ആര്‍ക്കിടെക്ചറില്‍
ന്യൂറോ സയന്‍സിന്‍റെ പങ്ക്:
അകത്തളത്തില്‍ സ്വാസ്ഥ്യം
ഉറപ്പാക്കുന്നതിനായി
വരുത്തേണ്ട മാറ്റങ്ങള്‍
ജീവിതത്തിന്‍റെ വേഗം വര്‍ദ്ധിക്കുകയും സമ്മര്‍ദങ്ങള്‍ ഏറി വരുകയും ചെയ്യുന്ന
ഇന്നത്തെ ലോകത്ത് ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒപ്പം മാനസി
കവും വൈകാരികവുമായ സ്വാസ്ഥ്യം ഉറപ്പാക്കേണ്ട ചുമതലയും ആര്‍ക്കിടെക്
റ്റുകള്‍ക്ക് ഉണ്ട്. ഡിസൈനിനെ കുറിച്ചുള്ള നമ്മുടെ ചിന്തയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്
നിര്‍മ്മിത പരിസ്ഥിതിയോടുള്ള നമ്മുടെ തലച്ചോറിന്‍റെ പ്രതികരണങ്ങളെ കുറിച്ചുള്ള പുത്തന്‍
ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ന്യൂറോ സയന്‍സിന് സാധിക്കും. പലപ്പോഴും ന്യൂറോ ആര്‍ക്കിടെക്ചര്‍
എന്ന് വിളിക്കപ്പെടുന്ന ഈ സമീപനം പ്രായോഗികവും, മനുഷ്യന്‍റെ വൈജ്ഞാനികവും
വൈകാരികവുമായ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിലാ
ണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വെളിച്ചം, നിറം, വിവിധ ഇടങ്ങള്‍, ശബ്ദം എന്നിവയോടുള്ള തലച്ചോറിന്‍റെ പ്രതികരണം
കൃത്യമായി പഠിച്ചാല്‍ സ്വാസ്ഥ്യം ഉറപ്പാക്കുകയും, സമ്മര്‍ദ്ദം കുറയ്ക്കുകയും, വൈജ്ഞാനിക
പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഇടങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ക്കിടെക്റ്റു
കള്‍ക്ക് സാധിക്കും. ആര്‍ക്കിടെക്ചറിനെയും ന്യൂറോ സയന്‍സിനെയും സമന്വയിപ്പിക്കേണ്ടത്
ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്.
ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും എന്ന നിലയ്ക്ക് ന്യൂറോ സയന്‍റിഫിക് തത്വങ്ങളെ
ഓരോ പ്രോജക്റ്റിലും പ്രയോജനപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. അതായത് നാം
1. സുതാര്യമായ ഡിസൈനുകള്‍ക്ക് ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തില്‍ മുന്‍ഗണന നല്‍കു
കയും പുതുതലമുറ ആര്‍ക്കിടെക്റ്റുകള്‍ ന്യൂറോ സയന്‍സിന്‍റെ അടിസ്ഥാന തത്വങ്ങള്‍
കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
2. ന്യൂറോ സയന്‍റിസ്റ്റുകളുടെ സഹായത്തോടെ ഡിസൈന്‍ നയങ്ങള്‍ പരിഷ്കരിക്കണം.
3. തലച്ചോറിന്‍റെ ആരോഗ്യത്തിന് പരിഗണന നല്‍കുന്ന കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കും
ഭേദഗതികള്‍ക്കും വേണ്ടി വാദിക്കണം.
4. ന്യൂറോ സയന്‍സില്‍ അധിഷ്ഠിതമായ ഗൃഹരൂപകല്‍പ്പനയുടെ മേന്മകളെ കുറിച്ച്, അതായ
ത് തലച്ചോറിന്‍റെ ആരോഗ്യത്തെ കണക്കിലെടുത്തു കൊണ്ടുള്ള നിര്‍മ്മാണ ചട്ടങ്ങളുടെയും
ഭേദഗതികളുടെയും പ്രയോജനങ്ങളെക്കുറിച്ച് ക്ലയന്‍റുകളെയും പൊതുജനങ്ങളെയും
ബോധവല്‍ക്കരിക്കണം.
ഗൃഹ വാസ്തുകലയുടെ ഭാവി ഡിസൈനിങ്ങിന്‍റെയും ന്യൂറോ സയന്‍സിന്‍റെയും പാരസ്പ
ര്യത്തില്‍ അധിഷ്ഠിതമാണ്. തലച്ചോറിന്‍റെ പ്രതികരണങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്ന
വീടുകള്‍ സൃഷ്ടിക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും, ജീവിത ദൈര്‍ഘ്യം
കൂട്ടാനും ആധുനിക ജീവിതത്തിലെ സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാനും നമുക്ക്
സാധിക്കും. ആര്‍ക്കിടെക്റ്റുകള്‍ക്ക് ഈ പുതിയ മാതൃക സ്വീകരിക്കാനും ആരോഗ്യകരവും
മനുഷ്യ കേന്ദ്രീകൃതവുമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള വഴിതെളിക്കാന്‍ വളരെ
അനുയോജ്യമായ സമയമാണിത്- മറ്റൊരര്‍ത്ഥത്തില്‍ ഒരു പ്രോജക്റ്റിലെങ്കിലും ന്യൂറോ
സയന്‍സിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഈ ആശയം വ്യാപകമായി പ്രചരിപ്പി
ക്കാനും നാം തയ്യാറാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
- ആര്‍ക്കിടെക്റ്റ് ദിപു ജോര്‍ജ്,
- ഡീന്‍ (ടി.കെ.എം കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍), എഴുകോണ്‍.