4 സെന്റില്‍ കോംപാക്റ്റ് ഹോം

സണ്‍ഷേഡുകളില്‍ പോലും പര്‍ഗോള ഡിസൈനിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. ബ്രിക്ക് റെഡ്, ഗ്രേ തുടങ്ങിയ വര്‍ണ്ണങ്ങളും കൂടിയാവുമ്പോള്‍ എടുപ്പ് വര്‍ദ്ധിച്ചു.

നഗരനടുവില്‍ സ്ഥലപരിമിതിക്കുള്ളില്‍ ലളിതവും ഉപയുക്തത നിറഞ്ഞതും വളരെ കോംപാക്റ്റ് ഡിസൈനിലും ഒരുക്കിയിട്ടുള്ള ഈ വീട് തികച്ചും മാതൃകാപരമാണ്.

കോഴിക്കോടുള്ള ശരത്തിനും കുടുംബത്തിനും വേണ്ടി 4 സെന്റില്‍ 1700 സ്‌ക്വയര്‍ഫീറ്റിലൊരുക്കിയിട്ടുള്ള വീടിന്റെ ഡിസൈനു പിന്നില്‍ ആര്‍ക്കിടെക്റ്റ് സിന്ധു വിയാണ് (സിന്ധു വി ടെക് കോഴിക്കോട്).

തികച്ചും മോഡേണ്‍ ഡിസൈനിലുള്ള എലിവേഷന്‍ ആകര്‍ഷകമാണ്. സണ്‍ഷേഡുകളില്‍ പോലും പര്‍ഗോള ഡിസൈനിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. ബ്രിക്ക് റെഡ്, ഗ്രേ തുടങ്ങിയ വര്‍ണ്ണങ്ങളും കൂടിയാവുമ്പോള്‍ എടുപ്പ് വര്‍ദ്ധിച്ചു.

subscribe_now

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍, രണ്ട് കിടപ്പുമുറികള്‍ ഇത്രയുമാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്. മുകളിലാകട്ടെ അപ്പര്‍ ലിവിങ്, ഒരു കിടപ്പുമുറി, ഓപ്പണ്‍ ടെറസ് എന്നിവയുമാണുള്ളത്.

ലിവിങ് റൂമിന് നല്‍കിയിരിക്കുന്ന ഡബിള്‍ ഹൈറ്റ്, ഉള്ളില്‍ കൂടുതല്‍ സ്ഥല വിസ്തൃതി തോന്നിപ്പിക്കുന്നു. ഡൈനിങ്, ഫാമിലി ലിവിങ്, പെബിള്‍ കോര്‍ട്ട്‌യാര്‍ഡ് എന്നിവയെല്ലാം നടുവിലെ വലിയ ഹാളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

സ്റ്റെയര്‍കേസിന് വളരെ സുതാര്യമായ ഡിസൈന്‍ നയമാണ്. മഞ്ഞനിറം നല്‍കി സ്റ്റെയര്‍കേസിന്റെ ഭാഗത്തെ ഡബിള്‍ ഹൈറ്റ് ഭിത്തി ആകര്‍ഷകമാക്കിയിരിക്കുന്നു.

ഇവിടെ റൂഫില്‍ സ്വീകരിച്ചിരിക്കുന്ന സ്‌കൈലിറ്റ് സംവിധാനം വീടിനുള്ളിലാകെ വെളിച്ചം നിറയ്ക്കുന്നു. സ്റ്റെയര്‍കേസിനടിയിലായി സ്റ്റോറേജിനു സ്ഥലം കണ്ടെത്തിയിരിക്കുന്നു.

ALSO READ: 15 ദിവസം കൊണ്ട് ഉറപ്പുള്ള വീട്

സ്റ്റഡി ഏരിയയ്ക്കു സ്ഥാനം അപ്പര്‍ ലിവിങ്ങിലാണ്. കിടപ്പുമുറികളെല്ലാം അറ്റാച്ച്ഡ് ബാത്‌റൂമും മറ്റ് അവശ്യ സൗകര്യങ്ങളും സ്ഥലവിസ്തൃതിയും ഉള്‍ച്ചേര്‍ന്നവയാകുന്നു.

മുകള്‍നിലയും താഴത്തെ നിലയും തമ്മില്‍ ആശയവിനിമയം സാധ്യമാക്കിയിരിക്കുന്നു ആര്‍ക്കിടെക്റ്റ്. ഓപ്പണ്‍ ടെറസ് വിവിധാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നു.

അടുക്കള ചെറുതെങ്കിലും അവശ്യസൗകര്യങ്ങള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. എല്ലാ വര്‍ക്കുകളും ഉള്‍പ്പെടെ ഈ വീടിനാകെ ചെലവ് 27 ലക്ഷമാണ്.

  • Architect : Ar.Cindu v
  • Project Type: Residential House
  • Client : Sarath
  • Location : Calicut
  • Area: 1700 sqft
About editor 38 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*