ആര്‍ക്കിടെക്ചറിന്‍റെ രാഷ്ട്രീയം
ഒരു കാലഘട്ടത്തിന്‍റെ അടയാളമായി ശേഷിക്കുന്ന ഒന്നാണ് അതത് കാലത്തെ ആര്‍ക്കിടെ
ക്ചര്‍. ചിന്തയുടെ ഭൗതിക രൂപം. അതിന്‍റെ സ്വാധീനശക്തി തിരിച്ചറിഞ്ഞ ഭരണാ
ധികാരികള്‍ക്ക് ആര്‍ക്കിടെക്ചര്‍ എന്നും അധികാരത്തിന്‍റെ ശക്തമായ ഒരു കരുവാണ്.
ഏകാധിപത്യത്തെ വിറപ്പിച്ച പാരീസ് കമ്യൂണിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മേല്‍ പോലും
ആധിപത്യം സ്ഥാപിക്കാന്‍ അന്ന് കണ്ടെത്തപ്പെട്ട ആശയം ഇന്ന് പാരീസിന്‍റെ വടക്കന്‍ ചക്രവാ
ളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന Sacre-Coeur എന്ന ദേവാലയമാണ്. പുരോഗമനപരമായിരു
ന്ന ഒരു സമൂഹത്തിലെ എതിര്‍പ്പുകള്‍ക്കൊടുവിലും നിതാന്തപ്രയത്നത്തിലൂടെ ഒരു 'കള്‍ട്ട്'
വളര്‍ത്തിക്കൊണ്ടുവന്ന് എങ്ങിനെ അവിടെയത് നിര്‍മ്മിച്ചെടുത്തു എന്ന് പരിശോധിക്കുന്നത്
വര്‍ത്തമാനകാല ഇന്ത്യയില്‍ നിന്നാവുമ്പോള്‍ ഏറെ കൗതുകകരവുമാണ്.
ഒരു പുരോഗമനസമൂഹത്തില്‍ വികസനത്തിനും കെട്ടിടങ്ങള്‍ക്കും ദര്‍ശനവും, ഭാവനാപരമായ
ഉള്‍ക്കാഴ്ചയും ഉണ്ടായിരിക്കണം എന്ന് കരുതിയ പ്രഗല്‍ഭനായ നേതാവായിരുന്നു പണ്ഡിറ്റ്
നെഹ്റു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ, ഒരു നാടിനെ അങ്ങനെ നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്
എന്നദ്ദേഹം കരുതി. അത് വളരെ ശരിയായിരുന്നു.
കേരളത്തില്‍ C.അച്യുതമേനോനും അത്തരത്തില്‍ ഓര്‍ക്കപ്പെടേണ്ട ഒരു ഭരണാധികാരിയാണ്.
അന്നത്തെ വ്യവസ്ഥാപിത രീതികള്‍ക്ക് എതിരായിരുന്നിട്ടും തന്‍റെ രാഷ്ട്രീയത്തോട് അടുത്ത്
നില്‍ക്കുന്ന, സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന, വിഭവഉപഭോഗം കുറഞ്ഞ,
ചിലവ് കുറഞ്ഞ, ഒരു ബദല്‍നിര്‍മ്മാണം എന്ന ആശയത്തിന്‍റെ പ്രചരണത്തിനുവേണ്ടി അദ്ദേ
ഹം ശക്തമായി നിലകൊണ്ടു.
ഇന്ന് ചരിത്രപരമായ പ്രതിസന്ധിയിലാണ് ലോകം. ഭൂമിയില്‍ ജീവന്‍റെ നിലനില്‍പ്പ് അപ
കടത്തിലാണ് എന്നതിന്‍റെ സൂചനകള്‍ നമുക്ക് കിട്ടിത്തുടങ്ങിയിരിയ്ക്കുന്നു. പ്രകൃതിയോട്
ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട് എന്നത് നമ്മള്‍ തിരിച്ചറിഞ്ഞേ തീരൂ. ഈ അവസ്ഥക്ക്
ഉത്തരവാദിത്വം ഏറെയുള്ള ഒരു മേഖല എന്ന നിലയ്ക്ക് "Responsible-Architecture‑' എന്നത്
ലോകം ഒരു നയമായി സ്വീകരിക്കേണ്ടതുണ്ട്. അതിന് മുന്‍കയ്യെടുക്കുന്ന ഭരണാധികാരികളെ
നാളെ കാലം അടയാളപ്പെടുത്തും.
- ആര്‍ക്കിടെക്റ്റ് പി. മാനസി,
സഹ-സ്ഥാപക,
ഭൂമിജ ക്രിയേഷന്‍സ്, പട്ടാമ്പി.
www.bhoomija.com