ഇന്‍ഡസ്ട്രിയല്‍ തീമില്‍ ഒരു ബുട്ടീക്ക്

നിറങ്ങളെ ബ്ലാക്ക് ഔട്ട് ചെയ്ത് ഗൗരവമുള്ള ഭാവം കൊണ്ടുവന്നിരിക്കുന്ന ബുട്ടീക്ക്‌

വെണ്‍മയുടെ തെളിമയും കോണ്‍ക്രീറ്റ് ഫിനിഷ് തോന്നിക്കുന്ന സ്റ്റക്കോ ടെക്ച്ചറിന്റെ സമന്വയവുമാണ് ഈ ബുട്ടീക്കിന്റെ വ്യത്യസ്ത.

RELATED PROJECT: പ്രശാന്തഗംഭീരം

ഇന്‍ഡസ്ട്രിയല്‍ തീമില്‍ മിനിമലിസത്തെ അടിസ്ഥാന ഡിഡൈന്‍ നയമാക്കി കൊച്ചി തേവരയില്‍ ഒരുക്കിയ ഈ ഷോപ്പ് രൂപകല്‍പ്പന ചെയ്തത് ഡിസൈനര്‍മാരായ ഹാരിസ് ഹദാദ്ദ്, അമൃത് കെ ( ഡോസ് ഇന്റീരിയേഴ്‌സ്, എടപ്പാള്‍, മലപ്പുറം) എന്നിവര്‍ ചേര്‍ന്നാണ് .

ALSO READ: വര്‍ക്ക്‌സ്റ്റേഷന്‍ @ മിനിമല്‍ ഡിസൈന്‍

നിറങ്ങളെ ബ്ലാക്ക് ഔട്ട് ചെയ്ത് ഗൗരവമുള്ള ഭാവം കൊണ്ടുവന്നിരിക്കുകയാണ് ഇവിടെ. ഷോപ്പ് ഉടമസ്ഥരായ ബിനോയ് ആന്റണിയുടെയും സിറാജിന്റയും ഡിസൈന്‍ ആശയങ്ങള്‍ കൂടി നടപ്പാക്കിയിട്ടുണ്ട്.

1400 സ്‌ക്വയര്‍ഫീറ്റുള്ള ഇവിടം വിശാലത തോന്നുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റിസപ്ഷന്‍ കം കാഷ് കൗണ്ടര്‍, വാക്കിങ് പാസേജുകള്‍ക്ക് ഇരുവശവുമായി ഡ്രസ് ഡിസ്‌പ്ലേ ഏരിയ, ട്രയല്‍ റൂം, ഡിസൈനര്‍ റൂം, സ്റ്റിച്ചിങ്- പ്രൊഡക്ഷന്‍ യൂണിറ്റ്, ടോയ്‌ലറ്റ് എന്നിവയാണ് ഏരിയകള്‍.

പൗഡര്‍ കോട്ടഡ് ജി.ഐ പൈപ്പുകള്‍ ഉപയോഗിച്ചാണ് ഡിസ്‌പ്ലേ സ്റ്റാന്‍ഡുകള്‍ ചെയ്തത്. വിട്രിഫൈഡ് ടൈല്‍ ഉപയോഗിച്ച് ഫ്‌ളോറിങ് ഒരുക്കി. അലൂമിനിയം ലൂവര്‍ പാറ്റേണ്‍ ചെയ്ത ഫ്രണ്ട് എലവേഷന്‍ വ്യത്യസ്തവും ആകര്‍ഷകവുമാണ്. ഈ ലൂവര്‍ പാറ്റേണിന് പിറകില്‍ ബൈസണ്‍ പാനലുകളും സ്റ്റക്കോ ടെക്‌സ്ച്ചറും നല്‍കിയിട്ടുണ്ട്.

മുന്‍ഭാഗത്ത് ഭിത്തിക്ക് പകരം ടഫന്‍ഡ് ഗ്ലാസ് നല്‍കി. പ്ലൈവുഡ്- മൈക്ക ലാമിനേഷനും കൊറിയന്‍ ടോപ്പും ചേരുന്നതാണ് റിസപ്ഷന്‍ കൗണ്ടര്‍. റിസപ്ഷന്‍ ഏരിയയും ഈ ഭാഗത്തെ സീലിങ്ങും സ്റ്റുക്കോ ടെക്ച്ചറും മറ്റുഭാഗത്തെ സീലിങ്ങ് എമല്‍ഷന്‍ ഫിനിഷുമാണ്.

സീലിങ്- ഹാങിങ് ലൈറ്റുകളെല്ലാം കസ്റ്റമൈസ്ഡ് ആണ്. ജി.ഐ ഷീറ്റില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഒരുക്കാനും ഇവിടെ ശ്രദ്ധിച്ചിരിക്കുന്നു. ഷോപ്പുടമയുടെ താത്പര്യങ്ങളുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ ഹാന്‍ഡ് പെയിന്റ് ചെയ്ത ഭിത്തിയും കസ്റ്റമൈസ് ചെയ്ത കുഷ്യന്‍ ഇരിപ്പിടങ്ങളുമാണ് വൈരുദ്ധ്യാത്മകമായ വര്‍ണാഭ ഒരുക്കുന്നത്.

Project Facts

  • Designers : Haris Hadhadh and Amruth (Dos Interiors, Malappuram)
  • Project Type : Commercial Interior
  • Owners : Siraj and Binoy
  • Location : Thevara, Kochi
  • Year Of Completion : 2018
  • Area : 1400 sq.ft
  • Photography : Justin Sebastian

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*