ഫിഫെക്സ് 2019 സമാപിച്ചു

കേരളത്തിലെ ഫര്‍ണിച്ചര്‍ വ്യവസായത്തെ ലോകോത്തരമായി അവതരിപ്പിച്ച ഫിഫെക്സ് എക്സിബിഷന്‍ (FUMMA ഇന്‍റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ എക്സിബിഷന്‍) 2019 ഡിസംബര്‍ 14,15,16, തീയതികളില്‍ അങ്കമാലി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടന്നു.

ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആന്‍റ് മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (FUMMA) സംഘടിപ്പിച്ച ഫിഫെക്സിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 15ന് രാവിലെ 11 മണിക്ക് വ്യവസായ മന്ത്രി ഇ പി ജയരാജനാണ് നിര്‍വഹിച്ചത്.

കേരളത്തിലെ ഫര്‍ണിച്ചര്‍ വിപണനം ചെയ്യാന്‍ നൂതനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അതിനുള്ള തുടക്കമാകട്ടെ ഫിഫെക്സ് 2019 എന്നും ഫുമ്മയ്ക്ക എല്ലാവിധ സഹായങ്ങളും സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം ഉദ്ഘാടനവേളയില്‍ പറഞ്ഞു.

ALSO READ: ക്ലാസിക്ക്-എത്നിക്ക് അകത്തളം

കേരളത്തിലെ ചെറുതും വലുതുമായ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലേയും വിദേശ രാജ്യങ്ങളിലേയും ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

ഇന്ത്യയിലെ തന്നെ ഫര്‍ണിച്ചര്‍ ഹബ്ബായി കേരളത്തെ മാറ്റുന്നതിനുള്ള ചുവടുവെപ്പാണ് ഈ എക്സിബിഷന്‍ എന്ന് ഫുമ്മ സംസ്ഥാന പ്രസിഡന്‍റ് ടോമി പുലിക്കാട്ടില്‍ അഭിപ്രായപ്പെട്ടു. 680 സ്റ്റാളുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ എക്സിബിഷനാണിത്.

സംഘടന നേരിട്ട് നടത്തുന്നത് കൊണ്ട് അതിലെ അംഗങ്ങള്‍ക്ക് ലോകോത്തരമായ എക്സിബിഷനില്‍ കുറഞ്ഞ ചെലവില്‍ പങ്കെടുക്കാന്‍ സാധ്യമായ തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയത്.

എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഫിഫെക്സ് എക്സിബിഷന് വന്‍ സ്വീകാര്യതയാണ് കേരളത്തിലെ ഫര്‍ണിച്ചര്‍ ലോകം നല്‍കിയത് എന്ന് കണ്‍വീനര്‍ കെ വി ജാഫര്‍ പറഞ്ഞു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഫര്‍ണിച്ചര്‍ മേഖലയ്ക്ക് വേണ്ട മെഷിനറികളും റോമെറ്റീരിയലുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. കേരളത്തിലും പുറത്തുമുള്ള ബയേഴ്സ് ഏറ്റവും കൂടുതല്‍ എത്തിച്ചേര്‍ന്ന എക്സിബിഷന്‍ കൂടിയായി ഫിഫെക്സ് 2019 മാറി.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഫര്‍ണിച്ചര്‍ മേഖലയിലെ പുതിയ പ്രോഡക്റ്റുകളും പുതിയ നിര്‍മ്മാണ രീതികള്‍ക്ക് വേണ്ട അസംസ്കൃത വസ്തുക്കളും പ്രദര്‍ശനത്തിലുണ്ടായിരുന്നു കൂടാതെ വിവിധ വ്യാപാര മേഖലകളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളും ബിസിനസ് പ്രമുഖരും ഈ എക്സിബിഷന് എത്തിച്ചേര്‍ന്നു.

പുതുതായി ഈ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരുന്നവര്‍ക്ക് ഈ മേഖലക്ക് വേണ്ട എല്ലാ കാര്യങ്ങളും മനസിലാക്കാനുള്ള വേദി കൂടിയായിരുന്നു ഫിഫെക്സ് 2019.

2020 ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടക്കാനിരിക്കുന്ന ഫിഫെക്സ് 2020 നുള്ള ബുക്കിങ് ആരംഭിച്ചു. ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ആയിരുന്നു പ്രദര്‍ശനത്തിന്‍റെ മീഡിയ പാര്‍ട്ണര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജാഫര്‍ കെ വി . 9846432323

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*