ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍ 9-ാം വര്‍ഷത്തില്‍

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ 12-ാം ബാച്ചിലെ മികച്ച വിജയം നേടിയവര്‍ സാരഥികള്‍ക്കൊപ്പം

ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍ ഒന്‍പതാം പ്രവൃത്തി വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു

ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈവറ്റ് ലിമിറ്റഡിന്‍റെ സാരഥ്യത്തില്‍, പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ ലിമിറ്റഡിന്‍റെയും അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ കിറ്റ്കോ-അസോചാം കണ്‍സോര്‍ഷ്യത്തിന്‍റെ അംഗീകാരമുള്ള ഇന്‍റീരിയര്‍ ഡിസൈന്‍ കോഴ്സുകള്‍ നടത്തുന്ന ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍ ഒന്‍പതാം പ്രവൃത്തി വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍റീരിയര്‍ ഡിസൈന്‍ (ഒരു വര്‍ഷം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍റീരിയര്‍ ഡിസൈന്‍ (8 മാസം), ഡിപ്ലോമ ഇന്‍ ഇന്‍റീരിയര്‍ ഡിസൈന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇന്‍റീരിയര്‍ ഡിസൈന്‍ (3 മാസം) ഷോര്‍ട്ട് ടേം കോഴ്സായ സ്കെച്ച് അപ്പ്- വി റേ (20 മണിക്കൂര്‍) നാറ്റാ തീവ്രപരിശീലന കോഴ്സ് എന്നീ കോഴ്സുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ നടത്തപ്പെടുന്നത്.

അഭിരുചി പരീക്ഷ പാസ്സാകുന്നവരെ മാത്രമേ കോഴ്സുകള്‍ക്ക് തെരഞ്ഞെടുക്കുകയുള്ളൂ. ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍ ഡിസൈനിങ്, പ്രൊഫഷണല്‍ മാനേജ്മെന്‍റ് എന്നിവയില്‍ വൈദഗ്ധ്യവും പ്രവൃത്തി പരിചയവും നേടിയ അധ്യാപകരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.

ALSO READ: അടിമുടി ആധുനികം

അതുകൊണ്ടു തന്നെ കേരളത്തിലെ മറ്റൊരു ഇന്‍റീരിയര്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ലഭിക്കാത്ത പ്രായോഗിക പരിശീലനം ഇവിടെ നിന്നും ലഭിക്കുന്നു.

ആധികാരികതയുള്ള പാഠ്യപദ്ധതിയും, അച്ചടക്കമാര്‍ന്ന നടത്തിപ്പുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അംഗീകാരത്തിനു പിന്നില്‍.

ഡിഡ് അക്കാദമിക്ക് കൗണ്‍സില്‍ അംഗങ്ങള്‍ സാരഥികള്‍ക്കൊപ്പം

ആര്‍ക്കിടെക്റ്റ് എല്‍ ഗോപകുമാര്‍ (ചെയര്‍മാന്‍), ഡോ. രമ എസ് കര്‍ത്ത (സിഇഒ), ആര്‍ക്കിടെക്റ്റ് സോണി ജോസഫ് (പ്രിന്‍സിപ്പാള്‍), വിജയലക്ഷ്മി എം. ആര്‍. (ഡയറക്ടര്‍) എന്നിവരാണ് ഡിഡിന്‍റെ സാരഥികള്‍.

YOU MAY LIKE: വാസ്തുകല പ്രകൃതിക്ക് ഇണങ്ങിയതാവണം: ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍

അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ പ്രൊഫസര്‍ ഡോ. ബാബു ടി ജോസ് (എമരിറ്റസ് പ്രൊഫസര്‍, കുസാറ്റ്), ആര്‍ക്കിടെക്റ്റ് ഡോ. സുജ കര്‍ത്ത, ആര്‍ക്കിടെക്റ്റ് എം.എം. ജോസ്, ആര്‍ക്കിടെക്റ്റ് അര്‍ജ്ജുന്‍ രാജന്‍, സുനിത വര്‍ഗീസ് (ലക്സ്റെയ്സ് ഫര്‍ണിഷിങ് ബൊട്ടീക്ക് പ്രൈവറ്റ് ലിമിറ്റഡ്), സിറിയക്ക് ഡേവിസ് (എഞ്ചിനീയര്‍, മുന്‍ മാനേജിങ് ഡയറക്ടര്‍, കിറ്റ്കോ ലിമിറ്റഡ്) എന്നിവരാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനത്തിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

2011 സെപ്തംബര്‍ 15ന് ആരംഭിച്ച ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ മാറുന്ന തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ വിദഗ്ധരായ ഒട്ടനവധി ഇന്‍റീരിയര്‍ ഡിസൈനര്‍മാരെ കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് വാര്‍ത്തെടുക്കാന്‍ സാധിച്ചുവെന്നതില്‍ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അഭിമാനിക്കാനാകും.

ഈ ഒന്‍പതു വര്‍ഷ കാലയളവിനുള്ളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പന്ത്രണ്ടു പിജി ബാച്ചുകളും, ആറുമാസം ദൈര്‍ഘ്യമുള്ള ഒന്‍പത് ഡിപ്ലോമാ ബാച്ചുകളും, എട്ടുമാസം ദൈര്‍ഘ്യമുള്ള ഒന്‍പത് അഡ്വാന്‍സ്ഡ് ഡിപ്ലോമ ബാച്ചുകളും പഠനം പൂര്‍ത്തിയാക്കിക്കൊണ്ട് കിറ്റ്കോ-അസോചാം കണ്‍സോര്‍ഷ്യത്തിന്‍റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.

ഡിസൈനര്‍+ബില്‍ഡര്‍ മാഗസിന്‍റെ സഹോദര സ്ഥാപനമെന്ന നിലയില്‍, തൊഴില്‍ മേഖലയില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വളരെ അഭിമാനകരമാണ്.

അകത്തളാലങ്കാര രംഗത്തെ പുതുപ്രവണതകള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി നിര്‍മ്മാണ സൈറ്റുകളും നിര്‍മ്മാണ ഉത്പന്ന സൈറ്റുകളും സന്ദര്‍ശിക്കാനുള്ള അവസരം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാണ്.

ഡിസൈനര്‍+ബില്‍ഡര്‍ മാഗസിന്‍ മുഖേന നടത്തപ്പെടുന്ന ക്യാംപസ് റിക്രൂട്ട്മെന്‍റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ഉറപ്പാക്കുന്നുണ്ട്.

കേരളത്തിലെ ഇന്‍റീരിയര്‍ ഡിസൈന്‍ പഠന മേഖലയില്‍ ശ്രദ്ധേയമായ ഒരു നാമധേയമായി വളര്‍ന്നു വരാന്‍ ചെറിയ കാലയളവിനുള്ളില്‍ തന്നെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈനിന് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്.

പൂര്‍വ്വവിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു കൊണ്ട് രൂപീകരിച്ചിട്ടുള്ള അലുമിനി അസോസിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി വളരെ ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വന്തമായി ഇന്‍റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിച്ചിട്ടുള്ള മുന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്റ്റുകള്‍ റഫര്‍ ചെയ്ത് നല്‍കാറുമുണ്ട്.

വിശദവിവരങ്ങള്‍ക്ക്: ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്‍റീരിയര്‍ ഡിസൈന്‍, രവിപുരം, കൊച്ചി-16. ഫോണ്‍: 0484 4000816, 9496315711 www.designerinstitutes.com, diidkochi@gmail.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*