പുതുപ്രവണതകള്‍ തൊട്ടറിഞ്ഞ് ഡി ഡബ്ല്യു മാര്‍ട്ടിന്‍സ്

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കസ്റ്റം ഫര്‍ണിച്ചര്‍ മാനുഫാക്ചറിങ്, അഥവാ ഇന്‍റീരിയര്‍ ഫര്‍ണിഷിങ് കമ്പനിയായ ഡി ഡബ്ല്യു മാര്‍ട്ടിന്‍സ്. അകത്തളാലങ്കാര സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ്.

YOU MAY LIKE: അടിമുടി ആധുനികം

സമകാലിക പ്രവണതകളില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് വിഭിന്നാഭിരുചിക്കാരായ ഉപഭോക്താക്കളുടെ സാമ്പത്തിക ശേഷിക്കും ജീവിത ശൈലിക്കും അനുസൃതമായി ഉത്പന്നങ്ങള്‍ ഒരുക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു എന്നതാണ് ഈ സ്ഥാപനത്തിന്‍റെ സവിശേഷത.

7000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്വന്തം നിര്‍മ്മാണശാലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ നേരില്‍ കണ്ട് തെരഞ്ഞെടുക്കാന്‍ പാലാരിവട്ടം എന്‍ എച്ച് ബൈപാസിലെ സുസജ്ജമായ ഷോറൂമിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

വീടുകളിലേക്കും ഓഫീസുകളിലേക്കും വേണ്ട ഫര്‍ണിച്ചര്‍, കബോര്‍ഡുകള്‍, മോഡുലാര്‍ കിച്ചന്‍ ക്യാബിനറ്റുകള്‍, വാഡ്രോബുകള്‍, പാനലിങ്ങിനു വേണ്ട സാമഗ്രികള്‍ എന്നിവയാണ് ഇവിടെയുള്ളത്.

ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം അംഗീകൃത ഡീലര്‍മാരാണിവര്‍.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

വിവിധ ഷേഡുകളിലും ഡിസൈനുകളിലും വ്യത്യസ്ത സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ച മേല്‍ത്തരം ബ്ലൈന്‍ഡുകള്‍, കര്‍ട്ടനുകള്‍ വിവിധയിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന വാള്‍പേപ്പറുകള്‍, ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വിവിധ ഗ്ലാസ് ഉത്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരവും ഇവിടെ ഉണ്ട്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

ഇവിടെയുള്ള വിവിധതരം പ്ലൈവുഡുകള്‍, എം ഡി എഫു കള്‍, എച്ച് എം ആര്‍ കള്‍, പാര്‍ട്ടിക്കിള്‍ ബോര്‍ഡുകള്‍, ലാമിനേറ്റുകള്‍, വെനീറുകള്‍, ഫ്ളോറുഭംഗിയാക്കാന്‍ ലാമിനേറ്റഡ് വുഡന്‍ ഫ്ളോറുകള്‍, വിവിധ ബ്രാന്‍ഡുകളുടെ ഫാബ്രിക്കുകള്‍ എന്നിവ അകത്തളാലങ്കാര വിദഗ്ധര്‍ക്ക് ഏറെ പ്രയോജനകരമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: DW മാര്‍ട്ടിന്‍സ്, പാലാരിവട്ടം, കൊച്ചി
ഫോണ്‍: 9349533009, 9037024445 Email:mail@dwmartins.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*