30 ലക്ഷത്തിന് കന്‍റംപ്രറി ഹോം

നഗരമധ്യത്തില്‍ 9 മീറ്റര്‍ മാത്രം വീതിയുള്ള പ്ലോട്ടില്‍ ഒരുക്കിയിരിക്കുന്ന ചുരുങ്ങിയ ചെലവിലുള്ള നാനോഹോം

നഗരമധ്യത്തിലെങ്കിലും തിരക്കു കുറഞ്ഞ ഒരു റോഡ് അവസാനിക്കുന്നിടത്തെ 9 മീറ്റര്‍ വീതിയുള്ള പ്ലോട്ടിലാണ് ഈ വീട്. എലിവേഷനിലെ സമകാലിക ശൈലിക്കിണങ്ങുന്ന ബോക്സ് മാതൃകകള്‍ കോര്‍ത്തിണക്കി വീട് ചെയ്തത് എഞ്ചിനീയര്‍ സജീഷ് ഭാസ്ക്കര്‍ (ഇന്‍സൈഡ് ഡിസൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം) ആണ്.

മെറ്റല്‍ ട്യൂബു കൊണ്ട് പാരപ്പറ്റില്‍ ചെയ്ത ഡിസൈന്‍ വര്‍ക്കും ജനലുകള്‍ക്കു മുകളില്‍ മാത്രം സണ്‍ഷേഡ് നല്‍കിയതും നിര്‍മ്മാണച്ചെലവ് ചുരുക്കിയതിനൊപ്പം കാഴ്ചഭംഗിയും ഉറപ്പാക്കി.

സ്റ്റീല്‍ സ്ട്രക്ചറുള്ള കാര്‍പോര്‍ച്ചിന് ട്രസ് മേല്‍ക്കൂര നല്‍കിയത് ചെലവ് ചുരുക്കാന്‍ വേണ്ടിയാണ്. ഉറപ്പുള്ള പ്ലോട്ടായതിനാല്‍ അധികം ആഴത്തില്‍ അടിത്തറ കെട്ടേണ്ടി വന്നില്ല.

സിമന്‍റ് കട്ടകള്‍ ഉപയോഗിച്ച് കേവലം ആറിഞ്ച് കനത്തിലാണ് ഭിത്തി കെട്ടിയത്. ജിപ്സം ബോര്‍ഡു കൊണ്ട് ഫാള്‍സ് സീലിങ് ചെയ്തതിനാല്‍ പ്ലാസ്റ്ററിങ് ഒഴിവാക്കാനായി.

അടുക്കളയുള്‍പ്പെടെ അകത്തളത്തിലുടനീളം ചെലവു കുറഞ്ഞ വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങാണ്. ദൃഢതയേറിയതും ചെലവു കുറഞ്ഞതുമായ കറുവമരത്തിന്‍റെ തടിയാണ് തടിപ്പണികള്‍ക്കുപയോഗിച്ചത്.

തുറസ്സായ നയം പിന്തുടരുന്ന ലിവിങ് കം ഡൈനിങ്, വര്‍ക്കേരിയയോട് കൂടിയ കിച്ചന്‍, അപ്പര്‍ ലിവിങ്, ഹോം തീയേറ്ററിനായി നീക്കി വെച്ച മുറി, ഇരുനിലകളിലായി മൂന്ന് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകള്‍ എന്നിവയാണ് സമകാലിക ശൈലി പിന്‍പറ്റി ലളിതസുന്ദരമായി ഒരുക്കിയ വീട്ടിലെ ഏരിയകള്‍.

റെഡിമെയ്ഡ് ഫര്‍ണിച്ചറാണ് പൊതുഇടങ്ങളിലെല്ലാം വിന്യസിച്ചിരിക്കുന്നത്. വുഡ്-മെറ്റല്‍ കോമ്പിനേഷന്‍ കൈവരിയുള്ള ഗോവണിയുടെ ചുവട്ടിലാണ് വാഷ് ഏരിയയ്ക്കിടം കണ്ടത്.

ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള കിടപ്പുമുറികളിലെല്ലാമുണ്ട് വാക്-ഇന്‍ വാഡ്രോബും സ്റ്റഡിടേബിളും. സ്റ്റെയര്‍ ലാന്‍ഡിങ് ഏരിയ സ്റ്റഡി സ്പേസാക്കി മാറ്റിയിരിക്കുകയാണ്.

വൈറ്റ്, ഗ്രേ നിറക്കൂട്ടിലുള്ള അടുക്കളയ്ക്ക് നാനോ വൈറ്റ് കൗണ്ടര്‍ ടോപ്പാണ്. വര്‍ക്കേരിയ പ്രത്യേകം വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ‘C‘ ഷേപ്പ് കിച്ചന്‍ കൂടുതല്‍ വിശാലമായി തോന്നുന്നുണ്ട്.

ടിവി യൂണിറ്റ്, കിടപ്പുമുറികള്‍, സ്റ്റഡി ഏരിയ എന്നിവിടങ്ങളിലെ ഫര്‍ണിച്ചര്‍, അടുക്കളയിലെ ഓവര്‍ ഹെഡ് ക്യാബിനറ്റുകള്‍ എന്നിവ എംഡി എഫില്‍ തീര്‍ത്ത് ലാമിനേറ്റ് ഫിനിഷ് നല്‍കിയവയാണ്.

വുഡന്‍ ഫിനിഷാണ് അടുക്കളയിലെ ബോട്ടം ക്യാബിനറ്റുകള്‍ക്ക് നല്‍കിയത്. പേവിങ് ടൈലുകള്‍ക്കിടയില്‍ പുല്ലു പിടിപ്പിച്ചാണ് മുന്‍മുറ്റം അലങ്കരിച്ചത്.

ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ 30 ലക്ഷം രൂപ ചെലവില്‍ ഒരു വര്‍ഷവും മൂന്നു മാസവുമെടുത്താണ് ഇവിടം പൂര്‍ത്തീകരിച്ചത്. സ്വകാര്യ ഇടങ്ങളിലേക്കുള്ള ഫര്‍ണിച്ചര്‍ കസ്റ്റംമെയ്ഡായി നിര്‍മ്മിച്ചെടുക്കുന്നതിനു വേണ്ടി വന്ന തുകയും ഇതില്‍ ഉള്‍പ്പെടുന്നു.

Project Details

  • Engineer :  Sajeesh Bhaskar (Inside Design India Pvt. Ltd. Trivandrum)
  • Project Type : Budget Home
  • Client :  Jojo Thankappan & Deepa Jojo
  • Location :  Pettah, Trivandrum
  • Year Of Completion :  2018
  •  Area : 2100  Sq. Ft.
About editor 190 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*