മിനിമല്‍ കന്റംപ്രറി ഹോം

കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള ഏരിയകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം.

മിനിമലിസത്തിലൂന്നിയ സ്വാഭാവിക സൗന്ദര്യം തയൊണ് ഈ വീടിനെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം

തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനത്തുള്ള ഈ വീട് മിനിമലിസത്തിലധിഷ്ഠിതമായ സമകാലിക ശൈലി കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.

വിദേശത്ത് ബിസിനസ് ചെയ്യുന്ന നിയാസിനും കുടുംബത്തിനും വേണ്ടി വീട് ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റുകളായ സി. ആര്‍ മനുരാജ്, അര്‍ജുന്‍ കെ. ജെ (ഐ ടു എ ആര്‍ക്കിടെക്റ്റ്‌സ്, തൃശ്ശൂര്‍) എിവരാണ്. മോഡേണ്‍ ജീവിതശൈലിക്കിണങ്ങുന്ന ഒരു വീടായിരുന്നു ഗൃഹനാഥന്റെ ആവശ്യം.

ALSO READ: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

എന്നാല്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വീട്ടിലെ ഓരോ അംഗങ്ങളുടെയും അഭിരുചികളും ആവശ്യങ്ങളും കൂടി കണക്കിലെടുത്ത് കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള ഏരിയകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം.

കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള ഏരിയകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം

തുറസ്സായ ഇടങ്ങളുടെ ധാരാളിത്തവും വെന്റിലേഷനുകളും വീടിനുള്ളില്‍ സ്വാഭാവിക വെളിച്ചം നിറയ്ക്കുന്നതോടൊപ്പം വായു സഞ്ചാരവും സുഗമമാക്കുന്നു. കൂടാതെ വീടിനെയും പ്രകൃതിയെയും തമ്മില്‍ ബന്ധിപ്പിക്കാനായി പകുതി തുറന്ന ഒരു ഡെക്ക് സ്‌പേസും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഇവിടെ മുന്‍പുണ്ടായിരുന്ന വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇളം നിറങ്ങളുടെ ചാരുതയാണ് എക്സ്റ്റീരിയറിന് മിഴിവേകുന്നത്.

ഇന്റീരിയറില്‍ അങ്ങിങ്ങായി കാണുന്ന ഇന്‍ഡോര്‍ പ്ലാന്റുകളുടെ സാന്നിധ്യം അകത്തളത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

ബ്രൗണ്‍, മഞ്ഞ നിറങ്ങള്‍ അകത്തളം ഊഷ്മളവും ഊര്‍ജ്ജസ്വലവുമാക്കുന്നു. ഇന്റീരിയറില്‍ അങ്ങിങ്ങായി കാണുന്ന ഇന്‍ഡോര്‍ പ്ലാന്റുകളുടെ സാന്നിധ്യം അകത്തളത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

YOU MAY LIKE: ഇതാണ് ഏദെന്‍!

നാച്വറല്‍ ലൈറ്റിനു പ്രാധാന്യം നല്‍കിയാണ് ഫാമിലി ലിവിങ് ഏരിയ ക്രമീകരിച്ചിരിക്കുന്നത്. വീടിനകത്തുടനീളമുള്ള ജനാലകളാണ് വീടിന്റെ പ്രധാന ഡിസൈന്‍ എലമെന്റ്.

സ്വകാര്യതയ്ക്കായി ബെഡ്‌റൂമിന്റെ ജനാലകള്‍ ‘ഐ’ ലെവലിനു മുകളിലായാണ് നല്‍കിയിരിക്കുത്. ലാമിനേറ്റും വെനീറുമാണ് അകത്തളത്തില്‍ പ്രധാനമായും ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകള്‍.

ALSO READ: ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

സ്‌റ്റെയര്‍ ഏരിയയിലും ഡെക്ക് സ്‌പേസിലും വുഡന്‍ ഫ്‌ളോറിങ് നല്‍കി . ഫോര്‍മല്‍ ലിവിങ് റൂം വാം കളര്‍ തീമിലാണ്; ഫര്‍ണിച്ചറിലും അതേ തീം പിന്തുടര്‍ന്നിരിക്കുന്നു.

മറ്റിടങ്ങളെല്ലാം ഗ്രേ ടോണുള്ള വിട്രിഫൈഡ് ടൈലുകളും വുഡന്‍ ഫര്‍ണിച്ചറും ഉപയോഗിച്ച് മിനിമലായി ഒരുക്കി. അകത്തളങ്ങളില്‍ കൂടുതലായും വൈറ്റ് കളര്‍ തീമാണ് ഉപയോഗിച്ചിരിക്കുന്നത്.

YOU MAY LIKE: ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

ഇന്റീരിയറില്‍ ഹരിതാഭ നിറയ്ക്കാനായി രണ്ട് കോര്‍ട്ട് യാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുതിനു പുറമേ ഡെക്ക് സ്‌പേസിന്റെ എതിര്‍വശത്തായി ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും നല്‍കിയിരിക്കുന്നു.

അകത്തളങ്ങളില്‍ കൂടുതലായും വൈറ്റ് കളര്‍ തീമാണ് ഉപയോഗിച്ചിരിക്കുന്നത്.

അമിതമായ അലങ്കാരങ്ങള്‍ ഒഴിവാക്കി തികച്ചും മിനിമലിസ്റ്റിക് രീതിയില്‍ ഒരു വര്‍ഷം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മിനിമലിസത്തിലൂന്നിയ സ്വാഭാവിക സൗന്ദര്യം തയൊണ് ഈ വീടിനെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം.

Project Specifications

  • Architect: C R  Manu Raj, Arjun K J
  • Project Type: Residential House
  • Client: Niyas
  • Location: Perinjanam, Thrissur
  • Area: 3300 Sqft
  • Year of completion: 2019
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.