Last Updated: February 28, 2025
നിയമങ്ങള്‍ ഇനിയെങ്കിലും നോക്കുകുത്തികളാകാതിരിക്കട്ടെ

ഒരു ശൃംഖല അതിന്‍റെ ഏറ്റവും ദുര്‍ബലമായ കണ്ണിയെപ്പോലെ ശക്തമാണ്" എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ര് അപകടങ്ങളാണ് അടുത്തിടെയു ായത്. അടുത്തിടെ ഒരു നൃത്ത പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് വീണ് ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. കുറച്ചു കാലം മുന്‍പ് ഒരു സംഗീതക്കച്ചേരിക്കിടെയുായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാ യതാണ് മറ്റൊന്ന്. സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും, രിടത്തും ആള്‍ക്കൂട്ടവും പൊതുസമ്മേളനവും ഉായിരുന്നു എന്നത് ആള്‍ക്കൂട്ട നിയന്ത്രണം, സുരക്ഷ, കൂടുതല്‍ പേര്‍ ഒത്തുകൂടുന്നിടത്ത് ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കല്‍ എന്നീ വിഷയങ്ങളുടെ പ്രസക്തിയിലേക്കാണ് വിരല്‍ചൂുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് പര്യാപ്തവും വിശദവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, പെരു മാറ്റച്ചട്ടങ്ങള്‍ എന്നിവ നിലവിലുായിട്ടും അവ പാലിക്കുന്നതിനും നടപ്പിലാക്കുന്നതി നും ഉള്ള പൂര്‍ണ്ണമായ അവഗണനയാണ് ഈ ദുരന്തങ്ങള്‍ക്കിടയാക്കിയതെന്നതില്‍ ഒട്ടും അതിശയമില്ല. സംഘാടകരുടെ ഭാഗത്തുനിന്നുള്ള അസ്വാഭാവികവും പരിഹാസ്യവുമായ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്, ഇത് പരിപാടിയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം എതിരെ ആക്ഷേപങ്ങള്‍ ഉയരാനും കാരണമാകുന്നു.

ഏതൊരു ദാരുണമായ സാഹചര്യത്തോടുമുള്ള പെട്ടെന്നുള്ള പ്രതികരണം പരസ്പരമുള്ള കുറ്റപ്പെടുത്തലും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനുള്ള വഴി തേടലും ഒടുവില്‍ പിഴയൊടുക്കലുമാണ്.

നിയമങ്ങളും നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും സ്വന്തം നിലക്ക് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യില്ലെന്ന് നാം മനസ്സിലാക്കണം. നിയന്ത്രണങ്ങളുടെ ഫല പ്രാപ്തി നടപ്പാക്കല്‍, പൊരുത്തപ്പെടല്‍, നടപ്പാക്കല്‍ എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.

2005ലെ ദുരന്തനിവാരണ നിയമമനുസരിച്ച്, സര്‍ക്കാര്‍ വകുപ്പുകളും ജില്ലാ തലത്തിലുള്ള പ്രാദേശിക അധികാരികളും വലിയ ഒത്തുചേരല്‍ ഇടങ്ങള്‍ പോലുള്ള ദുരന്തസാധ്യതാ പ്രദേശങ്ങള്‍ തിരിച്ചറിയുകയും പ്രതിരോധത്തിനും ദുരന്തനിവാരണത്തിനുമുള്ള എല്ലാ നടപടികളും നടപ്പാക്കുകയും ചെയ്യുന്നുന്ന്െ ഉറപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമു്. സിഐഐ, ഐഐഎമ്മുകള്‍, റവന്യൂ വകുപ്പ്, മറ്റ് പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിനായി മാതൃകയാക്കാവുന്നതാണ്.

നിയമനിര്‍മ്മാണങ്ങള്‍ക്കും അടിസ്ഥാന നടപടിക്രമങ്ങള്‍ക്കുമപ്പുറം, ആളുകളുടെയും സ്വത്തിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത പ്രൊഫഷണല്‍ സേവന ങ്ങള്‍, സാമാന്യബുദ്ധി, സ്ഥിരോത്സാഹം, ന്യായമായ പരിചരണം, വിവേചനം എന്നിവ പ്രയോജനപ്പെടുത്താനുള്ള കടമ ഉത്തരവാദിത്വബോധമുള്ള സംഘാടകനു്. ഭാരതീയ ന്യായ സംഹിത, ഇന്ത്യന്‍ കരാര്‍ നിയമം, പോലീസ് നിയമം, കേരളാ പോലീസ് നിയമം, ദുരന്തനിവാരണ നിയമം, യുണൈറ്റഡ് പ്രൊവിന്‍സസ് മേളാസ് ആക്റ്റ്, സിനിമാറ്റോഗ്രാഫ് നിയമം എന്നിവയടക്കമുള്ള നിരവധി നിയമങ്ങള്‍ ഇവിടെ പ്രസക്തമാണ്.

സമീപഭാവിയിലെങ്കിലും സംഘാടകര്‍ സന്ദര്‍ശകര്‍ക്ക് ബാധ്യതാ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ശ്രദ്ധിക്കുന്നതും, അധികാരികള്‍ പരിപാടിയില്‍ ഭാഗഭാക്കാവുന്ന എല്ലാ വിഭാഗങ്ങളുടെയും കാര്യക്ഷമത ഉറപ്പു വരുത്തുന്നതും, പ്രസക്തമായ നിയമങ്ങളിലും നിയന്ത്രണങ്ങളിലും പരിശീലന സെഷനുകള്‍ നടത്തുന്നതും, ബെസ്റ്റ് പ്രാക്റ്റീസ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും, സാങ്കേതിക സംയോജനം സ്വീകരിക്കുകയും ചെയ്യുന്നതും ഉചിതമായിരിക്കും.

കൂടുതല്‍ നിയമങ്ങളും ചട്ടങ്ങളുമല്ല, മറിച്ച് നിലവിലുള്ളവ ഉത്തരവാദിത്തബോധത്തോടെ സമഗ്രമായി നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ബന്ധപ്പെട്ടവര്‍ക്കുാകേത്.

- ആര്‍ക്കിടെക്റ്റ് വിജിത്ത് ജഗദീഷ്,

(ഐഐഎ കൊച്ചിന്‍ സെന്‍റര്‍ മുന്‍ ചെയര്‍മാന്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.