നഗരനടുവിലെ ഗ്രാമ്യവസതി

പഴയകാല ജീവിത സാഹചര്യങ്ങളെ നിര്‍മ്മാണത്തിലെ സ്ഥല ഉപയോഗത്തിന്‍റെ പ്രത്യേകതകള്‍ കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുകയാണിവിടെ.

നഗരാസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ നിര്‍മ്മിച്ചവയാണ് നഗരനടുവിലെ പല വീടുകളും. അതുകൊണ്ട് തന്നെ വീട്ടുകാര്‍ക്ക് പലപ്പോഴും ഒരു വീടിന്‍റേതായ അനുഭവങ്ങള്‍ പലതും നഷ്ടമാകാറുണ്ട്.

എന്നാല്‍ കോഴിക്കോട് ജില്ലയിലുള്ള യാസിര്‍ അലിയുടെയും കുടുംബത്തിന്‍റെയും നഗരനടുവിലെ ഈ വീട് അര്‍ബന്‍ പ്ലാനിങ് അനുസരിച്ച് നിര്‍മ്മിച്ച ഒന്നാണ്. പഴയകാല ജീവിതസാഹചര്യങ്ങളെ നിര്‍മ്മാണത്തിലെ സ്ഥല ഉപയോഗത്തിന്‍റെ പ്രത്യേകതകള്‍ കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുകയാണിവിടെ.

ആര്‍ക്കിടെക്റ്റ് ആദില്‍ സലിം(എന്‍എം സലിം അസോസിയേറ്റ്സ്, കോഴിക്കോട്) ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വില്ല തിരക്കേറിയ നഗരനടുവിലെങ്കിലും വീട്ടുകാര്‍ക്ക് ആസ്വാദ്യകരവും ഹൃദ്യവുമായ അനുഭവം പകരുന്ന വിധമാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

YOU MAY LIKE: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

സാധാരണ നഗരവാസികള്‍ അനുഭവിക്കുന്ന ഇടുങ്ങിയ റോഡ്, മുറ്റം ഇല്ലായ്മ തുടങ്ങിയ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുകൊണ്ട് 21-ാം നൂറ്റാണ്ടില്‍ പൊതുവേ നഷ്ടമായിവരുന്ന ജീവിതശൈലി തിരികെ കൊണ്ടുവരുവാനും നിലനിര്‍ത്തുവാനും കഴിഞ്ഞിരിക്കുന്നു ഇവിടെ.

1250 ചതുരശ്ര മീറ്ററിലുള്ള സൈറ്റിന്‍റെ കിഴക്കും വടക്കും വശങ്ങളില്‍ ഇടുങ്ങിയ റോഡുകളാണ്. വീട്ടുകാര്‍ക്ക് ആശ്വാസകരമായി ഒരു വലിയ മുറ്റവും പൂന്തോട്ടവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വീടിന്‍റെ സ്ഥാനം പ്ലോട്ടില്‍ പുറകിലേക്ക് അല്പം ഇറക്കി വയ്ക്കുകയായിരുന്നു.

കിഴക്ക് ഭാഗത്തുള്ള ഈ മുറ്റവും ഗാര്‍ഡനും വൈകുന്നേരമാവുന്നതോടെ വീടിന്‍റെ മറവു വന്ന് വെയിലടിക്കാതെ, നിഴല്‍ പരത്തി നില്‍ക്കും. ഇത് വീട്ടിലെ ആളുകളെ പ്രത്യേകിച്ച് കുട്ടികളെ വൈകുന്നേരങ്ങളില്‍ പുറത്ത് വന്ന് കളിക്കാന്‍ പ്രേരിപ്പിക്കുന്നു.

നല്ല അയല്‍പക്ക ബന്ധം തുടരുന്നതിനാല്‍ തൊട്ടടുത്ത വീട്ടിലുള്ളവരും വൈകുന്നേരമാകുന്നതോടെ ഇവിടേക്ക് എത്തുന്നതോടെ ഗാര്‍ഡനും മുറ്റവും പച്ചപ്പാര്‍ന്ന പരിസരവുമെല്ലാം സജീവമായിത്തീരുന്നു. പ്രായമായവര്‍ സിറ്റൗട്ടിലും സമീപമുള്ള കിണറിനു ചുറ്റിനുമായി സ്ഥാനം പിടിക്കുന്നു.

YOU MAY LIKE: വാസ്തുകല പ്രകൃതിക്ക് ഇണങ്ങിയതാവണം: ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍

ഇവര്‍ മുറ്റത്ത് ഓടിക്കഴിക്കുന്ന കുട്ടികളെ സദാശ്രദ്ധയോടെ വീക്ഷിക്കുന്നു. ഡൈനിങ് ഏരിയയില്‍ ചായവിതരണം നടക്കുന്നുണ്ടാവും.

അവിടെ നില്‍ക്കുന്നവര്‍ക്ക് വീടിനുചുറ്റും നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തമായി കാണുവാന്‍ കഴിയും. പഴയകാല ജീവിതസൗകര്യങ്ങളെ കാലത്തിനൊത്ത് അവതരിപ്പിച്ചിരിക്കുകയാണിവിടെ.

പണ്ടത്തെ വീടുകളിലേതുപോലെ കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേകം പ്രവേശനമാര്‍ഗ്ഗമുണ്ട്. തൊട്ടടുത്തുള്ള തറവാട് വീട്ടില്‍ നിന്നുമുള്ള പഴയമട്ടിലുള്ള ഒരു മരവാതില്‍ തുറന്നാല്‍ ഈ വീട്ടിലേക്ക് കടക്കുവാനാവും.

ഇരട്ടി ഉയരമുള്ള ഡൈനിങ് ഏരിയ; ഇവിടെയാണ് വീട്ടിലെ സ്ത്രീകള്‍ ഒത്തുകൂടുന്നത്. ഇവിടുത്തെ ഒരു ചുമരിന് ഗ്ലാസാണ്. ഇതിലൂടെ പുറത്തെ നടവഴിയിലേക്കും നോട്ടമെത്തുന്നു. ഗസ്റ്റ് ലിവിങ് ഏരിയയും സിറ്റൗട്ടിനെ അഭിമുഖീകരിച്ചാണ്.

ഡൈനിങ് ഏരിയയാണ് വീടിന്‍റെ കേന്ദ്രബിന്ദു. എല്ലാ മുറികളുടെയും വാതിലുകള്‍ തുറക്കുന്നത് ഇവിടേക്കാണ്. വീട്ടില്‍ ഔപചാരികമായ ഒത്തുകൂടലുകള്‍ നടക്കുമ്പോള്‍ സ്വകാര്യതയ്ക്ക് തടസ്സം വരാത്ത വിധമാണ് ആര്‍ക്കിടെക്റ്റ് സ്പേസ് മാനേജ്മെന്‍റ് നടത്തിയിരിക്കുന്നത്.

ALSO READ: അടിമുടി ആധുനികം

പടിഞ്ഞാറ് ഭാഗത്തുള്ള നടവഴി, വടക്കുഭാഗത്തുള്ള ഊഞ്ഞാല്‍, ഗ്രീന്‍ കോര്‍ട്ട്യാര്‍ഡ് എന്നിവിടങ്ങളിലേക്ക് എല്ലാം ശ്രദ്ധ ലഭിക്കുന്നുണ്ട്, ഡൈനിങ് ഏരിയയില്‍ നിന്നും.

സീലിങ്ങില്‍ നിന്നും തൂക്കിയിട്ടിരിക്കുന്ന തികച്ചും കസ്റ്റമൈസ്ഡായ ഷാന്‍റ്ലിയര്‍ ഈ ഏരിയയ്ക്ക് വളരെ ഹൃദ്യമായ ഒരു അന്തരീക്ഷം പകരുന്നു.

എല്ലാ മുറികള്‍ക്കും ക്രോസ് വെന്‍റിലേഷനുകള്‍ ഉണ്ട്. ജനാലകള്‍ എല്ലാം പുറത്ത് ചുറ്റിനുമുള്ള പച്ചപ്പിന്‍റെ കാഴ്ചകളെ ഉള്ളിലെത്തിക്കുന്നവയാണ്.

സിറ്റൗട്ടിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസിനാല്‍ നിര്‍മ്മിതമായ ലൈബ്രറി ഫ്ളോട്ടിങ് ഇഫക്റ്റ് പകരുന്നതും സുതാര്യ നയത്തിലൂടെ കാഴ്ചാ പ്രാധാന്യം പ്രകടമാക്കുന്നവയുമാണ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ചുവടെയുള്ള 500 സ്ക്വയര്‍ മീറ്റര്‍ ഏരിയയിലെ കാഴ്ചകള്‍ വ്യക്തമാണിവിടെ. വീടിന്‍റെ മൊത്തത്തിലുള്ള രൂപവും ഭാവവും ലളിതവും വൃത്തിയുള്ളതും ഉപയോഗയോഗ്യമായ ഏരിയകള്‍ നിറഞ്ഞതുമാണ്.

ടെറസ്, മുറ്റം, സെമി ഔട്ട് ഡോര്‍ ഏരിയ എന്നിവയെല്ലാം വീട്ടുകാരുടെ ആവശ്യമറിഞ്ഞ് ചിട്ടപ്പെടുത്തിയ ഇടങ്ങളാകുന്നു.

ആര്‍.ആര്‍. ഫൗണ്ടേഷനാണ് ചെയ്തിട്ടുള്ളത്. ആര്‍.സി.സി. കോളങ്ങളും സ്ലാബുകളും വെട്ടുകല്ലുമുപയോഗിച്ചുള്ള മതിലുകളും ചേരുന്നതാണ് വീടിന്‍റെ രൂപഘടന.

ചരിഞ്ഞ മേല്‍ക്കൂര 50 മില്ലി മീറ്റര്‍ ഉള്ള കൂള്‍ ബോര്‍ഡുകള്‍ ഉപയോഗിച്ച് ഇന്‍സുലേറ്റ് ചെയ്യുകയും അതിനുമുകളില്‍ ഷിംഗിള്‍സ് വിരിച്ച മേല്‍ക്കൂരയോടു കൂടിയതുമാകുന്നു. അതിനാല്‍ ചൂടിനു തടയിടുവാന്‍ കഴിയുന്നുണ്ട്.

ടെറസിലാകട്ടെ വായുസഞ്ചാരമുള്ള വിടവുകളോടു കൂടിയ മറയും ഡെക്ക് ഫ്ളോറിങ്ങുമാണ്.

ALSO READ: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

നഗരനടുവിലാണെങ്കിലും പഴയകാല ജീവിതത്തിന്‍റെ സ്ഥലസൗകര്യങ്ങളിലൂടെ ഈ വീടും പരിസരവും വീട്ടുകാര്‍ക്ക് പ്രചോദനവും സുഖകരമായ ഗൃഹാന്തരീക്ഷവും പകരുകയും അയല്‍പക്കത്ത് ഉള്ളവര്‍ക്ക് സ്വാഗതമരുളുകയും ചെയ്യുന്നു.

നഗരനടുവിലും ഗ്രാമ്യമായ ചുറ്റുപാടും ജീവിതസാഹചര്യങ്ങളും പിന്തുടരുവാനും സഹായിക്കുന്നു.

 പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 216 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*