എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഇതൊരു നാനോ, ബഡ്ജറ്റ് വീടാണ്. അഞ്ച് സെന്റ് പ്ലോട്ടില്‍ 30 ലക്ഷം രൂപയില്‍ പൂര്‍ത്തിയായ വീട്.

ആഡംബര ഘടകങ്ങള്‍ പാടെ ഒഴിവാക്കിയും, പരമാവധി വിശാലമായ ഇടങ്ങള്‍ ഉള്‍പ്പെടുത്തിയും നല്ല എടുപ്പ് തോന്നിക്കുന്ന വിധം ഒരുക്കിയ 1900 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വീട് ദുബായില്‍ താമസക്കാരായ ഷറഫുദ്ദീനും കുടുംബത്തിനും വേണ്ടി എഞ്ചിനീയര്‍ അനില്‍ ആന്റോ (ഡിസൈനേഴ്‌സ് ഗ്രൂപ്പ്, തൃശൂര്‍) യാണ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്. ഗുരുവായൂര്‍ മുതുവട്ടൂരിലാണ് ഈ വീട്.

വിശാലതയില്‍ വിട്ടുവീഴ്ച ചെയ്യാതെ

നല്ല ഉയരവും, എടുപ്പും തോന്നുന്ന ഈ വീട് വിശാലതയിലും ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാല്‍ ലാന്‍ ഡ്‌സ്‌കേപ്പ് ഒരുക്കലിനോ ഇന്റീരിയര്‍ ഡെക്കറേഷനോ വേണ്ടി പണമൊട്ടും കളഞ്ഞിട്ടില്ല.

ടവര്‍ ഡിസൈന്‍ പിന്തുടരുന്ന വലതു ഭാഗത്ത് സ്ലോപ്പ് റൂഫ് ഒരുക്കിയത് ഒഴിച്ചാല്‍ തനി കന്റംപ്രറി രീതിയിലാണ് . ബെയ്ജ്- ഐവറി- വുഡന്‍ ബ്രൗണ്‍ കോമ്പിനേഷനാണ് എക്സ്റ്റീരിയറിന്റേത്.

ഹൈലൈറ്റായി ഒരു ആന്റിക്ക്- അയണ്‍ ക്ലാഡിങ് ഡിസൈന്‍ എലമെന്റും ഉണ്ട്. പൂര്‍ണ്ണമായും സ്വകാര്യത ഉദേശിച്ചാണ് ഇവിടെ ഡ്രോയിങ് റൂം ഒരുക്കിയത്. ഡ്രോയിങ് റൂമില്‍ റെഡിമെയ്ഡ് സോഫാസെറ്റി ഇരിപ്പിടമായി ഒരുക്കി.

ഡൈനിങ്- ഫാമിലി ലിവിങ് ഏരിയകള്‍ തുറന്ന നയത്തില്‍ ഒരുക്കി. ഡൈനിങ് ഏരിയയിലും റെഡിമെയ്ഡ് ഫര്‍ണിച്ചറാണ് ഉള്ളത്. വാഷ് ഏരിയയും ഡൈനിങ്ങിന്റെ ഭാഗമായി നല്‍കി.

കിടപ്പുമുറികള്‍ മൂന്ന്

ഗോവണി പടികളിലും, സിറ്റൗട്ടിന്റെ ബോര്‍ഡറിലും ഗ്രനൈറ്റിന്റെ സാന്നിധ്യമുണ്ടെങ്കിലും പൊതുവെ വിട്രിഫൈഡ് ടൈല്‍ ഉപയോഗിച്ചാണ് ഇവിടെ ഫ്‌ളോറിങ് ചെയ്തത്.

ഗ്രൗണ്ട് ഫ്‌ളോറിലെ ബെഡ്‌റൂമില്‍ വുഡന്‍ ഫിനിഷ് വിട്രിഫൈഡ് ടൈലും കിച്ചനില്‍ ഫ്‌ളോറിങ്ങിന് സെറാമിക്ക് ടൈലും മുകള്‍നിലയിലെ രണ്ട് ബെഡ്‌റൂമുകളിലും വുഡന്‍ ഫിനിഷ് സെറാമിക് ടൈലും ഉപയോഗിച്ചു.

കിച്ചനിലും, ബെഡ്‌റൂമിലും വാഡ്രോബുകള്‍ ഒരുക്കിയത് വുഡന്‍ ഫിനിഷുള്ള അലൂമിനിയം ഫാബ്രിക്കേറ്റഡ് മെറ്റീരിയല്‍ കൊണ്ടാണ്. ഗ്രനൈറ്റാണ് കിച്ചനില്‍ കൗണ്ടര്‍ ടോപ്പ് ഒരുക്കാന്‍ ഉപയോഗിച്ചത്.

ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു ബെഡ്‌റൂമും, ഫസ്റ്റ് ഫ്‌ളോറില്‍ രണ്ട് ബെഡ്‌റൂ മുകളും ഒരുക്കി. എല്ലാ കിടപ്പുമുറികളും ബാത്ത് അറ്റാച്ച്ഡ് ആണ്.

ഫസ്റ്റ് ഫ്‌ളോറില്‍ ബെഡ്‌റൂ മുകള്‍ക്ക് പുറമേ അപ്പര്‍ ലിവിങ് സ്‌പേസും, ഇരു ബെഡ്‌റൂമുകള്‍ക്കും നടുവിലായി സ്റ്റഡി ഏരിയയും , ബാല്‍ക്കണിയും ഒരുക്കിയിട്ടുണ്ട്.

പരമാവധിയിടങ്ങളില്‍ ജാലകങ്ങള്‍ സ്ഥാപിച്ചും, ഫ്രഞ്ച് വിന്‍ഡോകള്‍ ഒരുക്കിയും അകത്തളങ്ങളില്‍ വെളിച്ചം ഉറപ്പാക്കിയിട്ടുണ്ട്. മരപ്പണി കള്‍ക്ക് ഇരുള്‍ തടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

30 ലക്ഷത്തിന് പുറമേ ഫര്‍ണിഷി ങ്ങിന് വേണ്ടി രണ്ടു ലക്ഷം രൂപ കൂടി ചെലവായിട്ടുണ്ട്.

ഫോട്ടോഗ്രാഫി : പ്രദീപ് കുമാര്‍

Project Specifications: Nano Home in 5 Cents

  • Architect : Anil Anto
  • Designer : Designers Group, Thrissur
  • Project Type : Residential Home
  • Client : Sharafuddhin
  • Location : Muthuvattoor, Guruvayoor
  • Area : 5 cents
  • Budget : 30 lakhs
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.