വന്‍ നഗരങ്ങളിലും, ഇടത്തരം പട്ടണങ്ങളിലും ബൊട്ടീക്കുകള്‍ സാധാരണകാഴ്ചയാണിപ്പോള്‍. ഈ രംഗത്തെ മത്സരം കൂടുന്നത് കൊണ്ട് തന്നെ വസ്ത്രങ്ങളുടെയും, ഉത്പ്പന്നങ്ങളുടെയും നിലവാര ത്തിനൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ബാഹ്യരൂപവും ഇന്റീരിയറും ഇപ്പോള്‍ അത്യാവശ്യം തന്നെ. വ്യത്യസ്തത നിലനിര്‍ത്തിയതിനൊപ്പം, ചെലവും പരമാവധികുറച്ചു എന്നതാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിലുള്ള ഈ ബൊട്ടീക്കിന്റെ പ്രത്യേകത. സുഹൃത്തു ക്കളായ സുള്‍ഫി, നൗഫല്‍, നിയാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഈ ബൊട്ടീക്ക്, ആര്‍ക്കി ടെക്റ്റുമാരായ മുഹമ്മദ് ഹാറൂണ്‍, ഷെഹ്‌ലി (ഷെഹ്‌ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്‌സ്, കൊച്ചി) എന്നിവരാണ് ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചത്. ഏഴുലക്ഷം രൂപയില്‍ പണി പൂര്‍ത്തിയായ ഈ കട 500 സ്‌ക്വയര്‍ഫീറ്റിലാണുള്ളത്.

കാഴ്ചയിലും വ്യത്യസ്തമാകാം

ഷോപ്പുകളുടെയും, ബൊട്ടീക്കുകളുടെയും മുഖപ്പുകള്‍ പൊതുവേ ചതുര രൂപങ്ങളുടെ വകഭേദങ്ങളായിരിക്കും. എന്നാല്‍ അപനിര്‍മ്മാണ വാസ്തുകല (ഉഋഇഛചടഠഞഡഇഠകഢഋ അഞഇഒകഠഋഇഠഡഞഋ) അടിസ്ഥാനമാക്കിയാണ് ‘മെക്‌സ്’ എന്ന ബൊട്ടീക്ക് ഡിസൈന്‍ ചെയ്തത്. ഒറ്റ നോട്ടത്തില്‍ മറിഞ്ഞു വീഴുന്നതോ അപഭ്രംശം സംഭവിച്ചതോ ആയ ഒരു കെട്ടിടം പോലെ തോന്നുന്നതാണ് അപനിര്‍മ്മാണ ശൈലിയുടെ പ്രത്യേകത.

കോറുഗേറ്റഡ് (ഇഛഞഞഡഏഅഠഋഉ) മെറ്റല്‍ ഷീറ്റും, സിമന്റ് ബോര്‍ഡിന് ബ്ലാക്ക് നിറമുള്ള പെയിന്റും നല്‍കിയാണ് മുന്‍ഭാഗം ഡിസൈന്‍ ചെയ്തത്. പ്രവേശനഭാഗത്ത് മുഴുനീളത്തില്‍ ടഫന്‍ഡ് ഗ്ലാസ് നല്‍കി. ഷട്ടറും ഉള്‍പ്പെടുത്തി. വൈറ്റ് വിട്രിഫൈഡ് ടൈല്‍ കൊണ്ടാണ് ഫ്‌ളോറിങ് ചെയ്തത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വലിയ കണ്ണാടിയാണ് ഇരു വിഭാഗങ്ങള്‍ക്കും ഇടയില്‍ പാര്‍ട്ടീഷനായി നല്‍കിയത്. ട്രയല്‍ റൂമുകളും ഒരുക്കിയിട്ടുണ്ട്.

കയര്‍ കൊണ്ടൊരു ഷെല്‍ഫ്

നല്ല കട്ടിയുള്ള വടവും, പെയിന്റ് കൊണ്ട് ഫിനിഷിങ്ങ് വരുത്തിയ ജി.ഐ പൈപ്പുമാണ് വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഷെല്‍ഫിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച മെറ്റീരിയലുകള്‍. ചുമരിനോട് ചേര്‍ന്ന ഷെല്‍ഫുകള്‍ ജി.ഐ പൈപ്പ് മാത്രം ഉപയോഗിച്ചും, ചെറിയ വാഡ്രോബുകള്‍ പ്ലൈവുഡിന് വെനീര്‍ ഫിനിഷ് നല്‍കിയും ഒരുക്കി. നോര്‍മല്‍ ഗ്ലാസാണ് ഇന്റീരിയറില്‍ നല്‍കിയത്. ഒരു ഭാഗത്തെ ചുമരില്‍ മാത്രം ഇളം നിറത്തിലുള്ള സ്‌റ്റോണ്‍ ക്ലാഡിങ് ഒട്ടിച്ചു. വടത്തിന്റെ നിറമുള്ള ക്ലാഡിങും, വുഡന്‍ ഫിനിഷ് നിറവുമാണ് വെണ്‍മ നിറഞ്ഞ അന്തരീക്ഷത്തില്‍ വൈരുദ്ധ്യ ഭംഗിക്കായി ചേര്‍ത്തത്. ഉയരമുള്ള സീലിങ്ങില്‍ ജിപ്‌സം വര്‍ക്കുകള്‍ക്ക് പകരം വൈറ്റ് കളര്‍ റെക്‌സിന്‍ ഷീറ്റ് ഹാങ്ങിങ് രീതിയില്‍ നല്‍കിയിരിക്കുന്നു. ”വെണ്‍മ അടിസ്ഥാനമാക്കി, ചെലവ് കുറഞ്ഞ രീതിയിലുള്ള ബൊട്ടീക്ക് വേണമെന്നായിരുന്നു ഉടമസ്ഥരുടെ ആവശ്യം. അത് പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനുമായി”. ആര്‍ക്കിടെക്റ്റ് മുഹമ്മദ് ഹാറൂണ്‍ പറയുന്നു.
ഫോട്ടോഗ്രാഫി : സുള്‍ഫി

Leave a Reply

Your email address will not be published. Required fields are marked *