ഫാളിങ് വാട്ടര്‍ ഹൗസും ഞാനും: ആര്‍ക്കിടെക്റ്റ് കൃതിക ജെഫ്

ആര്‍ക്കിടെക്റ്റ് കൃതിക ജെഫ് പിതാവ് ആര്‍ക്കിടെക്റ്റ് ജെഫ് ആന്റണിക്കൊപ്പം.

മാറ്റങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും മൂല്യാധിഷ്ഠിതമായ ആര്‍ക്കിടെക്ചറും അത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് എല്ലായ്പ്പോഴും മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. ഈ താല്‍പര്യങ്ങള്‍ തന്നെയാണ് അച്ഛന്‍റെ അതേ
മേഖലയിലേക്ക് എത്തിച്ചത്.

ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്‍റെ മാസ്റ്റര്‍ പീസ് നിര്‍മ്മിതിയാണ് ‘ദി ഫാളിങ് വാട്ടര്‍ ഹൗസ്’. അച്ഛന്‍റെ (ആര്‍ക്കിടെക്റ്റ് ജെഫ് ആന്‍റണി) ഓഫീസ് മുറിയില്‍ തൂങ്ങുന്ന ഈ വാസ്തുസൃഷ്ടിയുടെ പെയിന്‍റിങ്ങാണ് എന്‍റെ ആദ്യത്തെ ആര്‍ക്കിടെക്റ്റ് ആവേശം.

ഓരോ നിര്‍മ്മിതിയുമായും അതിന്‍റെ രൂപഭാവങ്ങളുമായും ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും മറ്റും ഈ മേഖലയുടെ ഗൗരവത്തിനൊപ്പം ഉത്തരവാദിത്വത്തെ കുറിച്ചും ബോധവതിയാക്കി.

ആര്‍ക്കിടെക്റ്റ് ജെഫ് ആന്റണി

ആദ്യ കാലങ്ങളില്‍ അച്ഛനെ മാതൃകയാക്കിയും, പിന്നീട് സ്വയമേവയും ഈ വഴിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.

ആഗോളവത്കരണത്തെ തുടര്‍ന്നുണ്ടായ മാറ്റങ്ങള്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ തലത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.

വാസ്തുകലയിലും ഉണ്ടായിരുന്നു അതിന്‍റെ അനുരണനങ്ങള്‍. പരമ്പരാഗതവും പുരാതനവുമായ നിര്‍മ്മിതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ആധുനികവും അതിര്‍ത്തികള്‍ ബാധകമാകാത്ത വിധം പാശ്ചാത്യ സ്വാഭാവമുള്ളതുമായ നിര്‍മ്മിതികള്‍ക്കും നാട് സാക്ഷിയാവുന്നുണ്ടായിരുന്നു.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

സസ്റ്റെയ്നബിലിറ്റി അഥവാ സുസ്ഥിരത എന്നത് ആര്‍ക്കിടെക്ചറിലെ ഒഴിവാക്കാനാകാത്ത പ്രമാണമായി മാറി.

മാറ്റങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും മൂല്യാധിഷ്ഠിതമായ ആര്‍ക്കിടെക്ചറും അത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് എല്ലായ്പ്പോഴും മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്.

ഈ താല്‍പര്യങ്ങള്‍ തന്നെയാണ് അച്ഛന്‍റെ അതേ മേഖലയിലേക്ക് എത്തിച്ചത്. 35 വര്‍ഷമായി ഒട്ടേറെ നിര്‍മ്മിതികള്‍ ഒരുക്കിയ ആര്‍ക്കിടെക്റ്റ് ജെഫ് ആന്‍റണിയുടെ മകള്‍ എന്ന അനൂകൂല്യം ആ യാത്ര കുറച്ചുകൂടി എളുപ്പമാക്കിയെന്ന് പറയാം.

RELATED READING: അവധിക്കാല വസതി

മൈസൂരിലെ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ നിന്നാണ് ബി. ആര്‍ക്ക് ബിരുദം നേടിയത്. ബാംഗ്ലൂരിലെ 1 ലീപ്പിങ് ഫ്രോഗ് സ്റ്റുഡിയോ എന്ന സ്ഥാപനത്തില്‍ ഇന്‍റേണ്‍ ആയി കരിയര്‍ തുടങ്ങി.

സസ്റ്റെയ്നബിലിറ്റി അടിസ്ഥാനമാക്കിയ ആര്‍ക്കിടെക്ച്ചറിനു പുറമേ ഇന്‍റീരിയര്‍ ഡിസൈനിങ് കൂടി ഗൗരവമായി കൊണ്ടു പോകാനുള്ള അവസരം കൈവന്നത് ഈ സമയത്താണ്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ചെന്നൈയിലെ ചേരലാതന്‍ അസോസിയേറ്റ്സ്, കോഴിക്കോടുള്ള പ്രശാന്ത് അസോസിയേറ്റ്സ് എന്നിവിടങ്ങളിലെ പരിശീലന പഠനം വാസ്തുമേഖലയിലെ ആശയങ്ങളും സാങ്കേതികതത്ത്വങ്ങളും സ്വായത്തമാക്കാന്‍ ഏറെ സഹായിച്ചു.

ഇറ്റലിയിലെ ടസ്കാനിയിലുള്ള ഫ്ളോറന്‍സ് ഡിസൈന്‍ അക്കാദമിയില്‍ നിന്ന് ഇന്‍റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം എടുക്കാനായത് സ്വപ്നസാഫല്യം തന്നെയായിരുന്നു.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

നവോത്ഥാനകാലത്തെ ഇറ്റാലിയന്‍ ആര്‍ക്കിടെക്ചറിനെ അടുത്തറിയാന്‍ ഇറ്റലിയിലെ പഠനം അവസരമൊരുക്കി.

നിലവില്‍ സ്വതന്ത്ര ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ പ്രോജക്റ്റുകള്‍ക്ക് പുറമേ ടുണീഷ്യ, ബള്‍ഗേറിയ എന്നിവിടങ്ങളിലും ഓഫീസ് പ്രോജക്റ്റുകള്‍ ചെയ്തു. ഇതോടൊപ്പം അച്ഛന്‍റെ കൂടെയും പ്രോജക്റ്റുകള്‍ ചെയ്യുന്നു.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 301 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*