Project Specifications

വര്‍ണ്ണങ്ങളുടെ, പ്രത്യേകിച്ച് പര്‍പ്പിള്‍ നിറത്തിന്റെ ഉപയോഗമാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേകത. വീട്ടുകാരുടെ താല്പര്യമനുസരിച്ച് അവരുടെ ഇഷ്ടവര്‍ണ്ണങ്ങള്‍ ചേര്‍ത്താണ് ഇന്റീരിയര്‍ ഡിസൈനര്‍ അനു അരുണ്‍ ഈ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് കുടുംബാംഗങ്ങളുടെ വളരെ വൈയക്തികമായ ഒരു സ്പര്‍ശം ഓരോ ഏരിയയിലും അനുഭവപ്പെടുന്നു. ഫര്‍ണിഷിങ്ങിലും മറ്റ് അലങ്കാരസാമഗ്രികളിലും ലൈറ്റിങ്ങിലുമെല്ലാം പര്‍പ്പിള്‍ വര്‍ണ്ണത്തിന്റെ വിവിധ ഷേയ്ഡുകളുടെ പ്രതിഫലനം കാണാം. ഈ നിറത്തോട് ചേര്‍ന്നുപോകുന്ന വിധത്തില്‍ തടി ഉപയോഗിച്ചുള്ള അലങ്കാരങ്ങളും, വുഡന്‍ ബ്രൗണ്‍ നിറവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഫോയര്‍ ഏരിയ ഒരു ഷോവാള്‍ എന്ന സങ്കല്പത്തിലാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ഇതൊരു ഷൂറാക്ക് കൂടിയാവുന്നു.

ലിവിങ്, ഡൈനിങ് ഏരിയകളെ തമ്മില്‍ വേര്‍തിരിക്കുന്നത് വുഡന്‍ പാര്‍ട്ടീഷനാണ്. പര്‍ഗോളയിലും ടി.വി. പാനലിങ്ങിലും എല്ലാമുള്ളത് തടിയുടെ പൊലിമ. ഡൈനിങ് ഏരിയയില്‍ സീലിങ് ഹൈലൈറ്റ് ചെയ്യുവാനായി വുഡന്‍ പര്‍ഗോളയും, ലൈറ്റിങ്ങും, ടെക്‌സ്ചര്‍ പെയിന്റിങ്ങും തെരഞ്ഞെടുത്തിരിക്കുന്നു. പൂജാ ഏരിയയുടെ ഭാഗം ലൈറ്റിങ് കൊണ്ടും, ഭിത്തിയിലെ മരത്തിന്റെ ചിത്രമുള്ള അക്രിലിക് പെയിന്റിങ് വര്‍ക്കുകൊണ്ടും ഹൈലൈറ്റ് ചെയ്തു.

 

കിടപ്പുമുറികളിലും കളര്‍സ്‌കീമിനു മാറ്റമൊന്നുമില്ല. ഫര്‍ണിഷിങ് ഇനങ്ങളില്‍ മറ്റു ചില വര്‍ണ്ണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു മാത്രം. വുഡും, ലൈറ്റിങ്ങും, വാള്‍പേപ്പറും ഉപയോഗിച്ച് കട്ടിലിന്റെ ഹെഡ്‌ബോര്‍ഡിനോടു ചേര്‍ന്ന ഭിത്തിയും, സീലിങ്ങും ശ്രദ്ധ ക്ഷണിക്കുന്നതാക്കിയിട്ടുണ്ട്. കുട്ടികളുടെ മുറിയാകട്ടെ, ബഹുവിധ വര്‍ണ്ണങ്ങളും, ബങ്ക് ബെഡും കൊണ്ട് ആകര്‍ഷണീയമാക്കി. അടുക്കളയില്‍ ഉള്ള സ്ഥലത്തിനനുസരിച്ച് എല്ലാ സൗകര്യങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

 

Comments are closed.