കാലത്തിനൊത്ത പ്രൗഢശില്പം

വെണ്‍മയുടെ നൈര്‍മല്യവും തടിയുടെ പ്രൗഢിയും സമന്വയിക്കുന്ന വീട്

പിന്നിലേക്കെത്തും തോറും വീതികുറഞ്ഞു വരുന്ന പ്ലോട്ടില്‍ വെണ്‍മയുടെ നൈര്‍മല്യവും തടിയുടെ പ്രൗഢിയും സമന്വയിപ്പിച്ച് ഒരുക്കിയ വീടാണിത്.

ആര്‍ക്കിടെക്റ്റ് വിനയ് മോഹന്‍ (വി.എം. ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട്) ആണ് സമകാലിക ശൈലിക്കു പ്രാമുഖ്യം നല്‍കി ഇവിടം രൂപകല്പന ചെയ്തത്.

ഇരുനിലകളിലും ഫാമിലി ലിവിങ്ങുകളുള്ള അഞ്ച് കിടപ്പുമുറികളുള്ള വീട് എന്നതായിരുന്നു വീട്ടുടമയുടെ ആവശ്യം.

ALSO READ: മധ്യവര്‍ത്തി; പ്രൗഢിയും സുതാര്യതയും കൈകോര്‍ക്കുന്ന ആധുനിക ഭവനം

വീടിന്‍റെ ചുറ്റുമതിലില്‍ നിന്നാരംഭിക്കുന്ന ചതുരാകൃതിയിലുള്ള സി എന്‍ സി പാറ്റേണാണ് എക്സ്റ്റീരിയറിലെ പ്രധാന ഡിസൈന്‍ എലമെന്‍റ്. ബോക്സ് മാതൃകകള്‍, ടൈല്‍ ക്ലാഡിങ്, ടെറസ് ഗാര്‍ഡന്‍റെ ടഫന്‍ഡ് ഗ്ലാസ് മേല്‍ക്കൂര എന്നിവയാണ് വീടിന്‍റെ പുറംകാഴ്ചയില്‍ എടുത്തുനില്‍ക്കുന്നത്.

പൂമുഖത്തുനിന്ന് വിവിധയിടങ്ങളിലേക്ക് നയിക്കുന്ന ഫോയറിനിരുവശത്തുമായാണ് ഫോര്‍മല്‍ ലിവിങ്ങും ഫാമിലി ലിവിങ്ങും ക്രമീകരിച്ചത്. ടൈല്‍ ക്ലാഡിങ്ങുള്ള ഷോവാളാണ് പൂമുഖത്തിന്‍റെ സ്വകാര്യത ഉറപ്പാക്കുന്നത്.

ജിപ്സം-വെനീര്‍ കോമ്പിനേഷന്‍ ഫാള്‍സ് സീലിങ് അകത്തളത്തിലുടനീളമുണ്ട്. ഫോര്‍മല്‍ ലിവിങ്ങിലും ഫാമിലി ലിവിങ്ങുകളിലും വുഡന്‍ ടൈല്‍ ഫ്ളോറിങ്ങാണ് ചെയ്തത്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

താഴത്തെ നിലയിലെ ഫാമിലി ലിവിങ്ങിലാണ് ടിവി യൂണിറ്റിനിടം കണ്ടത്. പാഷ്യോയിലേക്കും പ്രെയര്‍ ഏരിയയിലേക്കും നയിക്കുന്ന ഗ്ലാസ് ഡോറുകള്‍ ഡൈനിങ്ങിന്‍റെ ഭാഗമാണ്.

പാഷ്യോയിലേക്കുള്ള നടപ്പാത പേവിങ് ടൈല്‍ പാകിയും പുല്‍ത്തകിടി ഒരുക്കിയും അലങ്കരിച്ച ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമാണ്. വാഷ് ഏരിയ, ഗോവണി എന്നിവയ്ക്ക് ഡൈനിങ്ങിലാണ് സ്ഥാനം. ഇന്‍വെര്‍ട്ടര്‍, നിരീക്ഷണ ക്യാമറയുടെ അനുബന്ധ സാമഗ്രികള്‍ എന്നിവ ഗോവണിച്ചുവട്ടിലാണ് ക്രമീകരിച്ചത്.

ALSO READ: 4 സെന്റില്‍ കോംപാക്റ്റ് ഹോം

ജിപ്സം സീലിങ്ങും, മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങുമുള്ള കിച്ചന്‍റെ ഭിത്തിയില്‍ എട്ടടി ഉയരത്തില്‍ വാള്‍ടൈല്‍ ഒട്ടിച്ചിരിക്കുകയാണ്. ഇവിടെ മുഴുനീളത്തില്‍ നല്‍കിയ ഡോര്‍ കം വിന്‍ഡോ തുറന്നിട്ടാല്‍ അടുക്കള തുറസ്സായ നയത്തിലാകും.

തടിപ്പടവുകളുള്ള ഗോവണിയുടെ തുടര്‍ച്ചയെന്നോണം സ്റ്റെയര്‍ ലാന്‍ഡിങ് ഏരിയയില്‍ വുഡന്‍ ബോര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സ്റ്റെയര്‍ ഏരിയയും പ്രെയര്‍ റൂമിന്‍റെ ഡബിള്‍ ഹൈറ്റ് സീലിങ്ങും സ്കൈലിറ്റാക്കി ടഫന്‍ഡ് ഗ്ലാസിട്ടിട്ടുണ്ട്.

ALSO READ: തികച്ചും ലളിതം, തികച്ചും കന്റംപ്രറി!

വൈറ്റ് ബ്രൗണ്‍ കോമ്പിനേഷനില്‍ പ്രത്യേക ഡ്രസിങ് ഏരിയ ഉള്‍പ്പെടുത്തി ഒരുക്കിയ അഞ്ച് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകളാണ് ഇവിടെയുള്ളത്.

Project Details

  • Architect: Ar.Vinay Mohan (V.M Architects, Calicut)
  • Project Type: Residential House
  • Client: Sameer
  • Location: Koothuparamba, Kannur
  • Year Of Completion: 2019
  • Area: 3625 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*