Last Updated: October 27, 2024
മാറേണ്ടത് ചിന്താമാതൃകകള്‍

രോ കെട്ടിടവും ഒരു 'സിസ്റ്റം' അഥവാ വ്യവസ്ഥിതിയാണ്. ഒരു തുറന്ന വ്യവസ്ഥി തി. കാരണം പശ്ചാത്തലത്തിലുള്ള മനുഷ്യര്‍, പ്രകൃതി, സമ്പദ് വ്യവസ്ഥ, സംസ്കൃതി എന്നിവ കെട്ടിടങ്ങളേയും, തിരിച്ച് കെട്ടിടങ്ങള്‍ അവയേയും പല വിധത്തില്‍ സ്വാധീനിക്കുന്നു- ഭൗതികമായും അല്ലാതെയും. കണക്കുകള്‍ പ്രകാരം കെ ട്ടിടനിര്‍മ്മാണ മേഖലയാണ് വായുമലിനീകരണത്തിന്‍റെ 23 ശതമാനവും സംഭാവന ചെയ്യു ന്നത്. കുടിവെള്ള മലിനീകരണത്തിന്‍റെ 40 ശതമാനം, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ 50 ശതമാനം, ലാന്‍ഡ്ഫില്‍ മാലിന്യത്തിന്‍റെ 50 ശതമാനം എന്നിവയും നിര്‍മ്മാണ മേഖലയുടെ സംഭാവനകള്‍ തന്നെ.

നിര്‍മ്മാണം പരിസ്ഥിതിയെ ഇത്രയും ദോഷകരമായി ബാധിക്കുന്നുവെങ്കില്‍ നിര്‍മ്മാണ സമ്പ്ര ദായത്തിലും, അതേപോലെ രൂപകല്‍പനകളോടുള്ള സമീപനങ്ങള്‍ക്കും ഗുരുതരമായ പോരാ യ്മകളുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അത് യഥാര്‍ത്ഥത്തില്‍ വിരല്‍ ചൂണ്ടുന്നതാകട്ടെ ബന്ധപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കും. പൊതുവെ നോക്കിയാല്‍, സങ്കീര്‍ണമായ നിര്‍മ്മിതി- പശ്ചാത്തല പാരസ്പര്യത്തെ സംബോധന ചെയ്യുന്ന വിഷയങ്ങള്‍ തന്നെയാണ് നമ്മുടെ ആര്‍ക്കിടെക്ചര്‍ വിദ്യാഭാസ സമ്പ്രദായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്- വാസ്തുവി ദ്യാ ചരിത്രം, ബില്‍ഡിങ് മെറ്റീരിയല്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, സ്ട്രക്ചറല്‍ സ്റ്റഡീസ്, ലാന്‍ഡ് സ്കേപ്പിങ്, അര്‍ബന്‍ സ്റ്റഡീസ്, ബിഹേവിയര്‍ സ്റ്റഡീസ്, തുടങ്ങിയവ. എന്നാല്‍, രൂ പകല്പനകള്‍ക്ക് ഉതകും വിധം ഇവയെ എല്ലാം കോര്‍ത്തിണക്കുന്ന സമഗ്രമായ ഒരു ചിന്താമാ തൃക നമുക്കുണ്ടോ? അതിന്‍റെ അഭാവം നമ്മുടെ ആര്‍കിടെക്ചര്‍ ശിക്ഷണ രംഗത്തെയും അതു വഴി ആര്‍ക്കിടെക്ചര്‍ തൊഴില്‍ മേഖലയെ തന്നെയും ഗൗരവതരമായി ബാധിച്ചിട്ടില്ലേ?

ഡിസൈന്‍ സ്റ്റുഡിയോകളില്‍ മിക്കപ്പോഴും ദൃശ്യമായ ആകര്‍ഷണത്തെ മുന്‍നിര്‍ത്തി ചെയ്യുന്ന രൂപകല്‍പനകള്‍ക്കാണ് പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ നമുക്കു വേണ്ടത്, വ്യവസ്ഥി തിയിലാഴ്ന്ന ചിന്താപ്രക്രിയയിലൂടെ ഉരുത്തിരിയുന്ന രൂപകല്‍പനകളാണ്. അത്തരത്തിലുള്ള ഒരു ചിന്താമാതൃകയാണ് സിസ്റ്റംസ് തിങ്കിങ്. ഒരു വ്യവസ്ഥിതി എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിന്‍റെ പ്രധാനഘടകങ്ങളും അതിര്‍ത്തിയുമെന്ത്, അത് മറ്റു വ്യവസ്ഥിതികളെ എങ്ങനെ സ്വാധീനിക്കുന്നു, ആ സ്വാധീനത്തിന്‍റെ ഭവിഷ്യത്തുകളെന്ത് എന്നീ അറിവുകളാണ് സിസ്റ്റംസ് തിങ്കിങ്ങിലൂടെ നേടാന്‍ കഴിയുക. ഈ അറിവുകള്‍ കെട്ടിടത്തിന്‍റെ മാത്രമല്ല എല്ലാ രൂപകല്‍പ നകളേയും മാറ്റിമറിക്കാന്‍ പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല. കാരണം സിസ്റ്റംസ് തിങ്കിങ് സമഗ്രമായ വലിയ ചിത്രമാണ് കാട്ടിത്തരുന്നത്. ഉദാഹരണത്തിന്, ക്വാറികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സിസ്റ്റംസ് തിങ്കിങ്ങിലൂടെ മുന്‍കൂട്ടിയറിയുന്ന ആര്‍ക്കിടെക്റ്റിന് തന്‍റെ കെട്ടിടങ്ങളിലെ നിര്‍മ്മാണസാമഗ്രികളുടെ മേല്‍ അര്‍ത്ഥവത്തായ തീരുമാനം എടു ക്കാന്‍ സാധിക്കും. എല്ലാ നിര്‍മ്മിതികളെയും സിസ്റ്റം അഥവാ വ്യവസ്ഥിതി ആയി കണ്ടാല്‍ ആര്‍കിടെക്റ്റുകളെ വ്യവസ്ഥിതികളുടെ സ്രഷ്ടാക്കളായും കാണാം. അതുകൊണ്ട് സിസ്റ്റംസ് തിങ്കിംങ് ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തിന് തീര്‍ച്ചയായും ഉപകരിക്കും. എല്ലാ ഡിസൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിസ്റ്റംസ് തിങ്കിങ്ങില്‍ അധിഷ്ഠിതമായ ഡിസൈന്‍ പ്രക്രിയയ്ക്ക ു പ്രാധാന്യം കൊടുത്താല്‍, കൂടുതല്‍ ഉത്തരവാദിത്വമുള്ള വാസ്തു ശില്‍പികളുടേയും ഡിസൈനേഴ്സിന്‍റെയും ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

- ആര്‍ക്കിടെക്റ്റ് ബിജി നാരായണ്‍,

പ്രൊഫസര്‍, കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ട്രിവാന്‍ഡ്രം.

www.cat.edu.in

Newsletter

Subscribe our latest news/publications.

www.designerpublications.com
Channel Designer Publications

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.