ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള
പരിഹാരവും
അടുത്തകാലത്തായി ഇന്ത്യയിലെ ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടു്. ഇതിന്
പിന്നില്‍ സാമൂഹികവും സാമ്പത്തികവും, ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ
നിലവാരത്തെ സംബന്ധിക്കുന്നതും നയപരവുമായ ഒട്ടേറെ കാരണങ്ങളു്.
ആഗോളവല്‍ക്കരണത്തിന്‍റെ ഫലമായി ലഭ്യമായ പുത്തന്‍ തൊഴിലവസരങ്ങള്‍,
തുടക്കകാലത്ത് വരുമാനം കുറഞ്ഞതും അഞ്ച് വര്‍ഷത്തെ പഠനം ആവശ്യമായതുമായ
ആര്‍ക്കിടെക്ചറല്‍ മേഖല തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി
കുറച്ചിട്ടു്. സുദീര്‍ഘമായ കാലയളവിനൊപ്പം ഗണ്യമായ സാമ്പത്തിക ബാധ്യതയും
ആര്‍ക്കിടെക്ചര്‍ കരിയര്‍ ആയി തിരഞ്ഞെടുക്കുന്നതില്‍ നിന്ന് യുവതലമുറയെ പിന്നോട്ട്
വലിക്കുന്നു്.
അത്യാധുനിക പഠനോപകരണങ്ങളുടെയും ബോധനരീതികളുടെയും അഭാവം പല
ആര്‍ക്കിടെക്ചറല്‍ കലാലയങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍
ചില തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനും കാലഹര
ണപ്പെട്ട പഠന സാമഗ്രികള്‍ക്കുമൊപ്പം ആര്‍ക്കിടെക്ചര്‍ അനുബന്ധ മേഖലകള്‍ക്ക്
അര്‍ഹിക്കുന്ന പരിഗണന ലഭ്യമാകാത്തതും പുതുതലമുറയെ വാസ്തുവിദ്യയില്‍ നിന്ന്
അകറ്റി നിര്‍ത്തുന്നു.
ഇന്ത്യയില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടുന്നവര്‍ക്ക് അന്താരാഷ്ട്രതലത്തില്‍
പ്രാക്റ്റീസ് ചെയ്യുന്നതിനുള്ള തടസ്സങ്ങളും ഒരു പ്രധാന വെല്ലുവിളിയാണ്. അധിക
യോഗ്യതകളും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസവും നേടാത്തവര്‍ക്ക്
ആഗോളതലത്തില്‍ കടുത്ത മത്സരം നേരിടേി വരുന്നതും ഇന്ത്യയില്‍ ആര്‍ക്കിടെക
്ചര്‍ പ്രൊഫഷന്‍റെ ശോഭ കെടുത്തുന്നു.
ഗണ്യമായ ഈ വെല്ലുവിളികള്‍ക്കിടയിലും ഒരു പ്രൊഫഷന്‍ എന്ന നിലയ്ക്ക്
ആര്‍ക്കിടെക്ചറിന് ഇപ്പോഴും പ്രസക്തിയു്. ആവാസ വ്യവസ്ഥകളുടെ രൂപകല്പന,
ഗ്രാമീണ മേഖലയുടെ ശാക്തീകരണം, നഗരവല്‍ക്കരണം, സുസ്ഥിരത, കാലാവസ്ഥാ മാറ്റം
എന്നിങ്ങനെ പല പ്രശ്നങ്ങളും നേരിടുന്നതില്‍ ആര്‍ക്കിടെക്ചറിന് ഗണ്യമായ പങ്കുണ്ട്.
നൂതന രീതികള്‍ അനുവര്‍ത്തിക്കുകയും സമകാലിക ആവശ്യങ്ങള്‍ നിറവേറ്റുകയും
ചെയ്യുന്നതിലൂടെ ഗതകാല പ്രതാപം വീടെുക്കാന്‍ ആര്‍ക്കിടെക്ചര്‍ രംഗത്തിന്
സാധിക്കും. ഇതിനൊപ്പം ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളും അവരുടെ
സമീപനങ്ങളെ പുനര്‍വിചിന്തനം ചെയ്യുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യേണ്ടതു്ണ്ട്.
സിലബസ് പരിഷ്കരണം, മറ്റ് ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളുമായി ആഗോളതരത്തിലുള്ള
സഹകരണം, വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ഫീസ് സബ്സിഡിയും സര്‍ക്കാര്‍
സഹായവും ഉറപ്പുവരുത്തല്‍, പൈതൃക സംരക്ഷണം മുതല്‍ നഗരവല്‍ക്കരണം വരെ
യുള്ള വിവിധ ആര്‍ക്കിടെക്ചറല്‍ അവസരങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം
സൃഷ്ടിക്കല്‍, വ്യവസായങ്ങളുമായി സഹകരിക്കല്‍ മുതലായ നടപടികള്‍ ഇതിനായി
സ്വീകരിക്കാവുന്നതാണ്
വിദ്യാഭ്യാസ വിചക്ഷണരും, നയതന്ത്രജ്ഞരും, ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളുടെ
മേലധികാരികളും ഒത്തുചേര്‍ന്ന് പരിശ്രമിച്ചാല്‍ ആര്‍ക്കിടെക്ചറിന്‍റെ ഗതകാല പ്രഭാവം
വീടെുക്കുന്നതിനൊപ്പം ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തിന്‍റെ ഭാവി സുസ്ഥിരവും
സമഗ്രവും ആക്കി മാറ്റാനും സാധിക്കും.
- ഡോ. ആസിഫ് ആര്‍ ഖാന്‍,
(ആര്‍ക്കിടെക്റ്റ് & പ്രൊഫസര്‍).