ഉറച്ച തീരുമാനം; വിചാരിച്ച ചെലവ്

കൃത്യമായ ആസൂത്രണത്തിന്‍റെ ഫലമായി ഉദ്ദേശിച്ച ബഡ്ജറ്റില്‍ പണി പൂര്‍ത്തീകരിച്ച വീട്

dream home at 30 lakh rupees
കൃത്യമായ ആസൂത്രണത്തിന്‍റെ ഫലമായി 1816 സ്ക്വയര്‍ഫീറ്റുള്ള വീടിന്‍റെ പണിതീര്‍ത്തത് 30 ലക്ഷം രൂപയ്ക്കാണ്.

പലരും വീടുപണിയുടെ പല ഘട്ടത്തിലും നേരത്തെ തീരുമാനിച്ച പ്ലാനില്‍ നിന്ന് പല തവണ വ്യതിചലിക്കല്‍ മിക്കവാറും പതിവാണ്. പരിമിതമായ ബഡ്ജറ്റെങ്കിലും ആഗ്രഹങ്ങള്‍ക്ക് പരിമിതി കല്‍പ്പിക്കാത്തതാണ് പലപ്പോഴും വിലങ്ങുതടിയാകുന്നത്.

ALSO READ: 4 സെന്റില്‍ കോംപാക്റ്റ് ഹോം

അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് കൂടാനും കുറയാനും സാധ്യതയുണ്ട്. എന്നാല്‍ നിര്‍മ്മാണ ഘട്ടത്തിലുടനീളം ആദ്യം എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞാല്‍ ഉദ്ദേശിച്ച ബഡ്ജറ്റില്‍ തന്നെ പണി പൂര്‍ത്തീകരിക്കാനാവും.

പരിമിതമായ ബഡ്ജറ്റെങ്കിലും ആഗ്രഹങ്ങള്‍ക്ക് പരിമിതി കല്‍പ്പിക്കാത്തതാണ് പലപ്പോഴും വിലങ്ങുതടിയാകുന്നത്.

കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് ചെമ്മലമറ്റം എന്ന സ്ഥലത്തുള്ള സാം കുര്യാക്കോസിന്‍റെയും സിജോ കുര്യാക്കോസിന്‍റെയും ഒറ്റ നിലവീട് ഇതിനൊരു മാതൃകയാണ്.

YOU MAY LIKE: അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

കൃത്യമായ ആസൂത്രണത്തിന്‍റെ ഫലമായി 1816 സ്ക്വയര്‍ഫീറ്റുള്ള വീടിന്‍റെ പണിതീര്‍ത്തത് 30 ലക്ഷം രൂപയ്ക്കാണ്. വീടു നിര്‍മ്മാണത്തിന് ചുക്കാന്‍പിടിച്ചത് എഞ്ചിനീയര്‍ ശ്രീകാന്ത് പങ്ങപ്പാട്ട് (പി ജി ഗ്രൂപ്പ് ഡിസൈന്‍സ്, കാഞ്ഞിരപ്പള്ളി) ആണ്.

subscribe_now

ഓപ്പണ്‍ പ്ലാനിങ്

കന്‍റംപ്രറി ശൈലിയില്‍ സിംപിള്‍ഫോമിലാണ് വീടിന്‍റെ എലിവേഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറോട്ടു ദര്‍ശനമുള്ള വീടിനു നല്‍കിയ നീളന്‍ വരാന്തയും മുന്‍ഭാഗത്ത് ഭിത്തിയില്‍ പതിപ്പിച്ച ക്ലാഡിങ് സ്റ്റോണുമെല്ലാം ചൂടിനെ ഫലപ്രദമായി തടയുന്നു.

ഇന്‍റീരിയറില്‍ പൊതുവെ തുറന്ന നയമാണ് കൈക്കൊണ്ടിരിക്കുന്നത്.

കര്‍ഷകനായ സാമിന്‍റെയും സിജോയുടെയും പിതാവ് കുര്യാക്കോസിന് തറവാടു സ്വത്തായി കിട്ടിയതാണ് 85 സെന്‍റിന്‍റെ വിശാലമായ പ്ലോട്ട്.

ALSO READ: പഴയ തറവാട് പോലെ

“പ്ലോട്ട് വിശാലമെങ്കിലും വീട് അധികം വലുതാകേണ്ടതില്ല; എന്നാല്‍ നാലു കിടപ്പുമുറികള്‍ ഉള്‍പ്പെടുത്തണം; നിര്‍മ്മാണം, ചെലവ് കുറഞ്ഞ രീതിയിലായാല്‍ മതി ” എന്നിങ്ങനെയുള്ള ക്ലയന്‍റിന്‍റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കന്‍റംപ്രറി ശൈലിയില്‍ സിംപിള്‍ഫോമിലാണ് വീടിന്‍റെ എലിവേഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയര്‍ ഏരിയ, നാലു ബെഡ്റൂമുകള്‍, മൂന്നു അറ്റാച്ച്ഡ് ടോയ്ലറ്റുള്‍, ഒരു കോമണ്‍ ടോയ്ലറ്റ്, അടുക്കള, വര്‍ക്കേരിയ ഇത്രയുമാണ് ഈ വീട്ടിലെ സൗകര്യങ്ങള്‍.

ഇന്‍റീരിയറില്‍ പൊതുവെ തുറന്ന നയമാണ് കൈക്കൊണ്ടിരിക്കുന്നത്. ചെലവു ചുരുക്കലിന്‍റെ ഭാഗമായി അനാവശ്യമായ ഭിത്തികള്‍ ഒഴിവാക്കി. ഫാമിലി ലിവിങ്, ഡൈനിങ്, പ്രാര്‍ത്ഥനാ ഇടം എന്നീ ഏരിയകള്‍ എല്ലാം തുറസ്സാണ്.

എല്ലാ കിടപ്പുമുറികളും ലാളിത്യം മുന്‍നിര്‍ത്തിയാണ് ഒരുക്കിയിരിക്കുന്നത്.

വീടിന്‍റെ ഒത്തനടുക്കായുള്ള കോര്‍ട്ട്യാര്‍ഡിന്‍റെ റൂഫില്‍ പര്‍ഗോള നല്‍കി നാച്വറല്‍ ലൈറ്റ് ഉള്ളിലെത്തിച്ചിരിക്കുന്നതിനാല്‍ പകല്‍ സമയത്ത് വീടിനകത്ത് നല്ല വെളിച്ചവും വായുസഞ്ചാരവും ലഭ്യമാകുന്നുണ്ട്.

എല്ലാ കിടപ്പുമുറികളും ലാളിത്യം മുന്‍നിര്‍ത്തിയാണ് ഒരുക്കിയിരിക്കുന്നത്. മറൈന്‍ പ്ലൈ ഉപയോഗിച്ചാണ് വാഡ്രോബിന്‍റെ നിര്‍മ്മാണം.

പ്രാദേശികമായി ലഭ്യമായ തടിയിനങ്ങള്‍ തന്നെയാണ് ഇന്‍റീരിയറില്‍ കബോര്‍ഡുനിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

മോഡുലാര്‍ സംവിധാനങ്ങളോടെ ഒരുക്കിയ കിച്ചന്‍റെ കൗണ്ടര്‍ടോപ്പിന് ഗ്രനൈറ്റാണ്. കബോര്‍ഡുകള്‍ മള്‍ട്ടിവുഡില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഭംഗിയാക്കിയിരിക്കുന്നു.

മോഡുലാര്‍ സംവിധാനങ്ങളോടെ ഒരുക്കിയ കിച്ചന്‍റെ കൗണ്ടര്‍ടോപ്പിന് ഗ്രനൈറ്റാണ്.

മഴവെള്ള സംഭരണിയും സൗരോര്‍ജ്ജ പാനലുകളും ഉള്‍പ്പെടുത്തിക്കൊണ്ട് പരമാവധി പരിസ്ഥിതി സൗഹാര്‍ദ്ദപരമായാണ് ഈ വീടിന്‍റെ രൂപകല്‍പ്പന.

കാഴ്ചഭംഗിക്കുവേണ്ടി മാത്രമായുള്ള അലങ്കാരങ്ങള്‍ കഴിവതും ഒഴിവാക്കിയിട്ടുണ്ട്. ഓരോ ഏരിയകളിലും അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറും മിനിമല്‍ അലങ്കാരങ്ങളും മാത്രം.

  • Project Type: Residential House
  • Engineer: Sreekanth Pangapattu  (PG Group Designs, Kanjirapally, Kottayam)
  • Client: Sam Kuriakose
  • Location: Kanjirappally, Chemmalamattom
  • Area: 1816 Sq. Ft
  • Year Of Completion: 2018
About editor 38 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*