ചെറുപ്ലോട്ടില്‍ സൗകര്യങ്ങളെല്ലാം ചേര്‍ന്ന്

ബുദ്ധിപൂര്‍വമായ രൂപകല്‍പ്പനയിലൂടെ സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന വീടാണിത്.

Contemporary Nano home in 4.5 cents

വെളിച്ചം കടക്കാനുള്ള ഫങ്ഷണല്‍ ലൂവേഴ്സ് ആണ് വീടിന്‍റെ എക്സ്റ്റീരിയറിലെ മുഖ്യ ഡിസൈന്‍ എലമെന്‍റ്.

ബുദ്ധിപൂര്‍വമായ രൂപകല്‍പ്പനയിലൂടെ സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന വീടാണിത്. രേഖീയമായുള്ള 4.95 സെന്‍റ് സ്ഥലത്ത്, സൗകര്യവും വെളിച്ചവും ഉളള സ്വാഭാവികതയ്ക്കൊപ്പം കന്‍റംപ്രറി ശൈലിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭവനം അനോജ്, സവിജ, മകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തിനു വേണ്ടി ആര്‍ക്കിടെക്റ്റ് രാകേഷ് കക്കോത്താണ് (സ്റ്റുഡിയോ ആസിസ്, എറണാകുളം) രൂപകല്‍പ്പന ചെയ്തത്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ 2300 സ്ക്വയര്‍ഫീറ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

ലൂവേഴ്സ് മേധാവിത്വം

വെളിച്ചം കടക്കാനുള്ള ഫങ്ഷണല്‍ ലൂവേഴ്സ് ആണ് വീടിന്‍റെ എക്സ്റ്റീരിയറിലെ മുഖ്യ ഡിസൈന്‍ എലമെന്‍റ്. അലുമിനിയത്തിന്‍റെയും ജി.ഐ പൈപ്പിന്‍റെയും ലൂവേഴ്സ് കോണ്‍ട്രാസ്റ്റ് ആയി ഉപയോഗിച്ചു.

പ്രത്യേക ബ്ലോക്കുകള്‍ ചതുരാകൃതിയില്‍ ചേരുന്നതാണ് ഈ വീട്. പരുക്കന്‍ രീതിയിലുള്ള ബ്രിക്കും സിമന്‍റും ചേരുന്നതാണ് എക്സ്റ്റീരിയറിലെ ഡിസൈന്‍ ചേരുവകള്‍.

മുറ്റം കുറവായതിനാല്‍ ലാന്‍ഡ്സ്കേപ്പിന് സാധ്യതയില്ല. എന്നാലും കാര്‍പോര്‍ച്ചും പൂമുഖഭാഗവും ഇന്‍റര്‍ലോക്ക് ചെയ്ത് പുല്‍ത്തകിടി ഒരുക്കാന്‍ ശ്രദ്ധിച്ചു.

ചെറിയ സിറ്റൗട്ടില്‍ നിന്ന് ഡ്രോയിങ് ഏരിയയിലേക്ക് പ്രവേശിക്കാം. ഓപ്പണ്‍ രീതിയിലുള്ള അകത്തളം വിശാലത കൂടുതല്‍ തോന്നിപ്പിക്കുന്നു.

വീട്ടുകാരുടെ താത്പര്യമനുസരിച്ച് പണിതെടുത്തവയാണ് കബോഡുകളും കട്ടിലുമെല്ലാം. മോഡുലാര്‍ മട്ടില്‍ കിച്ചന്‍ ചെയ്തു. സ്റ്റോറേജ്- കബോഡ് യൂണിറ്റുകള്‍ മറൈന്‍ പ്ലൈവുഡ് ലാമിനേഷന്‍ ഉപയോഗിച്ചൊരുക്കി.

വര്‍ക്ക് സ്റ്റേഷനിലെ ഓഫീസ് ചെയറുകളും മറ്റ് ലൂസ് ഫര്‍ണിച്ചറും റെഡിമെയ്ഡായി വാങ്ങിച്ചു. ഫ്ളോട്ടിങ് രീതിയില്‍ ഒരുക്കിയ ഗോവണിയ്ക്ക് തടികൊണ്ടുള്ള പടികളും ജി.ഐ മെറ്റീരിയല്‍ ഉപയോഗിച്ചു ചെയ്ത കൈവരികളുമാണ്.

വാതിലുകള്‍, വിന്‍ഡോ ഫ്രെയ്മുകള്‍ എന്നിവയൊരുക്കാനും തടിപ്പണികള്‍ക്കും ആഞ്ഞിലിത്തടിയാണ് ഉപയോഗിച്ചത്.

മള്‍ട്ടിപ്പര്‍പ്പസ്

ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ദമ്പതിക്ക് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാനുള്ള വര്‍ക്ക് സ്റ്റേഷന്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടിവിടെ.

രണ്ട് നിലകളിലുമായി മൂന്ന് ബെഡ്റൂമുകള്‍, സിറ്റൗട്ട്, ഡ്രോയിങ് സ്പെയ്സ്, കിച്ചന്‍, അപ്പര്‍ ലിവിങ്, ബാല്‍ക്കണി, ടെറസ് എന്നിവയാണ് മറ്റ് ഏരിയകള്‍. വീട്ടിലെ പൊതു ഇടമാണ് ബാല്‍ക്കണി. ലീനിയര്‍ രീതിയിലുള്ള പ്ലോട്ടില്‍ ഹൈലൈറ്റാകുന്ന രീതിയില്‍ നീളത്തിലാണ് ബാല്‍ക്കണി ഒരുക്കിയത്.

മാസ്റ്റര്‍ ബെഡ്റൂമില്‍ നിന്നും അപ്പര്‍ലിവിങ്ങ് ഏരിയയില്‍ നിന്നും ഈ ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. മാസ്റ്റര്‍ബെഡ്റൂമിനും ബാല്‍ക്കണിയ്ക്കും ഇടയില്‍ സ്ലൈഡിങ് ഡോറാണ് നല്‍കിയിരിക്കുന്നത്.

ഇന്‍റീരിയറിലാണെങ്കില്‍ സ്വാഭാവിക അന്തരീക്ഷവും സമകാലീനതയും ഒരു പോലെ പ്രതിഫലിപ്പിക്കാനാവുന്ന മെറ്റീരിയലുകളാണ് തെരഞ്ഞെടുത്തത്.

ഓഫ് വൈറ്റ്- വുഡന്‍- റസ്റ്റിക്ക് ഗ്രേ വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങില്‍ പ്രധാനമായും ഉപയോഗിച്ചത്.

സ്വകാര്യത കാക്കുമ്പോള്‍ തന്നെ എക്സ്റ്റീരിയറിലേക്ക് കൂടി വീട്ടകത്തെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ജാലകങ്ങളും സ്ലൈഡിങ് ഡോറുകളും ഉള്‍പ്പെടുത്തിയത്. സ്ഥലപരിമിതിയെ അവസരമാക്കി ഉപയോഗപ്പെടുത്തിയതിന് മികച്ച മാതൃകയാണ് ഈ വീട്.

  • Architect/ Interior Designer: Ar. Rakesh Kakkoth (Studio Acis, Kochi)
  • Project Type: Residential House
  • Location: Thripunithura
  • Client: Anoj Somanathan
  • Area: 2300
About editor 301 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*