പ്രകൃതി സൗഹൃദ നിര്‍മ്മിതികളുമായി നോയല്‍ ബില്‍ഡേഴ്സ്

പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ കൊച്ചി ആസ്ഥാനമായി 1993-ല്‍ പ്രവര്‍ത്തനം ആരംഭിച്ച നോയല്‍ വില്ലാസ് & അപാര്‍ട്മെന്‍റ്സ് മികവുറ്റ പ്രവര്‍ത്തനമാണ് നാളിതുവരെ കാഴ്ച വച്ചിട്ടുള്ളത്.

അനുപമമായതിനോടുള്ള ഈ അടങ്ങാത്ത അഭിവാഞ്ഛയ്ക്കുള്ള അംഗീകാരമായി ദേശീയ തലത്തില്‍ നിരവധി പുരസ്ക്കാരങ്ങളും ഈ കാലയളവിനുള്ളില്‍ നോയലിനെ തേടിയെത്തിയിട്ടുണ്ട്.

ഹരിതഭവനം എന്ന നൂതനാശയത്തിന്‍റെ കേരളത്തിലെ തന്നെ ഉപജ്ഞാതാക്കളായ നോയല്‍ ഇതിനോടകം ആറ് ഗോള്‍ഡ് റേറ്റിങ് പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൈമാറി കഴിഞ്ഞവയും, കൊച്ചി, കോട്ടയം, തിരുവല്ല തുടങ്ങി വിവിധ ഇടങ്ങളിലായി ഇപ്പോള്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്നവയുമായ ഓരോ പ്രോജക്ടും ഈ രംഗത്തുള്ള നോയലിന്‍റെ സാങ്കേതിക മികവിനെയും സമര്‍പ്പണത്തെയും സാക്ഷ്യപ്പെടുത്തുന്നു.

മണ്ണിന്‍റെ ജീവതാളം ചോര്‍ന്നു പോകാതെ തന്നെ കൊച്ചി നഗരഹൃദയത്തില്‍, കടവന്ത്ര പൊന്നേത്ത് റോഡില്‍ നോയല്‍ പണിതീര്‍ത്തിരിക്കുന്ന അതിമനോഹരവും ഒപ്പം പ്രൗഢഗംഭീരവുമായ ഇരട്ട പാര്‍പ്പിട (ജി+14) സമുച്ചയങ്ങളാണ് ‘എര്‍ത്ത് സോങ്'(ദി എര്‍ത്ത് & ദി സോങ്).

ഇതിനു പുറമെ ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന പ്രത്യേകതകളും വേറിട്ട സൗകര്യങ്ങളുമായി നാലു നിലയില്‍ തീര്‍ത്ത മനോഹരമായ ക്ലബ് ഹൗസുമുണ്ട്.

എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ റിക്രിയേഷന്‍ ഏരിയ, ഡെയിലി വര്‍ക്ക്ഔട്ടിനായി ക്ലൈമറ്റ് കണ്‍ട്രോള്‍ഡ് മള്‍ട്ടി ജിം, സ്വിമ്മിങ് പൂള്‍, ബ്യൂട്ടി പാര്‍ലര്‍ & സലൂണ്‍, എയര്‍ കണ്ടീഷന്‍ ചെയ്ത ഗസ്റ്റ്റൂമുകള്‍, റൂഫ് ഗാര്‍ഡന്‍ തുടങ്ങി ആഡംബരത്തിന്‍റെ എല്ലാവിധ ചേരുവകളും പ്രകൃതിയോടിണങ്ങി നിന്ന് കൊണ്ടാണ് അതീവ ശ്രദ്ധാപൂര്‍വ്വം സമന്വയിപ്പിച്ചിരിക്കുന്നത്.

നോയലിന്‍റെ മറ്റെല്ലാ പ്രോജക്റ്റുകളിലെയും പോലെ ഇവിടെയും പരിസ്ഥിതി സന്തുലനം തെല്ലുപോലും ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ടെക്സ്ചറിലുള്ള മണ്ണിന്‍റെ നിറം പേറുന്ന പുറം ചുമരുകളും അതിലേറെ മനോഹരമായ അകം ചുമരുകളും ഫ്ളോറിങ്ങും മറ്റും ചേര്‍ന്ന് ചേതോഹരമായ ഒരനുഭവം തന്നെ ഇവിടെ നമ്മെ കാത്തിരിക്കുന്നു.

അതിമനോഹരമായി ലാന്‍ഡ്സ്കേപ്പിങ് ചെയ്ത പുറം തളങ്ങളുടെ ധാരാളിത്തം ഒട്ടൊന്നുമല്ല നമ്മെ ആകര്‍ഷിക്കുന്നത്. തികച്ചും വേറിട്ട രൂപകല്പനയും നിര്‍മ്മാണ ശൈലിയും 1800-2200 സ്ക്വയര്‍ഫീറ്റ് റേഞ്ചില്‍ വിസ്തൃതിയുള്ള ഈ 3 ബെഡ്റൂം ലക്ഷ്വറി അപാര്‍ട്മെന്‍റുകളെ സവിശേഷമാക്കുന്നു.

നഗരതാളത്തിന്‍റെ ചടുലതയും നഗര ഹൃദയത്തില്‍ തന്നെ പ്രകൃതിയുടെ പരിപൂര്‍ണ്ണ പരിലാളനവും ലഭിക്കുന്ന ആഡംബര പൂര്‍ണ്ണമായ ഒരു പാര്‍പ്പിടം സ്വപ്നം കാണുന്നവര്‍ക്ക് തീര്‍ച്ചയായും നോയലിന്‍റെ ‘എര്‍ത്ത് സോങ്’ എന്ന ഭവനപദ്ധതി തികച്ചും അനുയോജ്യമാണ്.

എഞ്ചിനീയര്‍ ദമ്പതിയായ ജോണ്‍ തോമസ് ഈ സ്ഥാപനത്തിന്‍റെ മാനേജിങ് പാര്‍ട്ണറും ഗീത ജോണ്‍ എക്സിക്യൂട്ടീവ് പാര്‍ട്ണറുമാണ്. ലോകോത്തര നിലവാരത്തിലുള്ള സമകാലിക നിര്‍മ്മിതികളാണ് ഇവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്.

അര്‍പ്പണ ബുദ്ധിയോടെയുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനാല്‍ ഉപഭോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നുവെന്നത് എടുത്തു പറയത്തക്കതാണ്.

പ്രകൃതിയെ തെല്ലും നോവിക്കാതെ ഹരിത നിര്‍മ്മിതികള്‍ ഒരുക്കുന്നതിലൂടെ പ്രകൃതി വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പ്രകൃതി സംരക്ഷണത്തെ പറ്റി തങ്ങളുടെ ഉപഭോക്താക്കളെ ബോധവാന്മാരാക്കാനും ഇവര്‍ക്ക് സാധിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നോയല്‍ ബില്‍ഡേഴ്സ്
ഫോണ്‍: 9744011100, 9744022200, 9744063111

About editor 190 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*