കൃത്രിമ ബുദ്ധി ആര്‍ക്കിടെക്ചര്‍ മേഖലയ്ക്ക് അനുഗ്രഹമോ ശാപമോ
ആര്‍ക്കിടെക്ചര്‍ മേഖലയില്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള
പ്രയോജനങ്ങളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കിയിരുന്നു. ഇനി
കൃത്രിമ ബുദ്ധിയുടെ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യാം.
കൃത്രിമ ബുദ്ധിയെ അന്ധമായി ആശ്രയിക്കുന്ന ആര്‍ക്കിടെക്റ്റുകള്‍ ഡിസൈനിന്‍റെ അടിസ്ഥാന
തത്വങ്ങള്‍ മറന്നു പോകാനും അവരുടെ വിമര്‍ശനാത്മക ചിന്ത കൈമോശം വരാനും സാധ്യ
തയുണ്ട്. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ഒരുക്കുന്ന ഡിസൈനുകള്‍ക്ക് സാങ്കേതികമേ
ന്മ ഉണ്ടാകുമെങ്കിലും ക്രിയാത്മകതയും സാംസ്കാരിക പ്രാധാന്യവും കുറവായിരിക്കും.
സ്ഥിരം ജോലികള്‍ക്ക് കൃത്രിമ ബുദ്ധിയെ ആശ്രയിച്ചാല്‍ ജൂനിയര്‍ ഡിസൈനര്‍മാരുടെയും
ആര്‍ക്കിടെക്റ്റുകളുടെയും ജോലി സാധ്യതകള്‍ കുറയാനും ഇടയുണ്ട്. അതുപോലെ കൃത്രിമ
ബുദ്ധിയില്‍ കൃത്യമായ അവഗാഹമുള്ള ആര്‍ക്കിടെക്റ്റുകള്‍ക്ക് മാത്രമേ ഡിസൈന്‍ മേഖലയില്‍
ശോഭിക്കാനാകൂ എന്ന സ്ഥിതിയും സംജാതമാകും.
ആര്‍ക്കിടെക്ചറിന്‍റെയും കൃത്രിമ ബുദ്ധിയുടെയും നൈതികതയും നിയമ സാധുതയും സം
ന്ധിച്ച പ്രശ്നങ്ങളും ചിലപ്പോള്‍ ഉയര്‍ന്നേക്കാം. എ ഐ അള്‍ഗരിതങ്ങള്‍ ഡാറ്റ കൂടുതലായി
കൈകാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രശ്നത്തിലാ
യേക്കാം. ബൗദ്ധിക സ്വത്തവകാശം സംന്ധിച്ച പ്രശ്നങ്ങള്‍ക്കു പുറമേ, ഡിസൈനില്‍
ഉണ്ടാകുന്ന എല്ലാ പിഴവുകളും കൃത്രിമ ബുദ്ധിയുടെ മേല്‍ പഴിചാരി യഥാര്‍ത്ഥ ഉത്തരവാദി
കളായ ആര്‍ക്കിടെക്റ്റുകളും കോണ്‍ട്രാക്ടര്‍മാരും രക്ഷപ്പെടാനും സാധ്യതയുണ്ട്.
കേവലം ഉപയോഗപ്രദമായ ഇടങ്ങള്‍ ഒരുക്കുക മാത്രമല്ല വാസ്തുവിദ്യയുടെ ദൗത്യം, അതിനെ
ാരു സാംസ്കാരിക തലം കൂടിയുണ്ട്. കാര്യക്ഷമതയും സുസ്ഥിരതയും പരിഗണിച്ച് കൃ
ത്രിമ ബുദ്ധിയുടെ സഹായത്തോടുകൂടി സൃഷ്ടിക്കുന്ന ഡിസൈനുകള്‍ക്ക് ആര്‍ക്കിടെക്റ്റുകള്‍
സ്വന്തം കൈകൊണ്ട് വരച്ചെടുക്കുന്നവയുടേതു പോലുള്ള സാംസ്കാരികവും ചരിത്രപരവും
സാമൂഹ്യവുമായ പ്രസക്തിയും മാനുഷിക മുഖവും ഉണ്ടാകണമെന്നില്ല.
കൃത്രിമ ബുദ്ധിക്ക് മാനുഷികമുഖം നല്‍കുന്നതെങ്ങനെ
സാങ്കേതികവിദ്യയും ക്രിയാത്മകതയും സന്തുലിതമായി പ്രയോജനപ്പെടുത്തിയാല്‍ ആര്‍ക്കിടെ
ക്ചറല്‍ മേഖലയ്ക്ക് കൃത്രിമ ബുദ്ധി ഒരു അനുഗ്രഹമായി മാറും. സ്ഥിരം ജോലികള്‍ക്കും
സങ്കീര്‍ണ്ണമായ വിശകലനങ്ങള്‍ക്കും കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ട്, ആര്‍ക്കിടെക്
റ്റുകള്‍ക്ക് ഡിസൈനിന്‍റെ ക്രിയാത്മകവും തന്ത്രപരവുമായ മേഖലകളില്‍ കൂടുതല്‍ വ്യാപൃ
തരാകാനും സാധിക്കും. കൃത്രിമ ബുദ്ധി സൃഷ്ടിക്കാന്‍ ഇടയുള്ള പ്രശ്നങ്ങളെ നേരിടാനുള്ള
നൈതിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളും കൃത്യതയോടെ നടപ്പാക്കിയാലേ ഇത് സാധ്യമാ
കൂ. ഇതിനൊപ്പം വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും അല്‍ഗരിതത്തില്‍ ഉണ്ടാകുന്ന
തെറ്റുകളും ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങളും കൃത്യമായി പരിഹരിക്കുകയും വേണം.
ഇതിലൂടെ ആര്‍ക്കിടെക്ചര്‍ മേഖലയുടെ ഭാവി ശോഭനമാകും. ആര്‍ക്കിടെക്ചര്‍ അനുന്ധമാ
യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു ആയുധമായും കൃത്രിമ ബുദ്ധിയെ പ്രയോജനപ്പെടു
ത്താവുന്നതാണ്. ഇതിനൊപ്പം ഓരോ പ്രോജക്റ്റിന്‍റെയും ക്രിയാത്മകതയ്ക്കും സാംസ്കാരിക
പ്രസക്തിക്കും കോട്ടം തട്ടാത്ത വിധത്തില്‍ കൃത്രിമ ബുദ്ധി ഉപയോഗിക്കാനുള്ള വിദ്യാഭ്യാസ
വും പരിശീലനവും സാമര്‍ത്ഥ്യവും ആര്‍ക്കിടെക്റ്റുകള്‍ക്ക് ഉണ്ടായിരിക്കുകയും വേണം.
- ഡോ. ചിത്ര കെ.
അസോസിയേറ്റ് പ്രൊഫസര്‍,
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ്.