ആവാസവ്യവസ്ഥയും വാസ്തുവിദ്യയും
മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് പാര്‍പ്പിടം. ആര്‍ക്കിടെക്റ്റുകളാകെ
ട്ട മനുഷ്യരാശിക്ക് പാര്‍പ്പിടം ഒരുക്കി കൊടുക്കാന്‍ ചുമതലപ്പെട്ടവരുമാണ്. സൈറ്റ്
വീടുപണിക്കായി പരുവപ്പെടുത്തുന്നതിനിടയില്‍, അവിടെ വീട് വരുന്നതുമൂലം ആവാ
സ വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായ മറ്റ് ചില ജീവജാലങ്ങള്‍ക്ക് അഭയ സ്ഥാനം
നഷ്ടപ്പെടുന്നതിനെ കുറിച്ച് ഭൂരിഭാഗം ആര്‍ക്കിടെക്റ്റുകളും ചിന്തിക്കാറില്ല. അത് പോലെ ആവാസവ്യവസ്ഥയിലെ മറ്റ് ജീവജാലങ്ങളെ കൊണ്ട് പരോക്ഷമായി നമുക്കുണ്ടാകുന്ന പ്രയോ ജനങ്ങളെക്കുറിച്ചും നാം തീര്‍ത്തും അജ്ഞരാണ്.
2000 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള
പാരിസ്ഥിതിക ആഘാതം നാം പലപ്പോഴും സൗകര്യപൂര്‍വ്വം വിസ്മരിക്കാറുണ്ട്. നിര്‍മ്മാണ
സാമഗ്രികളെയല്ല മറിച്ച് നിര്‍മ്മാണം നടക്കുന്ന സൈറ്റിനെ തന്നെയാണ് ഇവിടെ ഉദ്ദേശിച്ച
ത്. ആര്‍ക്കിടെക്റ്റുകള്‍ എന്ന നിലയ്ക്ക് പലപ്പോഴും സൈറ്റില്‍ നിന്ന് മുറിച്ചു നീക്കപ്പെടുന്ന വൃക്ഷങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ഏതുതരം മരങ്ങളാണ് മുറിക്കപ്പെടുന്നത് എന്ന് നമ്മള്‍ ശ്രദ്ധിക്കാറില്ല. മാവും പ്ലാവും തേക്കും മഹാഗണിയും പോലുള്ള വൃക്ഷങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക മൂല്യമില്ലാത്ത പാഴ് മരങ്ങള്‍ മുറിച്ചു നീക്കുകയാണ് പതിവ്.
സാമ്പത്തിക നേട്ടം തരുന്ന വൃക്ഷങ്ങളെക്കാള്‍ പാഴ് മരങ്ങളായി കരുതി നമ്മള്‍ മുറിച്ചു കളയുന്ന
വൃക്ഷങ്ങളാണ് പലപ്പോഴും പരിസ്ഥിതിയെ സംരക്ഷിച്ചു നിര്‍ത്തുന്നത്. പലപ്പോഴും മണ്ണിനെ
സമ്പുഷ്ടമാക്കുന്ന മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും മറ്റ് ജീവജാലങ്ങള്‍ക്ക് തഴച്ചു വളരാന്‍
അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവയും ആയിരിക്കും അത്തരം വൃക്ഷങ്ങള്‍.
തരിശുഭൂമികളെയും ചെറിയ ചെങ്കല്‍ കുന്നുകളെയും പാഴ്ഭൂമികളായി പരിഗണിച്ച് അവിടെ
വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ ഞാന്‍ പലപ്പോഴും ഉദ്യമിച്ചിട്ടുണ്ട്. എന്നാല്‍, ദശലക്ഷക്കണ
ക്കിന് ഗ്യാലന്‍ ജലം സംഭരിക്കുകയും 1200ല്‍ പരം സസ്യ ജന്തുജാലങ്ങള്‍ക്ക് അഭയം ഒരു
ക്കുകയും ചെയ്യുന്നവയാണ് അവ എന്നതാണ് വസ്തുത. ഒരുപക്ഷേ കാടുകളില്‍ പോലും
അത്രയും ജൈവവൈവിധ്യം ഉണ്ടാകണമെന്നില്ല.
ആര്‍ക്കിടെക്റ്റുകള്‍ എന്ന നിലയ്ക്ക് പാരിസ്ഥിതിക ആഘാതം പരമാവധി കുറയ്ക്കാന്‍ നാം
മുന്‍കൈയെടുക്കേണ്ടതുണ്ട്. ഓരോ സൈറ്റിലെയും ഒരു ചെറിയ ഭാഗത്തെ എങ്കിലും സ്വാഭാവി
ക ആവാസ വ്യവസ്ഥ അതേപടി നിലനിര്‍ത്താന്‍ നാം ശ്രദ്ധിക്കണം. പ്ലോട്ടിന്‍റെ വലിപ്പക്കുറ
വുമൂലം അതിന് കഴിഞ്ഞില്ലെങ്കില്‍ തദ്ദേശീയമായ വൃക്ഷങ്ങളും ചെടികളും കുറ്റിച്ചെടികളും
പരമാവധി നട്ടുപിടിപ്പിക്കുകയെങ്കിലും വേണം. ഒരു കാരണവശാലും മറുനാടന്‍ സസ്യങ്ങള്‍
ക്ക് അവിടെ ഇടം കൊടുക്കാനും പാടില്ല.
വളരെ കുറഞ്ഞ പരിചരണവും ജലവും മാത്രം ആവശ്യമുള്ള നാടന്‍ ചെടികളുടെയും മരങ്ങ
ളുടെയും വലിയൊരു ശേഖരം കേരളത്തില്‍ ഉണ്ട്. ഇവയെ സംരക്ഷിക്കാനുള്ള ധാര്‍മ്മിക
ഉത്തരവാദിത്തം നാം കാണിച്ചാല്‍ അതിലൂടെ നമ്മുടെ പ്രദേശത്തെയും അതുവഴി ലോകെ
ത്തയും കൂടുതല്‍ സുസ്ഥിരമാക്കി നിലനിര്‍ത്താനാകും.
- ആര്‍ക്കിടെക്റ്റ് ശ്യാം കുമാര്‍ പുറവങ്കര,
ഫോംസ് & സ്പേസസ്, കാഞ്ഞങ്ങാട്,
ഐഐഎ കേരളാ ചാപ്റ്റര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജൈവ വൈവിധ്യ പരിപാലന സമിതി അംഗം, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്.