Last Updated: January 31, 2025
ആര്‍ക്കിടെക്റ്റുകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളുടെ ആവശ്യമുണ്ടോ ?

അക്ഷരാര്‍ത്ഥത്തില്‍ ഈ പതിറ്റാണ്ടിലെ പ്രധാന വാക്കാണ് 'ഇന്‍സ്റ്റഗ്രാമ ബിള്‍'. കേവലം പ്രവര്‍ത്തനക്ഷമത, രൂപം, ഭൗതികത എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിസൈന്‍ ഡ്രാഫ്റ്റുകള്‍ കാലഹരണെ പ്പട്ടു കഴിഞ്ഞു. ഫോട്ടോജെനിക്കായ ഇടങ്ങള്‍ സൃഷ്ടിക്കുന്നത് ഡിസൈന്‍ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി മാറിയെന്ന് ഫര്‍ഷിദ് മൗസവിയെ പോലുള്ള വാസ്തുശില്പികള്‍ സമ്മതിക്കുന്നുണ്ട്. ഒരു തരത്തില്‍, ഇത് വാസ്തുവിദ്യയും ദൃശ്യ മാധ്യമങ്ങളുമായുള്ള ചരിത്രപരമായ ബന്ധത്തിന്‍റെ തുടര്‍ച്ചയാണ്. കൈയിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ വിവിധ പ്രോജക്റ്റുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഉപയോക്താക്കളാണ് ഇന്ന് അവ ആര്‍ക്കിടെക്റ്റുകളേക്കാള്‍ കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. യുഎന്‍ സ്റ്റുഡിയോ, ഒ എം എ തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ ഇടങ്ങളില്‍ വ്യക്തി കള്‍ എങ്ങനെ പെരുമാറുന്നു എന്ന് ഇന്‍സ്റ്റഗ്രാമിന്‍റെ സഹായത്തോടെ നടത്തിയ പ ഠനം ഡിസൈന്‍ ഫീഡ്ബാക്കും ഒളിഞ്ഞു നോട്ടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കാന്‍ സഹായകമായിട്ടുണ്ട്.

പൊതുജനങ്ങളെ സംന്ധിച്ചിടത്തോളം ഈ മാറ്റം വളരെ സുപ്രധാനമാണ്. വാസ്തുവി ദ്യ ഇനി വന്‍കിട മാസികകളുടെയോ അക്കാദമിക് സര്‍ക്കിളുകളുടെയോ കുത്തകയ ല്ല. ഫാഷന്‍, ഭക്ഷണം, നര്‍മ്മശകലങ്ങള്‍ എന്നിവയെ പോലെ വാസ്തുശില്പങ്ങളും ഇന്‍റര്‍നെറ്റ് ഫീഡുകളിലൂടെ സാധാരണക്കാരുടെ വിരല്‍ത്തുമ്പിലെത്തുന്നുണ്ട്. പുതിയ തലമുറ അനുപാതങ്ങള്‍, സാമഗ്രികള്‍, സ്പേസുകളുടെ ഉപയുക്തത എന്നിവയെ വിലമ തിക്കാന്‍ പൊടുന്നനെ പഠിക്കുന്നു. ഒരു പക്ഷേ, അത് തിരിച്ചറിയുക പോലും ചെയ്യാതെ.

ഇതിനൊരു മറുവശമുണ്ട്. 'ദി ഐസ് ഓഫ് ദി സ്കിന്‍چ എന്ന പുസ്തകത്തില്‍ ജുഹാനി പല്ലാസ്മ മുന്നറിയിപ്പ് നല്‍കുന്നതു പോലെ, വാസ്തുവിദ്യയില്‍ കാഴ്ചഭംഗിക്ക് സംവേ ദനക്ഷമത, പരീക്ഷണാത്മകത എന്നിവയേക്കാള്‍ പ്രാധാന്യം ലഭിച്ചേക്കാം എന്നൊരു അപകട സാധ്യത ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരു കെട്ടിടം ഒരു ഫോട്ടോയില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭവമായിരിക്കില്ല, അതിലൂടെ നടക്കുമ്പോഴും അതിന്‍റെ ചുറ്റുപാടുകളുമാ യി ഇടപഴകുമ്പോഴും ആ നിര്‍മ്മിതിക്ക് പിന്നിലെ കഥകള്‍ അറിയുമ്പോഴും ഉണ്ടാകു ന്നത്. വൈറലാകാനുള്ള ഓട്ടത്തിനിടയില്‍, ഈ വിവരണങ്ങള്‍ അപ്രസക്തമായേക്കാം. ആളുകളുടെ മുന്‍ഗണന ഇന്‍സ്റ്റന്‍റ് നേട്ടങ്ങള്‍ക്കാകുമ്പോള്‍, കാഴ്ചക്കാരെ ആശ്ചര്യപ്പെടു ത്തുന്ന നിര്‍മ്മിതികള്‍ വ്യാപകമാകുകയും വാസ്തുവിദ്യയിലെ മുന്‍ഗണനാക്രമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

സംവാദങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള സോഷ്യല്‍ മീഡിയയുടെ ശേഷി വാസ്തുശില്പ ികള്‍ക്കും നിര്‍മ്മിതികളുടെ പഴയ സ്വത്വം വീണ്ടെടുക്കാനുള്ള അവസരം നല്‍കും. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കപ്പുറം സുസ്ഥിരത, താങ്ങാവുന്ന ബജറ്റ്, സാംസ്കാരിക പ്രസക്തി എന്നിങ്ങനെ നന്നായി എഡിറ്റ് ചെയ്ത ഏത് ഫോട്ടോയെക്കാളും ആഴത്തിലു ള്ള പല വിഷയങ്ങളെയും കുറിച്ച് അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കും.

- ആര്‍ക്കിടെക്റ്റ് അതുല്യ ആന്‍ എബി ,

- കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ റൈറ്റര്‍,

- വി കെ ഗ്രൂപ്പ്, പുണെ

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.