Last Updated: December 31, 2024
വാസ്തുവിദ്യയിലെ തുല്യത

നമ്മള്‍ നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊതു ഇടങ്ങളും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നിര്‍മ്മിക്കുന്നതില്‍ വാസ്തുശില്പികള്‍ വഹിക്കേണ്ട പങ്കിനെ കുറിച്ച് ചലന പരിമിതികളും ആരോഗ്യ പ്രശ്നങ്ങളും നേരിട്ട ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു.

കെട്ടിടങ്ങളും പൊതുഇടങ്ങളും രൂപകല്‍പന ചെയ്യുമ്പോള്‍ വിവിധ തരം ചലന പരിമിതി ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും ബുദ്ധിമുട്ടുകളില്ലാതെ എത്തിച്ചേരാന്‍ ഉതകുന്ന വിധം ആവണം രൂപകല്‍പന നടക്കേണ്ടത്. പലപ്പോഴും കെട്ടിടങ്ങളുടെയും പൊ തുഇടങ്ങളുടെയും രൂപകല്‍പന നടക്കുമ്പോള്‍ ബൈലോകള്‍ പാലിക്കുക എന്നതിന് അപ്പുറത്തേക്ക് ഇത് എല്ലാ തരം ആളു കള്‍ക്കും ഉപയോഗയോഗ്യമായ തരത്തില്‍ രൂപകല്പനകള്‍ നടക്കാറില്ല എന്നുള്ളതാണ് സത്യം.

ആളുകളുടെ ജീവിതത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ ഉണ്ടാക്കു ന്നതിനുള്ള അനന്തമായ സാധ്യതകള്‍ ശാസ്ത്രീയമായ രൂപ കല്പനകള്‍ക്ക് ഉണ്ട്. ഇന്ന് നിരവധി ഫലപ്രദമായ മൊബിലിറ്റി -എയ്ഡിംങ് ഉപകരണങ്ങള്‍ ലഭ്യമാണ്, എന്നിട്ടും ചലന പരിമിതികള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും സുഗമമായ സഞ്ചാരം സാധ്യമാകാത്തതിനുള്ള പ്രാഥമിക തടസ്സം നമ്മുടെ നിര്‍മ്മാണ രീതിയാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ചെയ്യുന്ന കെട്ടിടങ്ങളിലെയും പൊതു ഇടങ്ങളിലെയും കൂട്ടിച്ചേര്‍ക്കലുകള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ചുരുക്കത്തില്‍ ആരോഗ്യരംഗത്തെ വളരെ വേഗത്തിലുള്ള മുന്നേ റ്റങ്ങളും മനുഷ്യരുടെ ആയുര്‍ ദൈര്‍ഘ്യം കൂടുന്നതും ഫലപ്രദമാ യി ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യപ്രാപ്തി നേടുവാന്‍ വാസ്തുശില്പികള്‍ കെട്ടിട രൂപകല്‍പന നടക്കുമ്പോള്‍ തന്നെ എല്ലാ മനുഷ്യരെയും പരിഗണിച്ചുകൊണ്ടുള്ള രൂപകല്പന ചെേ യ്യണ്ടതാണ്.

- ആര്‍ക്കിടെക്റ്റ് ജുനൈദ് ഫര്‍ഹത്ത്,

- ജുനൈദ് ഫര്‍ഹത്ത് ആര്‍ക്കിടെക്റ്റ്സ്,കോഴിക്കോട്.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.