ഹൃദ്യം ഈ വീട്

എക്സ്റ്റീരിയറില്‍ പ്രകടമാകുന്ന കേരള പരമ്പരാഗത ശൈലിക്കൊപ്പം ഇന്‍റീരിയറില്‍ആധുനിക ഡിസൈന്‍ ഘടകങ്ങളും കൈകോര്‍ക്കുന്ന ഭവനം.

വീടിനും ലാന്‍ഡ്സ്കേപ്പിനും തുല്യ പ്രാധാന്യം നല്‍കിയ സ്വാഭാവികത തുടിക്കുന്ന ഭവനം. കേരളീയ ശൈലിയുടെ ആധുനികമായ ആവിഷ്കാരം എക്സ്റ്റീരിയറിലും, സമകാലീന രീതി അകത്തളത്തിലും നടപ്പാക്കിയിരിക്കുന്നു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ആര്‍ക്കിടെക്റ്റുകളായ ഷാഹി ഹുസൈന്‍, ശ്രീജിത്ത് (എലമെന്‍റ്സ് ആര്‍ക്കിടെക്റ്റ്സ്, തിരുവനന്തപുരം) എന്നിവരാണ് ഈ വീടിന്‍റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആര്‍ക്കിടെക്റ്റ് മിസിലുള്‍ ഖമര്‍ ആയിരുന്നു ഇന്‍റീരിയര്‍ ഡിസൈനര്‍.

പ്ലോട്ടിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ തുരുത്തുകളായും കയറ്റിറക്കങ്ങളായും രൂപപ്പെടുത്തിയത് ലാന്‍ഡ്സ്കേപ്പില്‍ വൈവിധ്യവും നാനാത്വവും തോന്നിപ്പിക്കുന്നു. വീട്ടിനകത്തും ഈ ലെവല്‍ വ്യത്യാസം പ്രകടമാണ്.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

ലാന്‍ഡ്സ്കേപ്പില്‍ സമൃദ്ധിയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കില്‍ അകത്തളത്തിന്‍റെ സവിശേഷത മിനിമലിസമാണ്. ഓടുമേഞ്ഞ ചെരിഞ്ഞ മേല്‍ക്കൂരകള്‍ നാട്ടിലെ കാലാവസ്ഥയ്ക്ക് ചേര്‍ന്ന വിധത്തിലാണ്.

മേല്‍ക്കൂരകളുടെ അതേ പാറ്റേണില്‍ ഒരുക്കിയ ഗസീബോയില്‍ ചെറിയ കൂടിച്ചേരലുകള്‍ നടത്താം.

സങ്കണ്‍ ഏരിയ എന്ന രീതിയിലാണ് ഫാമിലി ലിവിങ്ങിന്‍റെ രൂപകല്‍പ്പന. വുഡന്‍- സ്റ്റീല്‍ ലൂവറുകള്‍ ചേര്‍ത്ത് എക്സ്റ്റീരിയറില്‍ ഡിസൈന്‍ തുടര്‍ച്ച വരുത്തിയിട്ടുണ്ട്. ഒരു പഴയ വീടിന്‍റെ കഴുക്കോലുകള്‍ ആണ് ലൂവറുകള്‍ ഒരുക്കാന്‍ ഉപയോഗിച്ചത്.

പ്രധാന ഗേറ്റിന് പുറമേ ഒരു സൈഡ് ഗേറ്റു കൂടി ഉള്‍ക്കൊള്ളിച്ചു. പടിപ്പുരയുടെ മട്ടിലാണ് രണ്ടാമത്തെ ഗേറ്റ് ചെയ്തത്. ഗ്രനൈറ്റ്,സ്റ്റീല്‍, ഫണ്ടര്‍മാക്സ് എന്നിവയാണ് ഗേറ്റിലെ വ്യത്യസ്തതയ്ക്ക് കാരണം.

ഫണ്ടര്‍മാക്സാണ് വുഡന്‍ ഫിനിഷിനായി ഉപയോഗിച്ച മെറ്റീരിയല്‍. സ്വാഭാവിക വെളിച്ചം അകത്തെത്താന്‍ തക്കവണ്ണം സ്കൈലൈറ്റ് ഏരിയ, ഒട്ടേറെ ജാലകങ്ങള്‍ , ലൂവര്‍ ഏരിയകള്‍ എന്നിവ കാണാം.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

വുഡന്‍ ലാമിനേഷനും ലപ്പോത്ര ഫിനിഷ് വിട്രിഫൈഡ് ടൈലുമാണ് പൊതുവെ ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്ങ്, ഫാമിലി ലിവിങ്, അപ്പര്‍ ലിവിങ്, ഓപ്പണ്‍ കിച്ചന്‍, വര്‍ക്കേരിയ, ബാത്ത് റൂം അറ്റാച്ച്ഡ് ആയ അഞ്ച് ബെഡ്റൂമുകള്‍, ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍.

ഡ്രെസിങ് ഏരിയകള്‍ എല്ലാം ബെഡ്റൂമിന്‍റെയും ഭാഗമായുണ്ട്. സീലിങ് വര്‍ക്കുകളോ അലങ്കാര ഘടകങ്ങളോ അലോസരപ്പെടുത്താത്ത രീതിയിലാണ് വീടിന്‍റെ ഒരുക്കങ്ങള്‍.

Project Facts

  • Architects: Ar Shahi Hussain & Ar Sreejithbhaskar
  • Project Type: Residential House
  • Owners: Salim & Ahlan
  • Location: Alamcode
  • Year Of Completion: 2018
  • Area: 3100 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*