കടല്‍ക്കരയിലെ വീട്

വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷതകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

തികച്ചും കന്‍റംപ്രറി സ്ട്രെയിറ്റ് ലൈന്‍ നയം. പര്‍ഗോള, ചതുരവടികള്‍. ഗ്രേ, വൈറ്റ്, ബ്ലാക്ക് നിറങ്ങള്‍ എന്നിങ്ങനെ കന്‍റംപ്രറി ശൈലിക്കു വേണ്ട ഒരുക്കങ്ങള്‍ എല്ലാം ചേര്‍ത്ത് ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ഷഹന്‍ഷ ബഷീറും എഞ്ചിനീയര്‍ അജ്മല്‍ ഷാ ബഷീറും (കരുനാഗപ്പള്ളി, കൊല്ലം) ചേര്‍ന്നാണ്.

കടല്‍ത്തീരത്തിനോടു ചേര്‍ന്നാണ് വീട് എന്നതിനാല്‍ ഉപ്പുരസമുള്ള കാറ്റിനെയും കാലാവസ്ഥ ഭേദങ്ങളെയും മനസ്സിലാക്കിയുള്ള മെറ്റീരിയലുകളും നിര്‍മ്മാണ സങ്കേതങ്ങളുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷതകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. അകത്തേക്ക് കടക്കുമ്പോള്‍ പച്ചപ്പും പെബിളും നിറഞ്ഞ കോര്‍ട്ട്യാര്‍ഡാണ് നമ്മെ സ്വാഗതം ചെയ്യുക.

ഗസ്റ്റ് ലിവിങ് ഏരിയയുടെ ഇരുവശത്തും പച്ചപ്പും സൂര്യപ്രകാശവും കടന്നുവരുന്ന ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കോര്‍ട്ട്യാര്‍ഡുകളുണ്ട്. ചുമരുകളും സീലിങ്ങും ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

RELATED READING: അവധിക്കാല വസതി

പച്ചപ്പിന് ഉള്ളിലെമ്പാടും സ്ഥാനമുണ്ട്. ഡൈനിങ് ഫാമിലി ലിവിങ് ഇവയൊക്കെ നാച്വറല്‍ ലൈറ്റിന്‍റെ തെളിമയും വിശാലതയും നിറയുന്ന ഇടങ്ങളാണ്. ഡൈനിങ് ഏരിയയുടെ പുറത്തെ വരാന്തയിലാണ് വാഷ് ഏരിയയ്ക്ക് സ്ഥാനം.

പുറത്തെ ലാന്‍ഡ്സ്കേപ്പുമായി ബന്ധിപ്പിക്കുന്ന ഈ വരാന്ത വീടിനുള്ളിലും കാഴ്ചവിരുന്നാകുന്നുണ്ട്. ചുമരുകളിലെ പാര്‍ട്ടീഷന് സിഎന്‍സി കട്ടിങ് ബോര്‍ഡ് ഉപയോഗിച്ചിട്ടുണ്ട് എല്ലായിടത്തും.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

കിടപ്പുമുറികളുടെ സ്ഥാനം മുകളിലും താഴെയുമായാണ്. ലൈറ്റിങ്, കുളിര്‍മ പകരുന്ന ഫര്‍ണ്ണിഷിങ് ഇനങ്ങള്‍ വാള്‍പേപ്പര്‍ എന്നിവയെല്ലാം ശ്രദ്ധേയമാണ്.

ഓരോ കിടപ്പുമുറിക്കും കട്ടിലിന്‍റെ ഹെഡ്ബോര്‍ഡിനോടു ചേര്‍ന്ന ഭിത്തി ഓരോ നിറങ്ങള്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കിടപ്പുമുറികളില്‍ വായനാസൗകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

അപ്പര്‍ലിവിങ് കുട്ടികള്‍ക്ക് സ്റ്റഡി ഏരിയയും ചേര്‍ത്താണ്. ഇവിടം താഴെ നിലയുമായി ആശയവിനിമയം സാധ്യമാക്കുന്ന തരത്തിലാണ്.

മുകള്‍നിലയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ഓപ്പണ്‍ ടെറസില്‍ നിന്നാല്‍ കടലിന്‍റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. തിരകള്‍ തീരത്തുവന്നു തട്ടിചിതറി തിരിച്ചു പോകുന്ന കാഴ്ചയും ഇരമ്പും അറിയാം.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

സായാഹ്നം ആസ്വദിക്കാന്‍ ഈ ഏരിയ പ്രയോജനപ്പെടുന്നു. ഹോം തീയേറ്റര്‍ റിക്ലൈയ്നിങ് സീറ്റിങ് സംവിധാനത്തോടെ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

ഫാമിലി ഡൈനിങ്ങില്‍ നിന്നുമാണ് വിശാലമായ കിച്ചനിലേക്ക് പ്രവേശിക്കുന്നത്. കിച്ചനില്‍ നിന്നും ഡൈനിങ്, ഫാമിലി ഏരിയകളിലേക്ക് ശ്രദ്ധ ലഭിക്കും.

വിശാലതയും അകത്തള അലങ്കാരങ്ങളിലെ മിതത്വവും കൊണ്ട് ആകര്‍ഷകമായ വീടിനുള്ളില്‍ പച്ചപ്പിനും നാച്വറല്‍ ലൈറ്റിനുമൊപ്പം കടലിരമ്പവും നിറയുന്നു.

Project Facts

  • Architect & Engineer: Ar. Shahansha Basheer & Ajmal Sha Basheer (Brown Sticks Interiors, Alappuzha)
  • Project Type: Residential House
  • Owner: Baiju
  • Location: Azheekal, Kollam
  • Year Of Completion: 2019
  • Area: 3548 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 218 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*