പ്രകൃതിയെ അറിഞ്ഞ് കെട്ടിടം പണിയുക: ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു

ആവശ്യമില്ലാത്ത പലതും ഇന്നത്തെ ഡിസൈനുകളിലും, കെട്ടിടങ്ങളിലും കാണാം. വിഭവങ്ങള്‍ വെറുതെ ചൂഷണം ചെയ്ത് ഇല്ലാതാക്കുകയാണ് പല നിര്‍മ്മിതികളിലും. നിരവധി ഡിസൈന്‍ പരാമീറ്ററുകളുണ്ട്.ഡിസൈന്‍ ചെയ്യുന്നത് ആരായാലും ശരി ഇവയെ ബഹുമാനിക്കണം. ഏതൊരു കെട്ടിടത്തിനും അത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ് ഉണ്ട്.

ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു

1980-ലാണ് കോട്ടയത്ത് ഓഫീസ് തുടങ്ങുന്നത്. തുടക്കത്തില്‍ പാര്‍ട്ണര്‍ഷിപ്പ് ആയിരുന്നുവെങ്കിലും പിന്നീട് അത് മാറി. 1987-ല്‍ ജെ.കെ.എം. ഡിസൈന്‍ കണ്‍സോര്‍ഷ്യം ആരംഭിച്ചു.

ചെറുതും വലുതുമായ നിരവധി വര്‍ക്കുകള്‍ ചെയ്തു കഴിഞ്ഞു. പലവട്ടം ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്; കേരളത്തിനകത്തും പുറത്തുമുള്ള പല യൂണിവേഴ്സിറ്റികളിലും ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ മുതിര്‍ന്ന ഫാക്കല്‍റ്റി കൂടിയാണ്.

ALSO READ: അടിമുടി ആധുനികം

പരിസരം അറിഞ്ഞ്, പ്രകൃതിയെ അറിഞ്ഞ് കെട്ടിടം പണിയുക എന്നതാണ് എന്‍റെ അന്നത്തെയും ഇന്നത്തെയും കാഴ്ചപ്പാട്. ഇന്ന് ടെക്നോളജി ആകെ മാറി.

ധാരാളം മെറ്റീരിയലുകള്‍ വന്നു, ഓപ്ഷനുകള്‍ ഉണ്ട് എല്ലാത്തിലും.

ഡിസൈന്‍ ഫ്ളെക്സിബിലിറ്റി ഉണ്ട് എന്നുള്ളതുകൊണ്ട് ആവശ്യമില്ലാത്ത പലതും ഇന്നത്തെ ഡിസൈനുകളിലും, കെട്ടിടങ്ങളിലും കാണാം.

വിഭവങ്ങള്‍ വെറുതെ ചൂഷണം ചെയ്ത് ഇല്ലാതാക്കുകയാണ് പല നിര്‍മ്മിതികളിലും. വീടുകള്‍ ഇന്ന് പലര്‍ക്കും മോടികാണിക്കുവാനുള്ളതായി മാറിയിരിക്കുന്നു.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

നമ്മുടെ നിര്‍മ്മാണ വിഭവങ്ങള്‍ മുഴുവന്‍ ഇങ്ങനെ അനാവശ്യമായി ചെലവഴിച്ചാല്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഇവിടെ എന്തുണ്ട്. മിനിമം വിഭവങ്ങള്‍ ഉപയോഗിച്ച് കാര്യക്ഷമമായി നിര്‍മ്മാണം നടത്തണം.

ഒരു 1000 സ്ക്വയര്‍ ഫീറ്റ് വീട് ഒരു കോടി രൂപയ്ക്കും 15 ലക്ഷത്തിനും പണിയാം. 15 ലക്ഷത്തിന് പണിയുമ്പോള്‍ ആര്‍ക്കിടെക്റ്റിന്‍റെയും ആര്‍ക്കിടെക്ചറിന്‍റെയും ക്വാളിറ്റി കാണാന്‍ പറ്റും.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

മറിച്ച് ഒരു കോടി ആയാല്‍ അത് വെറും പ്രദര്‍ശന പരതയാണ്. ഇത്തരത്തിലുള്ള എന്‍റെ പ്രൊജക്റ്റുകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളിയില്‍ 10 ലക്ഷത്തിനു ചെയ്ത ചന്ദ്രശില എന്ന വീട്. അതിന് ആഗാഖാന്‍ അവാര്‍ഡിന് പ്രവേശനാനുമതി ലഭിക്കുകയുണ്ടായി, 2011-ല്‍.

നിരവധി ഡിസൈന്‍ പരാമീറ്ററുകളുണ്ട്. ഡിസൈന്‍ ചെയ്യുന്നത് ആരായാലും ശരി ഇവയെ ബഹുമാനിക്കണം. ഏതൊരു കെട്ടിടത്തിനും അത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ് ഉണ്ട്. അതും മനസിലാക്കണം.

YOU MAY LIKE: അഭിരുചിയെ പിന്തുടര്‍ന്നു: ആര്‍ക്കിടെക്റ്റ് കെ. വിജയന്‍

എന്താണ് ചെയ്യുവാന്‍ പോകുന്നത്, ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ചെയ്തു കഴിയുമ്പോള്‍ അത് നല്‍കുന്നത് എന്താണ് ഇവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം.

ഒരു കെട്ടിടം ആര്‍ക്കു വേണമെങ്കിലും ഡിസൈന്‍ ചെയ്യാം. ശരിയായ അറിവില്ലാതെ ചെയ്യുന്നത് എന്നാല്‍ പലപ്പോഴും അബദ്ധമാവാം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*