ലോക പൈതൃക ദിനം: നിറം മങ്ങിക്കൊണ്ടിരിക്കുന്ന കേരളീയ പൈതൃകത്തെ കുറിച്ചൊരു വിചിന്തനം
എല്ലാ വര്‍ഷവും ഏപ്രില്‍ 18-ന് ആചരിക്കപ്പെടുന്ന ലോക പൈതൃക ദിനം-
സ്മാരകങ്ങള്‍ക്കും അവയുടെ പരിസരങ്ങള്‍ക്കും വേണ്ടി
യുള്ള അന്താരാഷ്ട്ര ദിന
മായും അറിയപ്പെടുന്നു. 1982-ല്‍ ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്‍റ്
സ് & സൈറ്റ്സിന്‍റെ (ഐ സി ഒ എം ഒ എസ്) ആഭിമുഖ്യത്തില്‍ തുടങ്ങിയ ലോക പൈ
തൃക ദിനാചരണം പില്‍ക്കാലത്ത് യുനെസ്കോ ഔദ്യോഗികമായി ഏറ്റെടുത്ത് നടപ്പാക്കുകയാ
യിരുന്നു. ഇന്ന്, സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കേണ്ടതിന്‍റെ
അടിയന്തിര ആവശ്യകതയെ കുറിച്ച് ആഗോളതലത്തിലുള്ള ഓര്‍മപ്പെടുത്തലായി ലോക പൈ
തൃക ദിനാചരണം മാറിക്കഴിഞ്ഞു. തയ്യാറെടുപ്പ്, പ്രതിരോധം, കൂട്ടായ പ്രവര്‍ത്തനം എന്നിവയുടെ
ആവശ്യകത ഊന്നിപ്പറയുന്നുന്ന ഭദുരന്തങ്ങളും സംഘര്‍ഷങ്ങളും മൂലം ഭീഷണി നേരിടുന്ന
'പൈതൃകം' എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ദിനാചരണം മുന്നോട്ടു വച്ചിരിക്കുന്നത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ 43 ലോക പൈതൃക
സൈറ്റുകള്‍ ഇന്ത്യയിലുണ്ട്. ജൈവവൈവിധ്യത്തിന് പേരുകേട്ട പശ്ചിമഘട്ട മലനിരകളുടെ
ചില ഭാഗങ്ങള്‍ കേരളത്തിലാണ്. ജൈവവൈവിധ്യ സംരക്ഷണ മേഖലയായ അഗസ്ത്യമല
കേരളത്തിലും തമിഴ്നാട്ടിലുമായാണ് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ അംഗീകാരമുള്ള
ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രങ്ങളുടെ പട്ടികയില്‍ 2016 മാര്‍ച്ചില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട
ഇന്ത്യയിലെ ഉഷ്ണമേഖല വനമാണ് അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്. ലോക പൈ
തൃക കേന്ദ്രങ്ങള്‍ക്ക് വേണ്ടി
യൂനെസ്കോ തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇടം നേടിയവ
യാണ് കേരളത്തിലെ മട്ടാഞ്ചേരി കൊട്ടാരവും, ഇന്ന് തമിഴ്നാട്ടിലാണെങ്കിലും കേരളാ സര്‍
ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പദ്മനാഭപുരം കൊട്ടാരവും. അടുത്തിടെ കോഴിക്കോട് നഗരം
യുനെസ്കോയുടെ സാഹിത്യ നഗരമായി തിരഞ്ഞെടുക്കപ്പെട്ടതും കേരളത്തിന്‍റെ അദൃശ്യമായ
പൈതൃകത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
എന്നിരുന്നാലും, കേരളത്തിന്‍റെ പൈതൃകം ദിനംപ്രതി കൂടുതല്‍ ദുര്‍ബലമായിക്കൊ
ണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ പൊളിക്കല്‍, പൈതൃക നിയമങ്ങളുടെ അഭാവം, നിയമപ
രമായ ഗ്രേഡിങ്ങിന്‍റെയോ ചിട്ടയായ രേഖകളുടെയോ അഭാവം എന്നിവ നിരവധി പരമ്പരാ
ഗത കെട്ടിടങ്ങളെയും ഭൂപ്രകൃതിയെ തന്നെയും അപകടത്തിലാക്കി. ഒരു ഹെറിറ്റേജ് കമ്മീഷന്‍
നിലവിലുങ്കെിലും, അതിന്‍റെ പ്രസക്തിയും കാര്യക്ഷമതയും പലപ്പോഴും അവ്യക്തമാണ്.
പ്രാദേശിക ശൈലിയിലുള്ള കെട്ടിടങ്ങളുടെ സ്ഥാനത്ത്, കേവല സൗന്ദര്യം മാത്രം കണക്കിലെ
ടുത്ത് പൊതുസ്വഭാവമുള്ളതും ആഗോള ശൈലി പിന്തുടരുന്നതുമായ കെട്ടിടങ്ങള്‍ നിര്‍മ്മി
ക്കാനുള്ള പ്രവണത വര്‍ദ്ധിച്ചുവരുന്നത് കേരളത്തനിമയ്ക്ക് ഭീഷണിയാണ്.
ഇന്ത്യന്‍ ഭരണഘടനയിലെ 51 A(F) അനുഛേദം ഓര്‍മ്മിപ്പിക്കുന്നത് പോലെ, വൈവിധ്യമാര്‍ന്നനമ്മുടെ സംസ്കാരത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നമ്മുടെഅടിസ്ഥാന ധര്‍മ്മമാണ്. ഈ ലോക പൈതൃക ദിനത്തില്‍, പൈതൃക സംരക്ഷണം എന്നത്
ഐച്ഛികം അല്ലെന്നും- മറിച്ച് കൂട്ടുത്തരവാദിത്വം ആണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്
.
അതിനായി നാം പരിശ്രമിക്കേണ്ട സമയമാണ് ഇപ്പോള്‍.
ആര്‍ക്കിടെക്റ്റ് സ്വാതി വി സുബ്രഹ്മണ്യന്‍
ഇഴ ഹെറിറ്റേജ്, കോഴിക്കോട്.