ജീവിത സൗഖ്യം പകരുന്ന വീട്

വീട് നിര്‍മ്മാണത്തിന് പ്രാദേശികമായി ലഭ്യമായ മെറ്റീരിയലുകള്‍ തന്നെ ഉപയോഗിച്ചതുകൊണ്ട് 18 ലക്ഷത്തില്‍ വീടുപണി തീര്‍ക്കുവാനായി.

കാറ്റിന്‍റെയും സൂര്യന്‍റെയും ദിശ മനസ്സിലാക്കി അതിനനുസരിച്ചാണ് വീട് പണിതിട്ടുള്ളത്. അതുതന്നെയാണ് ഈ വീട് നല്‍കുന്ന ജീവിതസൗഖ്യത്തിന്‍റെ അടിസ്ഥാനവും.

പ്രാദേശികമായ കാലാവസ്ഥാഘടകങ്ങളെ മനസ്സിലാക്കിയും, കുന്നംകുളം എന്ന പ്രദേശത്തിന്‍റെ ജീവിത സംസ്കാരത്തിന് ഇണങ്ങുന്ന മട്ടിലും പരിസരത്തിനു ചേരുന്ന ‘ഗോകുലം’ എന്ന ഈ വീടൊരുക്കിയിരിക്കുന്നത് യുവ ആര്‍ക്കിടെക്റ്റുമാരായ ഷമ്മി എ ഷെറീഫ്, സുഹൈല്‍ കിഴിശ്ശേരി, ഷിഫാസ് അടീപാട്ട് എന്നിവര്‍ ചേര്‍ന്നാണ് (ഫോര്‍ത്ത് വാള്‍ ആര്‍ക്കിടെക്ചര്‍, പെരിന്തല്‍മണ്ണ).

ALSO READ: 15 ദിവസം കൊണ്ട് ഉറപ്പുള്ള വീട്

8 സെന്‍റിന്‍റെ പ്ലോട്ടില്‍ 1750 സ്ക്വയര്‍ഫീറ്റില്‍ ഗോകുലിനും കുടുംബത്തിനും വേണ്ടി ഒരുക്കിയിട്ടുള്ള ഈ വീടിന് പ്രാദേശിക മെറ്റീരിയലുകള്‍ തന്നെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതുകൊണ്ട് 18 ലക്ഷത്തില്‍ വീടുപണി തീര്‍ക്കുവാനായി എന്ന് മൂവര്‍സംഘം പറയുന്നു.

കാറ്റിന്‍റെയും സൂര്യന്‍റെയും ദിശ മനസ്സിലാക്കി അതിനനുസരിച്ചാണ് വീട് പണിതിട്ടുള്ളത്. അതുതന്നെയാണ് ഈ വീട് നല്‍കുന്ന ജീവിതസൗഖ്യത്തിന്‍റെ അടിസ്ഥാനവും.

subscribe_now

വെളിച്ചം നിറയെ

കോസ്റ്റ് ഇഫക്റ്റീവായ വീടുവേണം എന്നുള്ള ക്ലയന്‍റിന്‍റെ നിര്‍ദ്ദേശത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് മോഡേണ്‍, ട്രഡീഷണല്‍ അംശങ്ങളെ ഇഴചേര്‍ത്ത് തനതു വാസ്തുകലയുടെ ചുവടുപിടിച്ച് ഈ വീടിന്‍റെ പണി പൂര്‍ത്തീകരിച്ചത്.

മൂന്നു കിടപ്പുമുറികള്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ എന്നിങ്ങനെ അടിസ്ഥാനാവശ്യങ്ങള്‍ക്കുമാത്രം പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്ഥലവിനിയോഗമാണിവിടെ.

ക്രോസ് വെന്‍റിലേഷന് എല്ലായിടങ്ങളിലും പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൂടാതെ സ്കൈലിറ്റുമുണ്ട്. അതുകൊണ്ട് തന്നെ പകല്‍സമയം വീടിനുള്ളില്‍ വൈദ്യുത വിളക്കുകളുടെ ആവശ്യം വരുന്നില്ല.

ALSO READ: ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

കാറ്റിനും വെളിച്ചത്തിനും സ്വാഗതമരുളുന്ന വീടിന്‍റെ അകത്തും പുറത്തും കനപ്പെട്ട ഡിസൈന്‍ എലമെന്‍റുകള്‍ ഒന്നുമില്ല.

മേല്‍ക്കൂര കനംകുറച്ച് വാര്‍ത്ത് ഓടുപാകി. മുന്‍ഭാഗത്തെ മുഖപ്പിനു ട്രസ് വര്‍ക്കിേډല്‍ ഓടുപാകി. ജനാലകളുടെ ഷേഡുകള്‍ക്ക് മുകളിലും ഓടു തന്നെ. ഇത് പഴമയുടെ സ്പര്‍ശം നല്‍കുന്നുണ്ട്.

കാണിപ്പയ്യൂരിന്‍റെ കണക്കനുസരിച്ചുള്ള വാസ്തുവാണ് സ്വീകരിച്ചിരിക്കുന്നത്. 8 മാസമെടുത്തു വീടു പണി തീര്‍ക്കുവാന്‍.

ഡൈനിങ് ഏരിയയിലെ ബോക്സ് ടൈപ്പ് ജനാലകള്‍ ആവശ്യാനുസരണം തുറന്നുവയ്ക്കുവാന്‍ കഴിയും.

വളരെ മിനിമല്‍ ആയ ഒരുക്കങ്ങളാണ് ഉള്ളിലെമ്പാടും. ലിവിങ് ഏരിയയില്‍ ബ്രിക്കും ഗ്രനൈറ്റ് സ്ലാബും ഉപയോഗിച്ച് തീര്‍ത്ത ഇന്‍ബില്‍റ്റ് ഇരിപ്പിടവുമുണ്ട്.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

പൂജാ ഏരിയയ്ക്ക് സൗകര്യം ചുമരിലാണ്. ഡൈനിങ് ഏരിയയിലെ ബോക്സ് ടൈപ്പ് ജനാലകള്‍ ആവശ്യാനുസരണം തുറന്നുവയ്ക്കുവാന്‍ കഴിയും. ഈ ജനാല ഏരിയ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. വാഷ് ഏരിയ തൊട്ടടുത്തു തന്നെയുണ്ട്.

മുകള്‍നിരയിലേക്കുള്ള സ്റ്റെയര്‍കേസിന്‍റെ ഭാഗത്തെ ഡബിള്‍ഹൈറ്റ് ഭിത്തിയിലും നീളമുള്ള വലിയ ജനാല നല്‍കിയിട്ടുണ്ട്. സീലിങ് വര്‍ക്കുകളിലും ഫര്‍ണിഷിങ്, ഫര്‍ണിച്ചര്‍ എന്നിവയിലെല്ലാം പൊതുവെ മിതത്വം പാലിച്ചിട്ടുണ്ട്.

ജനാലകളുടെ ഷേഡുകള്‍ക്ക് മുകളിലും ഓടു തന്നെ. ഇത് പഴമയുടെ സ്പര്‍ശം നല്‍കുന്നുണ്ട്.

മുകളിലും താഴെയുമായി രണ്ട് അറ്റാച്ച്ഡ് കിടപ്പുമുറികളാണ്. തുറന്നതും വെളിച്ചം നിറഞ്ഞതുമായ ഒരു വര്‍ക്കേരിയ (ഓപ്പണ്‍സ്പേസ്) വേണമെന്നുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിനനുസരിച്ചാണ് വര്‍ക്കേരിയയുടെ നിര്‍മ്മാണം.

അടുക്കള അത്യാവശ്യ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. വീടിന്‍റെ ജനാലകള്‍ എല്ലാം ഉപയുക്തതയിലും കാഴ്ചഭംഗിയിലും മുന്നിട്ടു നില്‍ക്കുന്നവയാണ്.

  • Architects: Ar Shammi A Shareef, Ar Suhail Kizhissery & Ar Shifas Adeepat  (Fourth Wall Architecture, Malappuram )
  • Project Type: Residential House
  • Client: Gokul
  • Location: Kunnamkulam
  • Area: 1750 sqft
  • Year of Completion: 2018
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*