Last Updated: May 07, 2024
നിര്‍മ്മിതിയല്ലാത്തതെല്ലാം!

ഒരു നിര്‍മ്മാണ സൈറ്റ് കയ്യില്‍ കിട്ടിയാല്‍ ഭൂരിഭാഗം പേരും ആദ്യം തന്നെ അവിടെയുള്ള മരങ്ങള്‍ വെട്ടിക്കളയുകയും ഭൂമി നിരപ്പാക്കുകയും ചെയ്യും. ഈ പ്രവൃത്തി ഭൂമിയുടെ ഉപരിതലത്തോട് ചെയ്യുന്ന ക്രൂരതയും വരും തലമു റകളോടുള്ള നിരുത്തരവാദിത്തത്തിന്‍റെ തെളിവുമാണ്. കെട്ടിട നിര്‍മ്മാണം പാരിസ്ഥി തിക ധ്വംസനം കൂടി ആണെന്നത് വാസ്തവമാണ്. പ്രകൃതിക്ക് ഉണ്ടാകുന്ന ആഘാതം കുറച്ചുകൊണ്ട് കെട്ടിടം നിര്‍മ്മിക്കാനുള്ള ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഇന്ന് നമുക്കു മുന്നിലുണ്ട്, അവയില്‍ പലതും ചെലവ് കുറഞ്ഞതുമാണ്. അതിനുവേണ്ടി അല്പമെങ്കിലും പരിശ്രമിക്ക ാന്‍ നാം ഓരോരുത്തരും തയ്യാറാകണം.

ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ ആലോചിക്കുമ്പോള്‍ ഉത്തരവാദിത്വവും ദയയും ഉള്ള മനുഷ്യര്‍ എന്ന നിലയ്ക്ക് നമ്മള്‍ ചെയ്യേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാം.

* അത്യന്താപേക്ഷിതമല്ലെങ്കില്‍ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റാതിരിക്കാം. കഴിവുള്ള ഒരു ഡിസൈനര്‍ക്ക് ഒരല്പം മെനക്കെട്ടാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായേ ത്താടെ പ്ലോട്ടില്‍ ഉള്ള വൃക്ഷങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പ്ലോട്ടിനൊത്ത കെട്ടിടം രൂപകല്പന ചെയ്യാനാകും.

* മുറ്റത്തിന്‍റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. വീടിന് ചുറ്റും പ്രകൃതിക്ക് ഇടം ഒരുക്കുക എന്ന ഉദ്ദേശ്യമാണ് സെറ്റ്ാക്ക് എന്ന ആശയത്തിന് പിന്നിലുള്ളത്. ഇത് ചെറിയ ആവാസ വ്യവസ്ഥകള്‍ക്ക് കളമൊരുക്കുകയും ജലം ഇറ്റിറ്റ് വീഴുന്നതിന്‍റെ ഫലമായി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുകയും ചൂട് പ്രതിഫലിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യും.

* വീടുകളിലെല്ലാം അനായാസം പരിപാലിക്കാവുന്ന ചെറുപൂന്തോട്ടങ്ങള്‍ ഒരുക്കാനും ശ്രദ്ധിക്കണം, നാടന്‍ ചെടികളും ചെറുജലാശയവും ഉള്‍പ്പെടുന്ന പൂന്തോട്ടം പക്ഷികളെയും അരുമ മൃഗങ്ങളെയും ചിത്രശലഭങ്ങളെയും ആകര്‍ഷിക്കുന്നതിലൂടെ പ്രകൃതിയെ പരിപോഷിപ്പിക്കുകയും ചെയ്യും.

* കോണ്‍ക്രീറ്റ് കൊണ്ട് കൂറ്റന്‍ മതിലുകള്‍ കെട്ടുന്ന പ്രവണതയും അവസാനിപ്പിക്കണം. ഇതിന് പകരം ചെറുജീവികളെയും വൃക്ഷങ്ങളുടെ വേരുകളെയും ജലത്തെയും അതിര്‍ ത്തിക്ക് അപ്പുറത്തേക്ക് എത്താന്‍ അനുവദിക്കുന്ന സുഷിരങ്ങള്‍ ഉള്ള ചുറ്റുമതിലുകള്‍ നിര്‍മ്മിക്കാം. അതിരുകള്‍ മനുഷ്യര്‍ക്ക് മാത്രമേയുള്ളൂ, പ്രകൃതിക്ക് അതിര്‍ വരമ്പുകള്‍ ഇല്ല.

* അത്ര അത്യാവശ്യമില്ലെങ്കില്‍ ശീതീകരണികള്‍ ഉപയോഗിക്കാതിരിക്കാം. പകരം വായു സഞ്ചാരം തടസ്സപ്പെടാത്ത വിധമുള്ള കൃത്യമായ ആസൂത്രണം, അധികം ചൂട് ആഗിരണം ചെയ്യാത്ത നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗം, അകത്തളത്തിലെ താപ നില 4 മുതല്‍ 6 ഡിഗ്രി വരെ കുറയ്ക്കത്തക്ക വിധത്തില്‍ മേല്‍ക്കൂരയില്‍ പൂന്തോട്ടം ഒരുക്കല്‍ എന്നിങ്ങനെ അകത്തളത്തെ പരോക്ഷമായി തണുപ്പിക്കുന്ന വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാം.

- ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ സി വാര്യര്‍,

സ്ഥാപക പാര്‍ട്ട്ണര്‍: ഈഗോ-ഡിസൈന്‍ സ്റ്റുഡിയോ,

തിരുവനന്തപുരം & കോഴിക്കോട്.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.