വേറെ ലെവലാണ്! മൂന്നു ലെവലുകളില്‍ ഒരുക്കിയ എടുപ്പുള്ള വീട്

ലെവല്‍ വ്യത്യാസത്തിന്‍റെ ഡിസൈന്‍ സാധ്യതകളെ മികവോടെ ഉപയോഗപ്പെടുത്തി ഒരുക്കിയ മോഡേണ്‍ കന്‍റംപ്രറി ശൈലിയിലുള്ള ഈ വീട് ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ജബ്ബാര്‍ (എ.ജെ ആര്‍ക്കിടെക്റ്റ്സ്, തലശ്ശേരി, കോഴിക്കോട്) ആണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഇന്‍റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് ശ4 ഇന്‍റീരിയേഴ്സ് ആണ്. ലെവല്‍ വ്യത്യാസം വീടിന്‍റെ എടുപ്പും ഉയരവും കൂട്ടുന്നുണ്ട്. ബ്ലാക്ക്- ബ്രൗണ്‍-വൈറ്റ്- ഐവറി നിറങ്ങളുടെ കോമ്പിനേഷനിലാണ് ഈ വീടൊരുക്കിയത്.

വൈറ്റ് നിറത്തിന് ആധിപത്യമുള്ള എക്സ്റ്റീരിയറില്‍ ബ്രൗണ്‍ നിറത്തിലുള്ള ക്ലാഡിങും, തടിയുടെ ഇരുളിമയുള്ള സെറാ ബോര്‍ഡും കോണ്‍ട്രാസ്റ്റ് ഡിസൈനായി കടന്നുവരുന്നത് നല്ലൊരു ഹൈലൈറ്റാണ്.

പുല്‍ത്തകിടിയും സ്പൈഡര്‍ ലില്ലിയും പനവൃക്ഷങ്ങളും ഉള്‍ക്കൊള്ളുന്ന ലാന്‍ഡ്സ്കേപ്പ് ഹരിതാഭയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കി. പുല്‍വിരിക്കിടയില്‍ നാച്വറല്‍ സ്റ്റോണ്‍ കൊണ്ടുള്ള പേവ്മെന്‍റും നല്‍കി.

ഗ്രൗണ്ട്, ഫസ്റ്റ്, സെക്കന്‍ഡ് ഫ്ളോറുകളും ബേസ്മെന്‍റും ഉള്‍പ്പെടെ നാല് ലെവലുകള്‍ ഈ വീടിനുണ്ട്. ബേസ്മെന്‍റില്‍ പോര്‍ച്ച്, സിറ്റൗട്ട്, ഫാമിലി ലിവിങ് ഏരിയകള്‍ ഒരുക്കി.

ALSO READ: 4 സെന്റില്‍ കോംപാക്റ്റ് ഹോം

ഗ്രൗണ്ട് ഫ്ളോറില്‍ മറ്റൊരു സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, പ്രെയര്‍ സ്പെയ്സ്, കോര്‍ട്ട് യാര്‍ഡ്, കിച്ചന്‍, വര്‍ക്കേരിയ, ഡൈനിങ് ഏരിയ, ബെഡ് പാസേജ്, ഡ്രെസിങ് ഏരിയയും ടോയ്ലറ്റും അറ്റാച്ച് ചെയ്ത മൂന്നു ബെഡ്റൂമുകള്‍ എന്നീ ഇടങ്ങളാണുള്ളത്.

ഫസ്റ്റ് ഫ്ളോറില്‍ അപ്പര്‍ ലിവിങ്ങും ടോയ്ലറ്റ്- ഡ്രെസിങ് ഏരിയകള്‍ അറ്റാച്ച് ചെയ്ത രണ്ട് ബെഡ്റൂമുകളും രണ്ട് ബാല്‍ക്കണികളും ഓപ്പണ്‍ ടെറസും ഒരുക്കി. സെക്കന്‍ഡ് ഫ്ളോറില്‍ സ്റ്റെയര്‍ റൂമും ഓപ്പണ്‍ ടെറസുമാണ് സ്പേസുകള്‍.

കാറ്റും വെളിച്ചവും വീടിനകത്ത് പരമാവധി വേണമെന്ന ക്ലയന്‍റിന്‍റെ ആവശ്യത്തെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വെന്‍റിലേഷന്‍ – സ്കൈലൈറ്റ് സംവിധാനങ്ങള്‍ അകത്തളത്തിലുണ്ട്.

YOU MAY LIKE: അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

നാനോവൈറ്റ് പോലുള്ള തെളിമയാര്‍ന്ന മെറ്റീരിയലുകള്‍ ഫ്ളോറിങ്ങിനായി തെരഞ്ഞെടുത്തത് അകത്തളത്തെ കൂടുതല്‍ പ്രകാശഭരിതമാക്കുന്നു.

വെനീര്‍-പ്ലൈവുഡ്-മള്‍ട്ടിവുഡ്- ലാമിനേറ്റഡ് കോമ്പിനേഷനാണ് കിച്ചന്‍ കബോഡുകളും വാഡ്രോബുകളും ഒരുക്കാന്‍ ഉപയോഗിച്ചത്. തേക്ക് തടിയാണ് വാതിലുകളും ജനലുകളും പണിയാന്‍ തെരഞ്ഞെടുത്തത്. കൊറിയന്‍ ടോപ്പ് കൊണ്ട് കിച്ചന്‍ കൗണ്ടര്‍ ചെയ്തു.

ഫോര്‍മല്‍ ലിവിങ് സ്പേസിനെ ശ്രദ്ധേയമാക്കുന്നത്, ആഷ് കളറിലുള്ള വാള്‍ ടെക്സ്ച്ചറാണ്. ഈ നിറത്തോട് യോജിച്ച് പോകുന്ന ഫര്‍ണിച്ചര്‍ കസ്റ്റമൈസ് ചെയ്തെടുക്കുകയും റഗുകള്‍ വിരിക്കുകയും ചെയ്തു.

ALSO READ:പഴയ തറവാട് പോലെ

ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടുത്തിയാണ് കിച്ചന്‍ ചെയ്തത്. വുഡന്‍ ഫ്ളോറിങ് നല്‍കി ചെയ്ത അപ്പര്‍ലിവിങ് സ്പെയ്സ് മജ്ലിസിനു സമാനമായാണ് രൂപപ്പെടുത്തിയത്. വെന്‍റിലേഷന്‍ സ്പോട്ടുകളായി ഒട്ടേറെ ഒറ്റപ്പാളി ജാലകങ്ങള്‍ ഇവിടെ ഉള്‍ക്കൊള്ളിച്ചു.

സോഫയുള്‍പ്പെടെയുള്ള ഇരിപ്പിട സൗകര്യങ്ങള്‍ കൂടി ചേര്‍ത്താണ് മാസ്റ്റര്‍ ബെഡ്റൂം ചെയ്തത്. ഹെഡ് സൈഡിലെ വാള്‍ പാനലിങ്ങുകളും ഓരോ സ്പേസിനും യോജിച്ച സീലിങ് വര്‍ക്കുകളും ബെഡ്റൂമുകളെ നിലവാരമുള്ളതാക്കുന്നു.

ലളിതവും ആകര്‍ഷണീയവുമായ മെറ്റല്‍ ക്യൂരിയോസുകളും വുഡ് കൊണ്ട് ചെയ്ത കിച്ചന്‍ ടീപ്പോയും ഇന്‍റീരിയറിലെ ആകര്‍ഷകങ്ങളാണ്. ഡിസൈന്‍ മികവും നിലവാരവും സന്തുലിതമായി ചേര്‍ന്നിരിക്കുന്നു, ഈ പ്രോജക്റ്റില്‍.

Project Details

  • Architect: Ar.Abdul Jabbar E (A J Architects, Thalassery, Kozhikkode )
  • Project Type: Residential House
  • Client: Thahir
  • Location: Mahe
  • Year Of Completion: 2018
  • Area: 4811.47 Sq.Ft
About editor 192 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*