങ് ചെയ്ത് വാള്‍പേപ്പറും കൊടുത്ത് ആകര്‍ഷകമാക്കിയിരിക്കുന്നു. അപ്പര്‍ ലിവിങ്ങിലേക്കുള്ള സ്റ്റെയര്‍ കേസ് ആരംഭിക്കുന്നത് ഡൈനിങ്ങില്‍ നിന്നാണ്. അകത്തളത്തിലെ പ്രധാന ഡിസൈന്‍ എല മെന്റായ സ്പൈറല്‍ ആകൃതിയില്‍ ചെയ്ത സ്റ്റെയര്‍കേസിന്റെ ഹാന്‍ഡ്റെയില്‍ നിര്‍മ്മാണം ഗ്ലാസും വുഡും ചേര്‍ത്താണ്. സ്റ്റെയര്‍ റൂഫില്‍ ചൂടുവായു പുറന്തള്ളാനുള്ള സൗകര്യമുണ്ട്. ഹാങ്ങിങ് ലൈറ്റുകളും മറ്റും നല്കി സ്റ്റെയര്‍ ഏരിയ ആകര്‍ഷകമാക്കിയിരിക്കുന്നു.
സര്‍വ്വ സൗകര്യങ്ങളോടെ
അപ്പര്‍ലിവിങ്ങില്‍ പഴയ ഫര്‍ണിച്ചര്‍ പുനരുപയോഗിച്ചിരിക്കുന്നു. അപ്പര്‍ ലിവിങ്ങില്‍ ഒരു ഭാഗത്ത് പര്‍ഗോള കൊടുത്ത് ഗ്ലാസ് ഫ്ളോറിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇവിടെ നിന്നും താഴെ ഡൈ നിങ് സ്പേസിലേക്ക് കാഴ്ച സാധ്യമാണ്. സമീപമുള്ള ഭിത്തിയില്‍ സ്റ്റീല്‍ ഗ്രില്ലും ഗ്ലാസും ഉപയോ ഗിച്ച് ചെയ്ത വിന്‍ഡോയിലൂടെ ഓപ്പണ്‍ ടെറസിലേക്കും കാഴ്ച സാധ്യമാണ്. സീലിങ്ങില്‍ പര്‍ഗോള നല്കി നാച്വറല്‍ ലൈറ്റിനേയും ഉള്ളിലെത്തിച്ചിരിക്കുന്നു. മുകളില്‍ രണ്ടും താഴെ മൂന്നും എന്ന ക്രമത്തിലാണ് ഇവിടെ കിടപ്പുമുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബെഡ് റൂമിലും കട്ടിലി ന്റെ ഹെഡ്ബോര്ഡ് ഭാഗത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സിറ്റിങ് ഏരിയയും വാഡ്രോബും അറ്റാച്ച്ഡ് ബാത്റൂമും ഡ്രസിങ് ഏരിയയും ഇതിനോടനുബന്ധിച്ചുണ്ട്.
അത്യാവശ്യ സ്റ്റോറേജ് സൗകര്യങ്ങളോടെ ‘ഡ’ ഷേപ്പില്‍ റെഡ് & വൈറ്റ് കോമ്പിനേഷനില്‍ ഒരുക്കിയ കിച്ചന്റെ കൗണ്ടര്‍ടോപ്പിന് നാനോ വൈറ്റും കബോര്‍ഡിന് മള്‍ട്ടിവുഡും തേക്കിന്റെ വെനീറും പ്ലൈവുഡും ഇനാമല്‍ പെയിന്റുമാണ് ഉപയോഗിച്ചത്. ഫ്ളോറിങ്ങിന് എല്ലായിടത്തും ഗ്രനൈറ്റാണ് ഉപയോഗിച്ചത്.
കൊളോണിയല്‍ ശൈലി പ്രതിഫലിപ്പിക്കുന്ന പുറംകാഴ്ചയും സ്പേഷ്യസായി ഒരുക്കിയ അകത്ത ളവുമാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.
Be the first to comment