
അടുക്കളകള്‍ മോഡുലറായപ്പോള് പഴയ ചിമ്മിനികളുടെ സ്ഥാനത്ത് ഇലക്ട്രിക് ഹുഡുകളും സ്റ്റൗകളുടെ സ്ഥാനത്ത് ഹോബുകളും ഇടം പിടിച്ചു.
സ്ലാബ് അഥവാ കിച്ചന് കൗണ്ടര്‍ ടോപ്പ് കട്ട്ചെയ്ത് അതിനുള്ളിലേക്ക് ഹോബ് ഇറക്കിവയ്ക്കുന്ന രീതിയാണ് പൊതുവേ അവലംബിക്കാറുള്ളത്. എന്നാല്‍ കൂടുതല്‍ പാചകം നടക്കുന്നതും പരുക്കനായി പെരുമാറുന്നതുമായ അടുക്കളകള്‍ക്ക് കൗണ്ടര്‍ ടോപ്പിനുമുകളില്‍ വയ്ക്കാവുന്നവ ഉപയോഗിക്കാം.
YOU MAY LIKE: കായലരികത്ത്
ഗ്യാസിനു പകരം ഇലക്ട്രിസിറ്റി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയും ബാറ്ററി ഉപയോഗിച്ച് ഉപയോഗിക്കുന്നവയും ഉണ്ട്. ഇലക്ട്രിസിറ്റി പ്ലഗ് ഉള്ളവയാണ് കൂടുതല്‍ സൗകര്യം എന്തെങ്കിലും മെയിന്റനന്‍സ് വരുമ്പോള്‍ ഇതുതന്നെയാണ് എളുപ്പവും.
ബാറ്ററി ടൈപ്പിന് എന്തെങ്കിലും കേടുപാടുകള്‍ പറ്റിയാല്‍ ടെക്നീഷ്യന് അത് ശരിയാക്കുവാന്‍ ബാറ്ററിക്ക് ഒപ്പമുള്ള റബ്ബര്കേസ് അഴിച്ചു മാറ്റുക ബുദ്ധിമുട്ടാവും. ഇലക്ട്രിക്കല്‍ ആവുമ്പോള്‍ മെയിന്റനന്‍സ് എളുപ്പമാണ്.
ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്
ഇന്‍വര്‍ട്ടറിലേക്ക് ഇവ കണക്റ്റു ചെയ്താല്‍ വൈദ്യുതി ഇല്ലാതെ വരുമ്പോഴും ഉപയോഗിക്കുവാനാകും. അടുപ്പുകള്‍ക്ക് ഗ്ലാസ് ടോപ്പ് ഉള്ളതാണ് നല്ലത്. ഇവ വൃത്തിയാക്കാന്‍ എളുപ്പമായിരിക്കും.
ജനാലകളോട് ചേര്‍ന്ന് അല്ലെങ്കില്‍ വായുസഞ്ചാരം ഉള്ള സ്ഥലത്ത് അടുപ്പ് വരുന്നതാണ് ഉചിതം. ദൈനംദിന പാചകത്തില്‍ വറുക്കളും പൊരിക്കലും കൂടുതലുള്ളവര്‍ ചിമ്മിനി അഥവാ ഹുഡ് വേണ്ടെന്നു വയ്ക്കില്ല.
ഹുഡും ഹോബും ഉറപ്പിക്കുന്നതില്‍ കൗണ്ടര്‍ ടോപ്പിന്റെ ഉയരം വളരെ പ്രധാനമാണ്. 80 സെ.മീ. ഉയരം ആണ് കിച്ചന് കൗണ്ടര്‍ ടോപ്പിന്റെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഹൈറ്റ് ആയി പറയുന്നത്.
എന്നാല്‍ തീരെ ഉയരം കുറഞ്ഞവര്‍, ഉയരം കൂടിയവര്‍ എന്നിങ്ങനെ അടുക്കളയില്‍ പെരുമാറുന്നരുടെ ഉയരം പരിഗണിച്ച് അവരുടെ ‘കംഫര്‍ട്ട് ലെവല്‍’ മനസ്സിലാക്കി അതിനനുസരിച്ച് കൗണ്ടര്‍ ടോപ്പ് നിജപ്പെടുത്തണം.
RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം
ചിമ്മിനിയുടെ ഹൈറ്റ് അടുക്കള കൈകാര്യം ചെയ്യുന്നവര്‍ക്ക് സുഖപ്രദമായിരിക്കണം.
ചിമ്മിനി ഉറപ്പിക്കുമ്പാള് അതിന്റെ മുകള്‍ ഭാഗം അഥവാ പൈപ്പ് വരുന്ന ഭാഗം ഭിത്തി തുളച്ച് പുറത്തേക്ക് നല്‍കുകയോ അതുമല്ലെങ്കില്‍ ഫാള്‍സ് സീലിങ്ങുണ്ടെങ്കില് അതിനകത്തേക്ക് ഒളിപ്പിച്ച്, അവിടെ നിന്ന് പുറത്തേക്ക് കൊടുക്കുകയോ ആണ് പതിവ്.
ഈ കിച്ചനില്‍ സീലിങ്ങിലേക്കാണ് ഹുഡ് കൊടുത്തിരിക്കുന്നത്. പൈപ്പിന്റെ അഭംഗി മറയ്ക്കുവാനായി ആ ഭാഗത്ത് വുഡ് പൊതിയുകയും ചെയ്തിരിക്കുന്നു.
ലൈറ്റിങ്, സക്ഷന്‍ എന്നിവയൊക്കെ വേണ്ടവിധം പ്രയോജനപ്പെടുത്തണമെങ്കില്‍ ചിമ്മിനി സ്ഥാനം കൃത്യമായിരിക്കണം. സക്ഷന്‍ കപ്പാസിറ്റി ഓരോ ബ്രാന്റിനും ഓരോ തരത്തിലായിരിക്കും.
മോഡല്‍ അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. ഇറക്കുമതി ചെയ്തവയും അല്ലാത്തവയുമായി നിരവധി ബ്രാന്‍ഡ് ചിമ്മിനികള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: വിനീഷ്, നോര്‍ത്ത് പോള്‍ കണ്‍സള്‍ട്ടന്റ്സ് കൊച്ചി, തൃശൂര്‍. ഫോണ്‍: 9995905153
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
2 Trackbacks / Pingbacks