ധര്‍മ്മത്തിലും രൂപത്തിലും കാലാനുസൃതം

ധര്‍മ്മത്തിലും രൂപഭാവങ്ങളിലും നാടിന്‍റെ സ്വഭാവം ഉള്‍ക്കൊണ്ട് പ്രാദേശിക വാസ്തുരീതിയ്ക്ക് പ്രാധാന്യം നല്‍കി ചെയ്ത വീട്.

സെലക്ടീവ് ലക്ഷ്വറി എന്ന പദത്തെ കാലത്തോട് ചേര്‍ന്നതും വീട്ടുകാരുടെ ജീവിത രീതിയ്ക്ക് അനുയോജ്യമായതുമായ അന്തരീക്ഷമെന്ന് വിശദീകരിക്കാം ഇവിടെ.

YOU MAY LIKE: പ്രകൃതിയിലലിഞ്ഞ വീട് 

അനാവശ്യമായ മോടിയെ അകറ്റിനിര്‍ത്തുകയും ഇടങ്ങളുടെ അംഗപൊരുത്തത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു ഈ വീട്. ഒപ്പം ധര്‍മ്മത്തിനും രൂപഭാവങ്ങള്‍ക്കും നാടിന്‍റെ സ്വഭാവം ഉള്‍കൊണ്ടുള്ള പ്രാദേശിക വാസ്തുരീതിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി.

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കുമെല്ലാം സ്വാഗതമോതുന്ന ഗുണങ്ങള്‍ക്കൊപ്പം സ്വാകര്യത ഒട്ടും കുറയാത്ത വീട് വേണമെന്ന വീട്ടുടമസ്ഥരായ ഡോക്ടര്‍ ദമ്പതിയുടെ നിര്‍ബന്ധവും ഇവിടെ പാലിക്കപ്പെട്ടിരിക്കുന്നു.

ആര്‍ക്കിടെക്റ്റുകളായ ഷമ്മി എ ഷെരീഫ്, സുഹൈല്‍ കിഴിശ്ശേരി, ഷിഫാസ് അടീപ്പാട്ട് (ഫോര്‍ത്ത് വാള്‍ ആര്‍ക്കിടെക്ച്ചര്‍, മലപ്പുറം) എന്നിവര്‍ ചേര്‍ന്നാണ് ഈ വീ്ട് രൂപകല്‍പ്പന ചെയ്തത്.

എക്സ്പോസ്ഡ് കോണ്‍ക്രീറ്റ്, ചെങ്കല്ല് ബ്ലോക്കുകള്‍, ഇഷ്ടിക, കടപ്പ ഫ്ളാഗ് സ്റ്റോണുകള്‍, കോട്ട സ്റ്റോണ്‍, ലപ്പോത്രെ ഗ്രനൈറ്റ്, നിലമ്പൂര്‍ തേക്ക്, ബര്‍മ്മ തേക്ക് തുടങ്ങിയവയാണ് വീടൊരുക്കാന്‍ ഉപയോഗിച്ച മെറ്റീരിയലുകള്‍.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ഫര്‍ണിച്ചര്‍, വിന്‍ഡോ ഫ്രെയ്മുകള്‍ എന്നിവയെല്ലാം നിലമ്പൂര്‍ തേക്ക് കൊണ്ട് കസ്റ്റമൈസ് ചെയ്ത് ഒരുക്കിയതിനാല്‍ ഇന്‍റീരിയറിന് തനത് പ്രൗഢി കൈവന്നു. ധര്‍മ്മത്തെയും ഒന്നോടൊന്നുള്ള ചേര്‍ച്ചയേയും അടിസ്ഥാനമാക്കിയാണ് ഇടങ്ങളെല്ലാം രൂപപ്പെടുത്തിയത്.

പ്രൈവറ്റ്, സെമി പബ്ലിക്ക്, പബ്ലിക്ക് മേഖലകളായി തിരിച്ചാണ് സ്പേസുകള്‍ സ്ഥാനപ്പെടുത്തിയത്. വരാന്തയുടെ തുടര്‍ച്ച ഡബിള്‍ഹൈറ്റുള്ള ലിവിങ് ഏരിയയിലേക്കും തുര്‍ന്ന് ഡൈനിങ്ങിലേക്കും ഒടുവില്‍ സെക്കന്‍ഡ് പാഷ്യോയിലേക്കും കലരുന്നു.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

അടിസ്ഥാനനിറങ്ങളാണ് ഇന്‍റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. കോമണ്‍ ഏരിയകള്‍ അക്വാ ബ്ലൂ തീമില്‍ ചെയ്തു. ഡൈനിങ് ഏരിയയോട് ചേര്‍ന്ന് കിച്ചന്‍ നല്‍കി.

കിച്ചന്‍റെ വലതുഭാഗത്തായി സെമി പബ്ലിക്ക് ഏരിയയാണ്. വാഷ് ഏരിയ, പൗഡര്‍ റൂം, സ്റ്റെയര്‍കെയ്സ്, മെയ്ഡ് റൂം, യൂട്ടിലിറ്റി സ്പേസ്, സെക്കന്‍ഡ് പാഷ്യോ എന്നിവയാണ് ഈ ഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നത്.

YOU MAY LIKE: ഹൃദ്യം ഈ വീട്

ഒരു കോറിഡോറും അതിന് ഇരുവശങ്ങള്‍ക്കുമായി ബാത്ത് റൂം അറ്റാച്ച്ഡ് ആയ രണ്ട് ബെഡ്റൂമുകളും, പ്രെയര്‍ ഏരിയ, കിച്ചന്‍, വര്‍ക്കേരിയ എന്നിവയും ഉള്‍പ്പെടുന്നതാണ് പ്രൈവറ്റ് ഏരിയ.

സിറ്റൗട്ട് , ലിവിങ്- ഡൈനിങ് ഏരിയകള്‍് ഫസ്റ്റ് പാഷ്യോ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ പബ്ലിക്ക് ഏരിയകള്‍.

ബാത്ത്അറ്റാച്ച്ഡ് ആയ രണ്ട് ബെഡ്റൂമുകള്‍, റീഡിങ് ഏരിയ, ബാര്‍ബീ ക്യൂ ഏരിയ, ഓപ്പണ്‍ ടെറസ്, യൂട്ടിലിറ്റി ഏരിയ എന്നിവയാണ് ഫസ്റ്റ്ഫ്ളോറില്‍ ഉള്ളത്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

പ്രാദേശിക- ആധുനിക വാസ്തുരീതികളെ ലളിതസുന്ദരമാം വിധം ലയിപ്പിച്ചത് തന്നെയാണ് പ്രോജക്റ്റിന്‍റെ മേന്‍മ.

Project Facts

  • Architects: Ar Shammi A Shareef, Ar Suhail Kizhissery & Ar Shifas Adeepat (Fourth Wall Architecture, Malappuram)
  • Project Type: Residential House
  • Owners: Dr.Saajan & Dr.Reshma
  • Location: Perinthalmanna
  • Year Of Completion: 2019
  • Area: 3900 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*