ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

അഞ്ചു സെന്റ് പ്ലോട്ടിലെ നിര്‍മ്മിത സ്ഥലത്തിന്റെ ഓരോ ഇഞ്ചും ക്രിയാത്മകമായി വിനിയോഗിച്ചാണ് കേവലം 8 മാസം കൊണ്ട് ഈ സുന്ദര ഭവനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ചെങ്കല്ലും തദ്ദേശീയമായി ലഭ്യമായ മറ്റു നിര്‍മ്മാണ വസ്തുക്കളും ഉപയോഗിച്ച് അകത്തള അലങ്കാരമുള്‍പ്പെടെ 25 ലക്ഷത്തിനാണ് കാസര്‍ഗോഡ് ബാലനടുക്കത്ത് ഉദയന്റെ വീട് പൂര്‍ത്തീകരിച്ചത്.

അഞ്ചു സെന്റ് പ്ലോട്ടിലെ നിര്‍മ്മിത സ്ഥലത്തിന്റെ ഓരോ ഇഞ്ചും ക്രിയാത്മകമായി വിനിയോഗിച്ചാണ് കേവലം 8 മാസം കൊണ്ട് എഞ്ചിനീയറായ അനില്‍കുമാര്‍ (വിഷന്‍ പ്ലാനേഴ്‌സ് & ബില്‍ഡേഴ്‌സ്, മുള്ളേരിയ, കാസര്‍ഗോഡ്) തന്റെ ദൗത്യം നിറവേറ്റിയത്.

കര്‍വ് ആകൃതിയിലുള്ള മേല്‍ക്കൂര, ബോക്‌സ് മാതൃകയ്ക്കകത്തെ ജനലുകള്‍, പില്ലറുകളിലെ ടൈല്‍ ക്ലാഡിങ് എന്നിവയാണ് എലിവേഷനെ ആകര്‍ഷകമാക്കുന്നത്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

ലിവിങ്, ഡൈനിങ്, വര്‍ക്കേരിയയോടു കൂടിയ കിച്ചന്‍, സ്റ്റോര്‍ റൂം, പൂജാ ഏരിയ, അപ്പര്‍ ലിവിങ്, രണ്ട് ബാത്‌റൂമുകള്‍, ഇരു നിലകളിലായി 3 കിടപ്പുമുറികള്‍ എന്നിവയാണ് 1580 ചതുരശ്രയടിയില്‍ ഉള്‍ക്കൊളളിച്ചത്.

ഫ്‌ളോറിങ്ങിന് ഒരു ചതുരശ്രയടിക്ക് 87 രൂപ വില വരുന്ന ഹിമാലയന്‍ ട്രൂ ഗ്രനൈറ്റ് താഴത്തെ നിലയിലും, ഒരു ചതുരശ്രയടിക്ക് 52 രൂപ വില വരുന്ന വിട്രിഫൈഡ് ടൈല്‍ മുകള്‍ നിലയിലും ഉപയോഗിച്ചു.

പ്ലോട്ടിന് ഉറപ്പ് കുറവായതിനാല്‍ കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് മുകളിലാണ് വീട് കെട്ടിപ്പൊക്കിയത്. അടിത്തറയും ചുമരുകളും പ്രദേശത്ത് സമൃദ്ധമായ ചെങ്കല്ലു കൊണ്ട് കെട്ടി.

മണ്ണു കൊണ്ട് അടിത്തറ നിറച്ചു. പ്ലോട്ടിലുണ്ടായിരുന്ന പ്ലാവ് മുറിച്ച് തടിപ്പണികള്‍ക്ക് ഉപയുക്തമാക്കി.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

ഇന്‍ബില്‍റ്റ് ടിവി യൂണിറ്റാണ് ലിവിങ്ങിലുള്ളത്. ഇവിടെയുള്‍പ്പെടെ അകത്തളത്തിലുടനീളം റെഡിമെയ്ഡ് ഫര്‍ണിച്ചറാണ്.

subscribe_now

ഇന്‍ബില്‍റ്റ് ഫര്‍ണിച്ചറിനും ഇലക്ട്രിക് പോയിന്റുകള്‍ക്കും വേണ്ട സ്ഥലം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ഇത്തരം തീരുമാനങ്ങളും ഇലക്ട്രിക്-പ്ലംബിങ് സാമഗ്രികള്‍ എല്ലാം മൊത്തവിതരണക്കാരില്‍ നിന്ന് വാങ്ങിയതും ചെലവ് ചുരുക്കി.

സീലിങ് പൂര്‍ണ്ണമായി തേക്കാതെ ജിപ്‌സംസീലിങ് ചെയ്തതും മുന്‍വശത്തേത് ഒഴികെയുള്ള ചുമരുകള്‍ക്ക് പെയിന്റ് ഫിനിഷ് നല്‍കിയതും ഇതേ ഉദ്ദേശ്യത്തിലാണ്.

RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം

വ്യത്യസ്ത പാറ്റേണുകളിലുള്ള ജിപ്‌സം സീലിങ്ങും സ്‌പോട്ട് ലൈറ്റിങ്ങും ലിവിങ്, ഡൈനിങ്, താഴത്തെ നിലയിലെ കിടപ്പുമുറികള്‍ എന്നിവിടങ്ങളില്‍ ഉണ്ട്.

മുന്‍ഭാഗത്തേത് ഒഴികെയുള്ള ജനാലകളെല്ലാം അലുമിനിയം ഫാബ്രിക്കേറ്റ് ചെയ്തവയാണ്. സിമന്റ് കട്ടിളകളാണ് ഇവയ്ക്ക്.
ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ ടോപ്പും അലുമിനിയം ഫാബ്രിക്കേറ്റഡ് ക്യാബിനറ്റുകളും ഉള്ള അടുക്കള ചതുരാകൃതിയിലാണ്.

ഇവിടുത്തെ ഭിത്തിയില്‍ രണ്ടടി ഉയരത്തില്‍ വാള്‍ടൈല്‍ ഒട്ടിച്ചിട്ടുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൈവരികളുള്ള ഗോവണിക്ക് ഗ്രാനൈറ്റ് പടവുകളും ഭിത്തിയില്‍ നിഷുകളും നല്‍കിയിട്ടുണ്ട്.

ബില്‍റ്റ് ഇന്‍ വാഡ്രോബുകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ കിടപ്പു മുറികള്‍ കൂടുതല്‍ വിശാലമായി തോന്നുന്നുണ്ട്. താഴത്തെ നിലയിലെ മാസ്റ്റര്‍ ബെഡ്‌റൂം മാത്രമാണ് ബാത് അറ്റാച്ച്ഡായി ഒരുക്കിയത്.

YOU MAY LIKE: ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

അനാവശ്യയിടങ്ങളും അമിതാഡംബരങ്ങളും ഒഴിവാക്കിക്കൊണ്ട്
തദ്ദേശീയമായി ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇത്തരം നിര്‍മ്മിതികള്‍ തികച്ചും അനുകരണീയമാണ്.

കിടപ്പുമുറികള്‍ ഉള്‍പ്പെടെ എല്ലാമുറികളുടെയും ഓരോ ഭിത്തി കടുംനിറത്തില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

  • Engineer: Anil Kumar M V (Vision Planners and Builders )
  • Project Type: Residential  House
  • Client: Udayakumar E K
  • Location: Balanadukkam,  Kasargod
  • Area: 1580 Sqft
  • Year of completion: 2018
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

1 Trackback / Pingback

  1. അരസെന്റില്‍ 8 ലക്ഷത്തിന് വീട് – Designer Plus Builder

Leave a Reply

Your email address will not be published.


*